Saturday, April 11, 2015

ദേവധാരു -പൂത്ത കാലം.മനസ്സിൽ സ്കൂൾ   ഓര്‍മ്മകള്‍ക്ക് എന്നും,വല്ലാത്ത കുളിരുണ്ടായിരുന്നു. ദേവധാർ  തിരു മുറ്റത്ത് ബാല്യത്തില്‍ സ്കൂള്‍ ജീവിതം തുടങ്ങിയതു മുതല്‍ ഇങ്ങോട്ട് അധ്യാപന ജീവിതത്തിന്റെ വസന്ത കാലങ്ങളും, കടന്നു ഒടുക്കം ജീവിത പ്രാരാബ്ദങ്ങളിൽ തട്ടി അത് ഈ പ്രവാസത്തിന്റെ മതിൽ കെട്ടുകളുടെ  ഏകാന്തതകളില്‍ എത്തുമ്പോഴും ആ കുളിര് ഇപ്പോഴും  ജീവിതത്തില്‍ നിറഞ്ഞു നിൽക്കുന്നു .അധ്യയന വര്‍ഷ ആരംഭത്തില്‍ സ്കൂള്‍ തുറന്നാല്‍ മഴയുള്ള പ്രഭാതങ്ങളില്‍ ചേമ്പിൻ ഇലയെ കുടയാക്കി നിരത്തിലൂടെ കൂട്ടുകാരോടൊത്ത്   വിദ്യാലയങ്ങളിലേക്ക്   പോകുന്ന സുഖമുളള ഓർമ്മയിൽ  നിന്ന് തുടങ്ങുന്നു ആ കുളിര്.മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്ന ഈ കാലങ്ങളില്‍ കുടയും ചൂടി വേണ്ടിയിരുന്നല്ലോ നമുക്ക് സ്കൂളുകളില്‍ പോകാന്‍ .എത്ര കുട ചൂടിയാലും,കാറ്റിന്റെ കുസിര്‍തി,നമ്മെ മഴ കൊള്ളിപ്പിക്കും. ചാഞ്ഞും ,ചെരിഞ്ഞും, പാഞ്ഞെത്തുന്ന തുള്ളികള്‍ നമ്മെ ഒട്ടാകെ നനയിപ്പിക്കും. മനസ്സിനെയും ശരീരത്തെയും തളരിതമാക്കുന്ന ആ മഴയുടെ മേഘ മൽഹാരങ്ങൾ സൃഷ്ട്ടിക്കുന്ന നൂലിഴകളിലൂടെ ക്ലാസ് റൂമിലേക്ക്‌ കയറുമ്പോഴേക്കും വരാന്തയിൽ നിന്ന് ജലജ ടീച്ചർ വിളിച്ചു ചോദിക്കുന്നുണ്ടാവും, ''ഇന്നും മഴ നനഞാണോ കുട്ടികളേ..നിങ്ങളെത്തിയത്..? ഇങ്ങു..വാ..തല തുവർത്തി തരാം...പനി പിടിക്കുമോല്ലോ ന്റെ ഈശ്വരാ..." അനുസരണയുള്ള നല്ല കുട്ടികളായി ജലജ  ടീച്ചറുടെ മുൻപിൽ ഒതുങ്ങി നിൽക്കുമ്പോൾ, സ്നേഹ വായ്പോടെ ടീച്ചർ തല തുവര്ത്തി തരുമ്പോൾ അനുഭവിച്ചിരുന്നത്‌ പലപ്പോഴും സ്വന്തം മാതൃത്ത്വത്തിന്റെ സ്നേഹാനുഭൂതിയായിരുന്നു.

ഒരു തുടക്കക്കാരന്റെ എലാ വിധ ഭയാശങ്കകളോടെയും ജിജ്ഞാസയോടെയും, ഉത്കണ്ടയോടെയും ഒക്കെ  ആയിരുന്നു ആദ്യമായി ദേവധാരിന്റെ തിരുമുറ്റത്തു എത്തിയത്. പക്ഷെ ആശങ്കയുടെയും, ജിജ്ഞാസയുടെയും, ആദ്യ നാളുകള പിന്നെ പിന്നെ കൌതുകങ്ങളിലെക്കും, പുതിയ കൂട്ടുകാരോടോത്തുള്ള ദിനങ്ങൾ ആവേശത്തിലേക്കും ആഹ്ലാദത്തിലേക്കും ഒക്കെ മാറിയത് എത്ര പെട്ടെന്നായിരുന്നു. സുന്ദരമായ ഓർമ്മയുടെ എത്ര എത്ര മുഹൂര്ത്തങ്ങൾ ആണ് കൊഴിഞ്ഞു പോയത് . ബഹള മുഖരിതമായ ക്ലാസ്സ് ദിനങ്ങളും, സംഭവ ബഹുലമായ യുവജനോത്സവങ്ങളും, ആനന്ദകരമായ  പഠന യാത്രാ ദിനങ്ങളും, ജീവിതത്തിലെ ആദ്യത്തെ എസ്കർഷനും , പോക്കര് കാക്കയുടെ രുചികരമായ കഞ്ഞിയും,ചെറു പയറും,  അസിയുടെ മിട്ടായി കടയും, മാത്സര്യം മുറുകുന്ന സ്പോര്ട്സ് മത്സരങ്ങളും, അച്ചടക്കത്തിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന അസ്സംബ്ലിയും, ഇങ്ങിനെ ഒരു പാട്, ഒരു പാട്, മുഹൂർത്തങ്ങൾ. ജീവിതത്തിൽ പകര്ത്ത പെടേണ്ട മൂല്യങ്ങളും, അച്ചടക്കത്തിന്റെയും, സഹവർത്തിത്ത്വത്തിന്റെയും, അനുഭവങ്ങളുടെയും എത്രയോ ബാല പാഠങ്ങൾ അങ്ങിനെ അവിടെ നിന്നും പഠിച്ചെടുത്തു.

സ്കൂൾ കാലത്ത് ലോവർ പ്രൈമറി തലത്തിൽ നിന്നും വിഭിന്നമായി നോട്ടു ബൂകിലും, കോപ്പി ബൂകിലും,ഒക്കെ കാര്യമായി എന്തെങ്കിലും,എഴുതി തുടങ്ങിയത് ദേവധാരിൽ എത്തിയപ്പോഴാണ്. അന്ജ്ജാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ആയിരുന്ന  ആസ്സ്യ ടീച്ചർ എന്നും കോപ്പി എഴുതിക്കുമായിരുന്നു. കഥകളും, കടങ്കഥകളും,പഴ ന്ജോല്ലുകളും, ഒക്കെയായി എത്രയോ പാഠങ്ങൾ അതിലൂടെ എഴുതി തുടങ്ങി. പ്രേമ ടീച്ചറുടെ  കണക്കിലെ അക്കങ്ങൾ പാടത്തിന്റെ ഓരത്ത് കൂടി പോകുന്ന റയിൽവേ ബോഗികളെ പോലെ നീണ്ടു വളഞ്ഞ് കിടന്നിരുന്നു. എഴുതുന്നത്‌ തെറ്റുമ്പോഴോക്കെ കുഞ്ഞു കൈകൾക്ക് മീതെ, ടീച്ചറുടെ കൈകൾ ജീവിതത്തിന്റെ അക്ഷരങ്ങളെ നേർ രേഖയിൽ കൊണ്ട് പോകണമെന്ന ഉപദേശത്തോടെ കൂടെ വരുമായിരുന്നു.

കുസിര്തികൾക്കും, കുട്ടിത്തത്തിനും, ഒക്കെ അർദ്ദ വിരാമം നല്കി ആദ്യമായി  താനൊരു വ്യക്തി ആണെന്ന് അഭിമാന ബോധം നല്കിയത് അഷ്‌റഫ്‌ മാസ്റ്റരുടെ സാമൂഹ്യ പാഠം ക്ലാസ്സുകലായിരുന്നു. അശ്രഫ് സാർ ഇനീഷ്യൽ ചേര്ത്തു പേര് വിളിക്കുമ്പോൾ,'' പ്രസന്റ് സാർ'' എന്നുള്ള തല ഉയരത്തി പിടിച്ചുള്ള മറുപടിയിൽ ആ സന്തോഷവും, അഭിമാനവും, ഒക്കെയും, ചാലിച്ചിരുന്നു. അവിടെ ചെയ്തിരുന്ന ശരികൾക്ക് ഗുരു നാതന്മാരിൽ നിന്നും, ലഭിച്ചിരുന്ന സ്നേഹ പൂര്ണ്ണമായ തലോടലും, ചെയ്തിരുന്ന തെറ്റുകൾക്ക് ലഭിച്ചിരുന്ന ശാസനാ പൂര്ണ്ണമായ ശിക്ഷയും, ശകാരവും, ഒക്കെ ആണ് ഒരു വ്യക്തി എന്ന വളര്ച്ചയ്ക്ക് പൂർണ്ണത നല്കിയത്.

ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടും ഇല്ല . അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് ഓർക്കാൻ സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഉണർത്തു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്. കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ.  പ്രിയപ്പെട്ട കുഞ്ഞാപ്പ മാസ്റ്റെർ , രവീന്ദ്രൻ  മാഷ്‌, യോഹന്നാൻ മാഷ്‌, മദനി സാർ , പാത്തുമ്മ ടീച്ചർ, മനോഹരമായി പുഞ്ചിരിക്കുന്ന പ്രിയപ്പെട്ട റസിയ ടീച്ചർ.., അങ്ങിനെ അത് ഒടുക്കം ഇപ്പോൾ സുരേന്ദ്രന മാഷിലും, പ്രഷാന്ത് മാഷിലും,സല്മ്മ ടീച്ചരിലും , സാജിത ടീചെരിലും മറ്റും  എത്തി നില്ക്കുന്നു. അവരൊക്കെ  ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവരാണ്. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുസ്മരണ  കൂടിയാണ് ഈ കുറിപ്പ്.

ജീവിതത്തിലെ കൊഴിഞ്ഞ ദിനങ്ങളിലെ  സുവർണ്ണ കാലം തന്നെയായിരുന്നു അതൊക്കെ. മധുരം മനസ്സില് കിനിയുംബോഴും, പൂര്ത്തിയാക്കാൻ പറ്റാതെ പോലെയെന്നുള്ള സുഖമുള്ള നോവ്‌ അവശേഷിപ്പിക്കുന്ന സ്വപ്ന ദിനങ്ങൾ. ഇന്നും ദേവധാരിൽ നിന്നും എനിക്ക് കിട്ടിയ കൂട്ടുകാരാണ് ഇപ്പോഴും, എന്റെ ആത്മ സുഹ്ർത്തുക്കൾ. മനസ്സില് വല പൊട്ടുകൾ പോലെ ചിതറി കിടക്കുന്ന ഭംഗിയുള്ള ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ പ്പെട്ട കലാലയമേ നിന്റെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. സ്നേഹവും, സാഹോദര്യവും, സൗഹ്ര്ദവും ഒക്കെ കമ്പോള വല്കരിക്കപ്പെട്ട ഈ നവലോക ക്രമത്തിൽ നമുക്ക് ആ ഓര്മ്മകളെ നെഞ്ചോടു ചേര്ത്തു വെയ്ക്കാം. എണ്‍പതാം വാര്ഷികം ആഘോഷിക്കുന്ന എന്റെ പ്രിയപ്പെട്ട ആത്മ വിദ്യാലയത്തിന് സ്നേഹോഷ്‌ മളതയുടെ ഹൃദയാഭി വാദ്യങ്ങൾ .

**എണ്‍പതാം വാര്ഷികം ആഘോഷിക്കുന്ന ദേവധാർ യു.പി -സ്കൂളിന്റെ സപ്പ്ളിമെന്റിൽ  പ്രസിദ്ധീകരിച്ച  ഓര്മ്മക്കുറിപ്പ് ).**
 

Saturday, June 7, 2014

വെൽക്കം ബ്രാ...സീൽ ...

സിരകളിൽ വീണ്ടും കാൽ പന്ത് കളിയുടെ ഉന്മാദ ലഹരി നിറഞ്ഞു തുടങ്ങിയിരിക്കുന്നു.അങ്ങ് ബ്രസീലിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിന് തിരശ്ശീല ഉയരുമ്പോൾ ഈ പ്രവാസത്തിലും  മനസ്സിലും മസ്തിഷ്കത്തിലും ഫുട്ബാൾ അഭിനിവേശം ഒരു ലഹരിയായി നുരഞ്ഞു പതയുന്നു. ലോക കപ്പിൽ ഇന്ത്യ കളിക്കുന്നില്ല . അടുത്തൊന്നും അങ്ങിനെ സംഭവിക്കാനും സാധ്യതയില്ല . പക്ഷെ ലോകകപ്പിൽ  ഏതു മലയാളിക്കും സ്വന്തമായി ഒരു ടീം ഉണ്ടാവുമല്ലോ.നാട്ടിലെ കൂട്ടുകാര്ക്ക് വിളിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ നാട്ടിലെ ഫുട്ബോൾ ആവേശത്തെ കുറിച്ചാണ് . ഗ്രാമങ്ങളിലും,നഗരങ്ങളിലും,തെരുവുകളിലും, വിവിധ ടീമുകളുടെ പതാകകളും,കട്ടൌട്ടുകളും ,ഉയര്ന്നു കഴിഞ്ഞു. തെരട്ടംമ്മലും ,മംബാട്ടും ,നൈനാൻ വളപ്പിലും ഒക്കെ അതിന്റെ അലയൊലികൾ ചാനലുകളിലൂടെ കാണുന്നും ഉണ്ട്. അതാണ്‌ ഫുട്ബാളിന്റെ വശ്യ മനോഹാരിത .ബ്രസീൽ, അർജന്റീന, ജർമ്മനി , ഉറുഗ്ഗുവേ, ഘാന ,തുടങ്ങീ   ഇന്നേ വരെ ആ നാടോ നാട്ടിൽ നിന്നും ഉള്ള ആളുകളെയോ ഒരിക്കൽ പോലും നേരിൽ കാണാതെ തന്നെ നമ്മൾ ആ രാജ്യങ്ങളോട് കൂറ് പ്രഖ്യാപിക്കുന്നു.ഫുട്ബാളിന് മാത്രം കഴിയുന്ന  വശ്യ മാന്ത്രികതയാണത് .

കനവുകളിൽ ഫുട്ബോൾ ഓർമ്മ  വെച്ച നാൾ മുതൽ ആദ്യം കേട്ട പേര് മറഡോണയുടെതായിരുന്നു. അത് കൊണ്ട് തന്നെ അർജന്റീനയൊട് എന്നും ഉള്ളുകൊണ്ട് ഒരു ഇഷ്ടവും ഉണ്ട്. പക്ഷെ 1990 ലെ ഫൈനൽ തൊട്ട് ഇങ്ങോട്ട് ഒരിക്കലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അർജന്റീനയ്ക്കു കഴിഞ്ഞിട്ടില്ലല്ലോ. പിന്നീടു  92 ലെ യൂറോ  കപ്പ്  തോട്ടിങ്ങോട്ട് ജർമ്മനി ആണ് എന്റെ ഇഷ്ട ടീം . ക്ളിന്സ്മാനും, മത്തെയൂസ്സും ,വോളറും, മത്യാസ് സാമറും ,ബെയർ ഹോഫ്ഫും , ഒലിവർ ഖാനും ,ബല്ലാക്കും ഒക്കെ ആ ഇഷ്ടത്തെ ഒരു അഭിനിവേഷമാക്കി മാറ്റി. ഷ്വൻസ്ട്ടൈഗരും, മസ്സൂദ് ഓസ്സിലും ,ടോണി ക്രൂസ്സും , മാർക്കോ റേയസ്സും , ഫിലിപ്പ് ലാമും, ഒടുക്കം  ജൂലിയോ  ദ്രാക്സ്ലരും ,ഒക്കെ  ആ അഭിനിവേഷത്തെ ഇപ്പോഴും അത് പോലെ നില നിർത്തുന്നു. 

പ്രധിരോധ തന്ദ്രങ്ങൾക്കും, കടുത്ത ടാക്ലിങ്ങിനും , വിധേയമായ ആധുനിക ഫുട്ബാൾ കാണുമ്പോൾ, റൂട് ഗള്ളിട്ടും ,മാർക്കോ വാൻബാസ്റ്റനും , പോൽ ഗാസ്കൊയിനും , സിനദിൻ സിദാനും, റൊബർട്ടോ  ബാബാജിയോയും, റോമാരിയോയും , ലൂയിസ് ഫീഗോയും ,റൊണാൾഡോയും , ഒക്കെ വീണ്ടും  കളിക്കളങ്ങളിലേക്ക് തിരിച്ചിറങ്ങി യിരുന്നെങ്കിൽ എന്ന് വെറുതെ വ്യാമോഹിക്കാറുണ്ട് . എങ്കിലും ബ്രസീലും  അർജന്റീനയും ഒക്കെ കളിക്കുമ്പോൾ ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ സൌന്ദര്യവും, ആമസോണ്‍  തടങ്ങളുടെ നാടോടി തനിമയുംഇപ്പോഴും  കളിക്കളത്തിൽ പ്രകടമാവുന്നു. ഘാനയും ,ഐവരികൊസ്ട്ടും , നൈജീരിയയും പൊരുതുമ്പോൾ ആഫ്രിക്കൻ ഗോത്ര തനിമയുടെ ശരീര സൌന്ദര്യവും , മെയ് വഴക്കവും പ്രകടമാവുന്നു.


മറഡോനയ്ക്കെന്ന പോലെ ദൈവത്തിന്റെ  കരസ്പർശം കിട്ടിയ മിശ്ശിഹ യാണ് ആധുനിക ഫുട്ബാളിൽ  ലയണൽ മെസ്സി. മെസ്സിയ്ക്കും, ഡി മരിയക്കും,  ആഗ്യൂരോയ്ക്കും, ഒക്കെ ഇത്തവണയെങ്കിലും ,അർജന്റീനയെ തോളിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു ദുരന്തം ആയിരിക്കും. നെയ്മറും, ഡേവിഡു ലൂയിസും, ബ്രസീലിന് ഒരു മുതല്കൂട്ടു തന്നെയാണ്. മുൻപ് ഹോള്ളണ്ട് കളിച്ച  ടോട്ടൽ  ഫുട്ബാൾ  ഇന്ന് സ്പയിൻ അനുകരിക്കുന്നുണ്ടങ്കിലും ഈ ലോകകപ്പിലെ വലിയ ഫ്ലോപ്പ് സ്പയിൻ ആയിരിക്കും എന്ന് മനസ്സ് പറയുന്നു . ബ്രസീൽ  ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം ഇബ്രാഹിമോവിച്ചും, റിബരിയും ,നസ്രിയും, രടാമൽ ഫൽക്കാവൊയും ഒന്നും കളിക്കുന്നില്ല എന്നതാണ്  . ഈ ലോക കപ്പിലെ വലിയ അത്ഭുതം ലൂക്കാക്കുവും, ഹസ്സാർഡും , ജാനൂസ്സാജും,  വിന്സന്റു  കമ്പനിയും, അടങ്ങിയ ബൽജിയവും. ഒപ്പം എന്റെ വലിയ ആഗ്രഹം ജർമ്മനിയോ,അർജന്ടീനയോ  കപ്പുയർത്തണം എന്നുള്ളതും .


Related Posts Plugin for WordPress, Blogger...