Tuesday, November 29, 2011

വരണ്ട പ്രണയം...പ്രിയപ്പെട്ട സഖീ..
ഇവിടെ നിനക്കായി...
പ്രവാസത്തിന്‍റെ സൂര്യ താപം ഏറ്റു..
ഉണങ്ങിയ ഈ..ഇലയില്‍...
ഞാന്‍ നിന്‍റെ പേരെഴുതി വെക്കുന്നു............
ഇപ്പോള്‍ എന്‍റെ വേനലില്‍  നിന്നും-
നിന്‍റെ പുഴയിലേക്ക്..
ഒരു...പൂക്കാലത്തിന്റെ ദൂരം മാത്രം.......
ഇവിടെ...
നിനക്ക് ഞാനെന്‍റെ ജീവിതം തരാം..
നീ..നിന്‍റെ പ്രണയം എനിക്ക് തരിക...
നീ..ഒരു പരല്‍- മീനകാതിരിക്കുക....

പണ്ട്..
മഴവില്ലിനും,പ്രണയത്തിനും
ആയുസ്സ് കുറവാണെന്ന്...നീ..പ്രവജിചച്ചു..
അന്ന്...നീ...പറയാത്ത കഥകളില്ല...
ഏകാന്തതയുടെ ദ്വീപുകളേയും,
അതിനു ചുറ്റും, ചുഴികളും മലരികളും സൃഷ്ട്ടിക്കുന്ന..
ജീവിത പ്രവാഹങ്ങളെയും കുറിച്ചു-
എനിക്കറിവു പകര്‍ന്നത് നീയായിരുന്നു..
അപ്പോഴെല്ലാം ആകാശത്തു-
മഴ-മേഘങ്ങള്‍ ഉണ്ടായിരുന്നു...
അവ..നിന്‍റെ മിഴികളിലൂടെ പെയ്തു...

അതിനു-ശേഷം...
നിന്‍റെ പ്രവജനങ്ങളെല്ലാം യാധാര്‍ത്ത്യമായി..
എന്‍റെ വാതങ്ങള്‍ ഒക്കെ വെറുതെയായി..
നീയോ...കാല-പ്രവാഹങ്ങളിലോഴുകിപ്പോയി...
ഞാനോ...മുഴുകി..നഷ്ട്ട-സ്വപ്നങ്ങളിലും......

Monday, November 21, 2011

ജീവിത യാത്ര..


യാത്ര...
ജീവിതം ഒരു തീര്‍ത്ത യാത്ര.....
നഷ്ടവസന്തങ്ങള്‍ തീര്‍ത്ത.... ഇരുണ്ട പാതയിലൂടെ..,
ആത്മാവിന്റെ തീരത്തേക്കുള്ള മടക്ക യാത്ര..
പിറകില്‍....ഉപേക്ഷിച്ചു പോന്ന-
ജീവിതത്തിന്റെ അടഞ്ഞ അദ്ധ്യായങ്ങളിലെ.,
ചിതല്‍ പിടിച്ച ഏടുകളിലേക്ക് തന്നെയാണോ ..ഈ യാത്രയും..?
മനസ്സില്‍...
കാലം തീര്‍ത്ത നൊമ്പരപ്പാടിന്റെ
നേര്‍ത്തൊരു വിങ്ങല്‍...
ഓര്‍മ്മകളുടെ മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...
സ്നേഹിച്ച്ചവര്‍ക്കെല്ലാം...
ദു:ഖങ്ങള്‍    മാത്രം സമ്മാനിക്കുന്ന,
തന്റെ വിധിയെ യെങ്കിലും
ഈ യാത്രയിലോന്നു തിരുത്താന്‍ കഴിഞ്ഞെകില്‍....
പക്ഷേന്കിലും ...
ഇരുട്ട് കട്ടപിടിച്ച ഈ കാലത്ത് ...
യാത്രകള്‍ എല്ലാം തുടങ്ങിയേടത്തു തന്നെ അവസാനിക്കുകയാണ്..
അതുകൊണ്ട് തന്നെ ...
ജീവിതത്തിന്റെ ഈ നിറം മങ്ങിയ കാഴ്ച്ചകല്‍ക്കിടയിലൂടെ..
ഞാന്‍ തുടരുന്നെന്റെ യാത്ര..
അനന്തതയിലേക്ക്...
ആത്മാവിന്റെ... ശാന്തിതീരത്തെക്ക്...

Thursday, November 17, 2011

തുടക്കക്കാരന്‍


തുടക്കക്കാരന്‍..


പ്രിയപ്പെട്ട സുഹ്രത്തുക്കളെ...
ഇവിടെ ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ് കേട്ടോ...
എന്‍റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു   ഒരു ബ്ലോഗ്‌ എഴുതണം എന്നത് .ഫേസ്ബൂകിനുള്ളിലെ,യാദ്രിശ്ചികമായ പരതലുകല്കിടയിലാണ്ബഷീര്‍ക്ക-യുടെ  (ബഷീര്‍ വല്ലിക്കുന്നിന്റെ) ബ്ലോഗെഴുത്തുകള്‍ ശ്രദ്ദയില്‍ പെടുന്നത് .അത്  ഒരു വലിയ പ്രജോദനം ആയി....ഉടനെ തന്നെ FACEBOOK വഴി ബഷീര്‍ക്കക്ക് ഒരു മെസ്സേജ് വിട്ടു...ഒരു തുടക്കകാരെന്റെ ആഗ്രഹം നന്നായി മനസ്സില്ലക്കിയതു കൊണ്ടാവണം  ബഷീര്‍ക്ക ഉടനെ തന്നെ മറുപടിയും.കൂടെ ലിങ്കും അയച്ചു തന്നു....അങ്ങനെ...പ്രവസജീവിതത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമായ വ്യാഴാഴ്ചയുടെ നിശീധിനിയില്‍  തനിച്ചിരുന്നു..... മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ ഞാനും സ്വന്ദമായി ഒരു ബ്ലോഗ്‌ എഴുതി..
അപ്പോള്‍ ....ഈ എഴുത്ത് പൂര്‍ത്തിയായപ്പോള്‍ ,,,,ഞാന്‍ അനുഭവിച്ച സന്ദോഷം....അത് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല......തുഞ്ചന്റെ മണ്ണില്‍ ഏറെ പ്രയാസപ്പെട്ടു ഹരിശ്രീ....ഗണ...പ..ദി..യ..നാമം.... കുറിച്ച ഒരു പിഞ്ചു കുഞ്ഞിന്ടെ അനുബൂധി യാണ് എനിക്ക് കിട്ടിയതു....സര്‍വ ശക്ത്തന്‍ അയ ദൈവത്തിനു സ്ത്തുധി.. സഹായം നല്‍കിയ ബഷീര്‍ക്കക്ക് സ്തുതി.. കളിയാക്കി പ്രജോദനം നല്‍കിയ റൂം..മേട്ടുകള്‍ക്ക്‌... സ്തുതി... കൂടാതെ എന്റെ ബ്ലോഗ്ഗിന്റെ ഹെദ്ധിങ്ങും,ടൈറ്റിലും,ഡിസൈന്‍ ചെയ്തു തന്ന നൌഷാദു-നു (സ്നേഹജാലകം)നന്ദി...ഇനി ഞാന്‍ ഒരു കലക്ക് കലക്കും...തീര്‍ച്ച.. അപ്പോള്‍ പിന്നെ കാണാം... ശുഭ...രാത്രി...,,


.

Related Posts Plugin for WordPress, Blogger...