Sunday, December 25, 2011

ചില പുതു വര്‍ഷ ചിന്തകള്‍..................


പ്രപഞ്ചമെന്ന പ്രതിഭാസത്തിന്‍റെ മാനമെത്രേ....കാലം..
ആ കാലത്തിന്‍റെ ഏടില്‍ നിന്നും,ഒരു വര്ഷം കൂടി...കൊഴിഞ്ഞു തീരുന്നു...
മണലാരണ്യത്തില്‍ ജീവിതത്തിനു പുതിയ അര്‍ത്ഥ-തലങ്ങള്‍ തേടുന്നതിനിടയില്‍..
വര്‍ഷങ്ങള്‍ കൊഴിയുന്നത് അറിയുന്നുണ്ടങ്കിലും.,
ദിവസ്സങ്ങളുടെ കടന്നുപോക്കിനെ കുറിച്ചു അധികം ചിന്തിക്കാനാവുന്നില്ല...
കാല-ചക്രത്തിന്‍റെ ഒരിതള്‍ കൊഴിയുമ്പോള്‍.........,
പ്രതീക്ഷയുടെ പുതു-നാമ്പുകള്‍ക്കായി ആകാംക്ഷയോടെ  കാത്തിരിക്കുന്നു..
ജനിച്ച നാടും,വീടും,വിട്ടു പോന്ന്, 
പ്രവാസത്തിന്‍റെ പ്രവാഹത്തില്‍ അലിഞ്ഞു..,ചേര്‍ന്നിട്ട്..വര്‍ഷം മൂന്ന് പിന്നിടുകയാണ്...
സ്വപ്നങ്ങളും,കാത്തിരിപ്പുകളും,പ്രതീക്ഷകളും,എന്ന് പൂവണിയും-
എന്ന് ഇപ്പോഴും..പറയാനാവുന്നില്ല...
ഇവിടെ..,
ഈ..കോണ്‍ഗ്രീട്ടു-സൗധങ്ങളുടെ തടവറയില്‍ ....
യാന്ത്രികമായി മുന്നോട്ടു പോകുന്ന ദിന-രാത്രങ്ങളില്‍..,
കൊഴിയുന്ന കാലത്തിന്‍റെ ഇതളുകളെ കുറിച്ചോ..,
നഷ്ട്ടപ്പെടുന്ന യൌവ്വനത്തെ കുറിച്ചോ ഒന്നും,
അധികം ചിന്തിക്കാന്‍ കഴിയുന്നില്ല...
ജീവിത പ്രാരാബ്ദങ്ങളും ബാധ്യതകളും .......,
പുതിയ വര്‍ഷങ്ങളിലൂടെയും ദിവസങ്ങളിലൂടെയും,
ജീവിതത്തെ യാന്ത്രികമായി മുന്നോട്ടു നയിക്കുന്നു......
മരുഭൂമിയുടെ വിശാലമായ മരീജികയില്‍ നിന്ന്കൊണ്ട് ഗൃഹാതുരത്വതിന്റെ-
നനവുള്ള ഓര്‍മ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടത്തിനിടയില്‍...
നഷ്ടസ്വപ്നങ്ങളും,നെടുവീര്‍പ്പുകളും,നൊമ്പരങ്ങളും,ഒരുപാടുണ്ട്. 
അതിലുപരി.,മറക്കാനാഗ്രഹിക്കുന്ന ചില താളപ്പിഴകളും....
കഴിഞ്ഞ വര്‍ഷത്തിന്‍റെ കിനാവുകളില്‍-
അങ്ങിങ്ങായി വസന്തമുണ്ടായിരുന്നു...
മഞ്ഞുരുകുന്ന പാതിരകളും....., മഴത്തുള്ളി കിലുങ്ങുന്ന രാവുകളും,
മധുരം തരുന്ന ഓര്‍മ്മകളും...എല്ലാം ഉണ്ടായിരുന്നു....
ഓര്‍മ്മകളെ മറവിയുടെ ശ്മശാന യാത്രക്കയച്ച്ചു കൊണ്ട് സ്വല്പ്പ നേരം ,
കിനാവ്‌ കാണുമ്പോള്‍ യാധാര്‍ത്യത്തിന്റെ ഇരുണ്ട മുഖങ്ങള്‍, 
നമ്മെ തൊട്ടുണര്‍ത്തി ക്കൊണ്ടെയിരിക്കുന്നു.....
കൊഴിഞ്ഞു പോയ വര്‍ഷത്തിന്‍റെ കത്തിക്കരിഞ്ഞ തലയോട്ടികള്‍......
കാലത്തിന്‍റെ കുത്തൊഴുക്കില്‍ അറ്റ് പോയ വാക്കുകളും ,
അടര്‍ന്നു വീണ കവിതകളും, നിലവിളിക്കാന്‍ മറന്ന മൌനങ്ങളും...,
ഉടഞ്ഞ ചിത്തത്തിന്റെ ക്ലാവ് പിടിച്ച ചിത്ത്രങ്ങളില്‍ നിന്നും,
സ്വല്‍പ്പം ആവര്‍ത്തനങ്ങളും.............
ഓര്‍മ്മകളില്‍ തിരസ്കരിക്കപ്പെടുന്ന ചില-
അനുഭവങ്ങളിലൂടെയും,വെളിച്ചം കാണാത്ത-
സ്വപ്നങ്ങളുടെയും കൂടെയാണ്....ഒരു വര്‍ഷത്തിന്‍റെ 
ഡയറി താളുകള്‍ നാം മറിച്ചു തീര്‍ത്തത്...
മറിച്ചു തീര്‍ക്കപ്പെട്ട താളുകള്‍ക്കവസാനമായി കുറിക്കപ്പെട്ട വാക്കുകള്‍ക്ക്‌-
കണ്ണുനീരിനാല്‍ ..........ഒരു യാത്ര..മൊഴി....
ഓര്‍മ്മകളുടെ ഡയറി ക്കുരിപ്പുകള്‍ക്കിടയില്‍ നിന്നും 
വാക്കുകളും,കുറിപ്പുകളും, ഒക്കെ മായുകയാണ്...
വരും വര്‍ഷങ്ങളിലേക്കായി അവ യാത്രയാകുന്നു...
സ്വപ്നങ്ങളുടെയും,പ്രതീക്ഷകളുടെയും,മറ്റൊരു തീരത്തേയ്ക്ക്...
കാലത്തിന്‍റെയും,വര്‍ഷങ്ങളുടെയും കൊഴിഞ്ഞു പോക്കിനെ-
നാം അനുഭവിക്കുന്നത് പലപ്പോഴും ഡയറി ത്താളുകള്‍ മരിക്കുമ്പോഴാണ്...
പക്ഷെ....കാലത്തിന്‍റെ പഴക്കം ഇന്ന് ഡയറി കുറിപ്പുകളെയും ബാധിച്ചിരിക്കുന്നു...
ഇന്ന് ഫേസ് ബുക്കിലെയും,ബ്ലോഗ്ഗുകളിലെ,പോസ്റ്റുകളിലൂടെയും,
ആണ് നാം കാലത്തിന്‍റെ കുത്തൊഴുക്കിനെ.., അനുഭവിച്ച് അറിയുന്നത്...

കൊഴിയുന്ന വര്‍ഷത്തിന്‍റെ ചിന്തകള്‍  ഒന്നൊന്നായി-
കാലത്തിന്‍റെ ചിതയില്‍ വെന്തു-മരിക്കുകയാണ്...
ശിരസ്സ്‌ ചേധിക്കപ്പെട്ട ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കു-പുസ്തകങ്ങളില്‍,
എന്നും നഷ്ട്ടത്തിന്റെ കണക്കുകള്‍ മാത്രമാണ്...
കൂട്ടിന്..പ്രിയപ്പെട്ടവളുടെ കണ്ണീര്പാടുകളും....
കിനാവുകളില്‍ അവളുടെ ഹൃദയമിടിപ്പിന്‍റെ താളവും,
പൊള്ളയായ നെഞ്ചില്‍ ശീതക്കാറ്റിന്റെ തേങ്ങലുകളും ,
താരാട്ടിന്റെ ഭാഷയും എല്ലാം കലികയറിയ കാലത്തിന്‍റെ-
ചില മാപ്പ്-സാക്ഷികള്‍ മാത്രമാവുന്നു....

കാലത്തിന്‍റെ കുത്തോഴുക്കിനെ പറ്റി ചിന്തിക്കുമ്പോള്‍ മുന്‍പ് എവിടെയോ..
വായിച്ചു മറന്ന വരികള്‍ ഒന്നൊന്നായി ഓര്‍മ്മയില്‍ തെളിയുന്നു...

പ്രിയപ്പെട്ട സഖീ..........
ഇവിടെ... പ്രവാസത്തിന്റെ..,ഏകാന്തമായ ചുമരുകല്‍ക്കുള്ളിലിരുന്നു -
കഴിഞ്ഞ വര്‍ഷത്തിലേക്ക് നോക്കുമ്പോള്‍ ....നമ്മുടെ കലണ്ടര്‍ താളുകള്‍-
അക്കങ്ങളില്ലാത്ത വെറും കടലാസ് കഷ്ണങ്ങലാവുകയാണ്....
നാം കുറിച്ച ഡയറി കുറിപ്പുകളെല്ലാം ....
പ്രവാസത്തിന്‍റെ സൂര്യ താപത്തില്‍ കരിഞ്ഞു പോയിരിക്കുന്നു.........
അതേ......ജീവിത യാധാര്‍ത്ത്യതിന്റെ...തീ..പിടിച്ച കലണ്ടറുകളില്‍ നിന്നും,
അഗ്നിച്ച്ചിരകുള്ള അക്കങ്ങള്‍ അടര്‍ന്നു വീണ്കൊണ്ടേയിരിക്കുന്നു...
വിട പറയുന്ന വസന്തങ്ങളും,കഥ പറയാതെ പോയ മഞ്ഞുകാലവും,
ഇനി യഥാര്‍ത്ത ജീവിതത്തിന്‍റെ കണക്കുപുസ്ത്തകങ്ങളില്‍ നിന്നും-
നമുക്ക് പകര്‍ത്തിയെടുക്കാം...
നീയെന്നോട്‌ ചോതികാരുണ്ടയിരുന്നല്ലോ...
"കാലം നമ്മെ മാടി വിളിക്കുന്നത്‌ മറവിയുടെ ശവ-കുദീരങ്ങളിലേക്ക് ആണോ.....?"-എന്ന്..
തീര്‍പ്പിചോരുത്തരം നല്‍കാനാവാത്ത ചോദ്യം...പക്ഷെ...ഒന്നറിയാം..
'വഖ്ത്തു-ചല്‍ത്താ-ഹി-രക്ത-നഹീ..."
കാലം അങ്ങിനെ കടന്നു പോയ്ക്കൊന്ടെയിരിക്കും..."
എവിടെയും ഒരണ്-വിട-പോലും...നില്‍ക്കാതെ......


വര്‍ഷങ്ങള്‍ അങ്ങിനെ കടന്നു-പോകുമ്പോഴും..,
ഇവിടെ ...ഈ,,പ്രവാസ -ഭൂമികയില്‍,
വലിയ കാല വിടവിനപ്പുരത്തു-നിന്ന് 
പഴയ ബന്ധങ്ങളുടെ ശബ്ദം -മൊബൈല്‍ ഫോണിലൂടെ കിതച്ചു എത്തുന്നുണ്ട്...
അപ്പുറത്ത് അവള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍...
ഇന്ന് വാക്കുകള്‍ക്ക്‌ വിക്ക് -പിടിക്കുന്നുണ്ട്....
ഇടയ്ക്ക് -ഒരു...മൌനം...
മൌനത്തിനൊടുവില്‍...മഞ്ഞു തുള്ളികളായി..
കണ്ണീര്‍ കണങ്ങള്‍ ഇറ്റു വീഴുന്നു...
അപ്പോള്‍ മനസ്സിനകത്ത്...ഗത..കാലസ്മരണകള്‍ ...
പെയ്തു ..കുളിര്‍ക്കുന്നു...................................
അവളുടെ വാക്കുകളിലൂടെ...........
കൊഴിഞ്ഞ കാലത്തിന്‍റെ -ജീവിതാനുഭാവങ്ങളിലേക്ക്.. 
മനോരാജ്യം വെച്ചു നടക്കാറുണ്ട് പലപ്പോഴും..
പക്ഷെ...അതും കൈ വിടുമ്പോള്‍ ഏകാന്തതയുടെ താഴ്വര മാത്രമാണ് അഭയം....
പലപ്പോഴും കാലത്തെ നമ്മള്‍ വെറും കടലാസ്സു-കഷ്ണങ്ങളില്‍ ഒതുക്കാറുണ്ട്...
കലണ്ടറുകളും,ഡയറി കുരിപ്പുകലുമാണ് കാലമെന്ന് നാം കരുതുന്നു,,,
കാലത്തിന്‍റെ കുതിപ്പുകള്‍ക്കനുസരിച്ചു കലണ്ടര്‍ താളുകളും ഡയറി കുറിപ്പുകളും ,
നാം ..മറിച്ചു തീര്‍ത്ത്‌-കൊണ്ടേയിരിക്കുന്നു...
നഷ്ട-സ്വപ്നങ്ങളുടെ പഴയ ചുമരില്‍...
പ്രതീക്ഷകളുടെ പുതിയൊരു കലണ്ടര്‍ ..
ഇങ്ങിനെ പുതുവര്‍ഷത്തെ നാം വരവേല്‍ക്കുന്നു....

പുതിയ അനുഭവങ്ങളെ നേരിടാനുള്ളതായ തയ്യരെടുപ്പുകള്‍ക്കിടയില്‍ 
കാലം..അത് തികച്ചും വിലപിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കുള്ളതാണ്.
ഈ ഭൂമിയില്‍ നാം ജീവിതം തുടങ്ങിയത് -
നമ്മുടെ ആരുടേയും ഇഷ്ട്ടത്തോട് കൂടിയല്ല...
നമ്മുടെ സമ്മത-ത്തോടെയും അല്ല... എന്നിരുന്നാലും...
ഈ ഭൂമിയില്‍ ദൈവം നമുക്കായി നിശ്ചയിപ്പിചച്ചുരപ്പിച്ച്ച-കാലം-
അത് എത്ര ആയിരുന്നാലും..നമുക്ക് എന്ണ്ണി-തീര്‍ത്തേ...പറ്റൂ..
കാലത്തിന്‍റെ ഈ ശരവേഗ പാച്ചിലില്‍ ....
ഓര്‍മ്മകളും മഞ്ഞുകട്ടകള്‍ ആവുകയാണ് ....
ഇവിടെ നമ്മള്‍ പലതും മറന്നു തുടങ്ങുമ്പോള്‍....
ചിലത്-കാലം നമ്മെ ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരിക്കുന്നു...
നമ്മുടെ പഴയ ഇഷ്ട്ടങ്ങള്‍ക്കും, മോഹങ്ങള്‍ക്കും ,
നനഞ്ഞ ചാക്കുഭാണ്ടം പോലെ ഭാരം കൂടി-ക്കൂടി വരികയാണ്‌...

പ്രാരാബ്ദങ്ങളുടെ ഭാണ്ടവും വഹിച്ചു-പ്രവാസത്തിന്‍റെ -
മല കയറുവാന്‍ വയ്യാതായിരിക്കുന്നു...
എങ്കിലും സ്വന്തക്കാരുടെയും,പ്രിയപ്പെട്ടവരുടെയും,വരും-കാല പ്രതീക്ഷകളെ-
മാരോട് ചേര്‍ത്ത്‌ നടന്നടുക്കുക -തന്നെ....
ജീവിതത്തിന്‍റെ പരു-പരുക്കന്‍ യാതാര്‍ത്ത്യങ്ങളിലെക്ക്....
കലഹിച്ചു-പോയ ഇന്നലകളെ..,തിരിച്ചെടുക്കാനാവില്ലെന്നു-
ഇവിടെ തിരിച്ചറിയുന്നുണ്ട്‌..
യൌവ്വനത്തിന്റെ-ഈ നല്ല നാളുകളില്‍ ....ജീവിതമറിഞ്ഞു....,
മോഹങ്ങളോട് വഴി പിരിഞ്ഞു നടന്നകലുമ്പോള്‍...
സ്വപ്നങ്ങളുടെ,ദു:ക്ഖ ഭാണ്ടങ്ങളില്‍ നിന്നും..,
രാക്കിളികള്‍ തേങ്ങലടക്കി പാട്ട് പാടുവാന്‍ തുടങ്ങിയിരിക്കുന്നു...
കാലത്തിന്‍റെ നീര്‍ച്ചാലില്‍...ഒരു നനുത്ത രേഖ പോലെയുള്ള...
നമ്മുടെ ജീവിതം മാഞ്ഞു തീരുന്നത് വരെ...
നമുക്കായുള്ള കാലം അതിന്‍റെ പ്രയാണം തുടര്ന്നുകൊണ്ടെയിരിക്കും...
ആ പ്രയാണത്തില്‍ അലിഞ്ഞലിഞ്ഞു അവസാനം നമ്മളും, 
കാലത്തോടൊപ്പം കൂടിച്ചേരുന്നു..........
പക്ഷെ...അപ്പോഴും കാലത്തിനു സൂക്ഷിക്കാനായി...
നമ്മുടെ ഓര്‍മ്മ കുറിപ്പുകള്‍ മാത്രം ബാക്കിയായിരിക്കും........


കാലമിനിയും വരും...
വിഷു വരും ,വര്ഷം വരും...,
തിരുവോണം വരും,പിന്നെ-
ഓരോ തളിരിനും പൂ വരും..,കായ് വരും..,
അപ്പോഴാരെന്നും.,എന്തെന്നും.ആര്‍ക്കറിയാം...........?

കാലത്തിനു സൂക്ഷിക്കാനായി......
സ്നേഹ...സാന്ത്രിമയോടെ..........

(ചിത്ത്രങ്ങള്‍ ; ഗൂഗ്ഗിളില്‍  നിന്നും .....)











Friday, December 2, 2011

പ്രവാസ..വിചാരങ്ങള്‍....



കാലം...എന്നെയും ഒരു പ്രവാസിയാക്കി മാറ്റിയിരിക്കുന്നു...
ഇന്ന്..പ്രവാസം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു...
ഒരു അര്‍ത്ഥത്തില്‍ മനുഷ്യ-ജിവിതം തന്നെ പ്രവാസത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്...
എവിടെയും,എപ്പോഴും,സ്ഥിര-വാസിയായിരിക്കാന്‍ നമുക്കാര്‍ക്കും കഴിയുന്നില്ല...
ഗഭിണിയായ ഉമ്മയുടെ കാത്തിരിപ്പില്‍ നിന്നും പിറവിയെടുക്കുന്നു..നമ്മുടെ പ്രവാസം.
അതിനും മുന്‍പ് ഉമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നാം കുറച്ചു..കാലം പ്രവാസം അനുഭവിച്ചു....
തിരിച്ചറിവ് കൂട്ടിനില്ലായിരുന്നുവെങ്കിലും,ഭൂമിയിലേക്കുള്ള നമ്മുടെ ആഗമനത്തിനും,
പ്രവാസത്തിന്റെ ചൂടും,ചൂരുമുണ്ടായിരുന്നു...
ഇന്ന് പ്രവാസം..ഒന്നില്‍ നിന്നും..ഒന്നിലേക്ക്..പകര്‍ന്നു..പോകുന്ന ഒരു യാത്ര പോലെയാണ്...
പുതിയ..പുതിയ..പാഠങ്ങള്‍..
ഓര്‍ത്ത്‌ വെക്കാനുള്ള കുറേ..ഓര്‍മ്മകള്‍...
അവസാനം യാത്ര പറയലിന്റെ..നനവുള്ള കുറേ..ഓര്‍മ്മകളും...


പ്രവാസം എന്നാല്‍ ഏകാന്തതയുടെ തടവറ യാണെ ന്ന്..എനിക്കറിയാമായിരുന്നു..
ഇല്ലായ്മയുടെ പരിവട്ടങ്ങളില്‍..കൂട്ട്-കുടുംബ-വ്യവസ്ഥിതിയുടെ പരിക്കുകള്‍,
എന്ബാടും ഏറ്റു വാങ്ങിയ തറവാട്ടു വീട്ടില്‍ എല്ലാവരും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍...
ഞാനും ഉമ്മയും മാത്രമായിരുന്നു..വീട്ടില്‍...കൂട്ടിനു..പരിഭവങ്ങള്‍  പറയാന്‍..മാത്രം അറിയുന്ന..
തിരിച്ചറിവ് എത്താത്ത പെങ്ങന്മാരും....
അന്ന്,,,
മണ്ണെണ്ണ വിളക്കിന്‍റെ കരിമ്പുകകള്‍ക്കിടയില്‍...രാത്രിയുടെ നിശബ്തതകളില്‍...
ഉപ്പയുടെ പ്രവാസം നല്‍കിയ നഷ്ട്ട-നൊമ്പരങ്ങള്‍ ഓര്‍ത്തുകൊണ്ട്‌...
ഗദ്ഗതം..കൊള്ളുന്ന ഉമ്മയുടെ കണ്ണ്-നീരിലാണ് പ്രവാസത്തിന്‍റെ ഉപ്പും,ചൂടും,ഞാനാദ്യം തിരിച്ചറിയുന്നത്...
അവിടുന്നങ്ങോട്ട് തൊട്ടടുത്തുള്ളവനെ പോലും തിരിച്ചറിയാതെ...
ഏകാന്തതയുടെ..പാഴ് മരുഭൂമിയില്‍ നിഴലും.., നിലാവും..,അറിയാതെ...
ജീവിതത്തിന്‍റെ..പരു-പരുക്കന്‍ യാതാര്‍തത്യങ്ങളെ..മനോരാജ്യം കാണുമ്പോഴും..,
പ്രവാസത്തിന്‍റെ തീക്ഷ്ണത എന്‍റെ സിരകളില്‍ കൂട്ട്-കൂടിയിരുന്നു കഴിഞ്ഞിരുന്നു...
ഇന്നും...ഏകാന്തമായ ഫ്ലാറ്റുകളുടെ നിശബ്തതകളില്‍.....,നാഗരിഗതയുടെ ആരവങ്ങളില്‍...,
അലിഞ്ഞു ചെന്ന് സ്വയം ചിന്തയുടെ വാല്‍മീകങ്ങളില്‍.കൂടി..,മനസ്സങ്ങിനെ കടന്നു പോകുകയാണ്...
ഇവിടെ ഒന്നും എന്നെ സ്പര്‍ശിക്കുന്നില്ല.
കാരണം ചിലപ്പോള്‍..,ഇവിടെ ഒന്നും എന്നെ ബാധിക്കുന്നവയല്ല. പ്രാരാഭ്ധങ്ങള്‍ ഏറെ പിന്നിടാനുണ്ട്..ജീവിതത്തില്‍...
ഒപ്പം..കുടുംബത്തിന്റെ വരും-കാല പ്രതീക്ഷകളും...
സൗദി-അറേബ്യ-യിലേക്കുള്ള എന്‍റെ പ്രവാസ-യാത്ര...
ഒട്ടും നിനച്ചിരിക്കാതെ ആയിരുന്നില്ല...
തിരിച്ചറിവിന്റെ ബോധം എന്‍റെ മനസ്സിനെ കീഴടക്കാന്‍-
തുടങ്ങിയപ്പോഴേ..മനസ്സ് കൊണ്ട് ഞാനൊരു പ്രവാസിയാകാനുള്ള 
തയ്യാറെടുപ്പ് തുടങ്ങി-കഴിഞ്ഞിരുന്നു...
സൗദി-അറേബ്യ-യെ കുറിച്ചുഒരു ഏകദേശ ധാരണകള്‍ 
എനിക്കുണ്ടായിരുന്നു...
മാസത്തില്‍ ഒരിക്കെലെന്ന പോലെ വന്നിരുന്ന ഉപ്പയുടെ കത്തുകളില്‍ 
അറേബ്യന്‍-ജീവിതത്തിന്‍റെ അനുഭവങ്ങള്‍ ഏറെ-ഉണ്ടായിരുന്നു...
ഒപ്പം അത് വായിച്ചു കഴിഞ്ഞുള്ള ഉമ്മയുടെ വിവരണങ്ങളിലും...
അപ്പോഴൊക്കെ എന്തിനെന്നറിയാതെ ഉമ്മ കരയാറുണ്ടായിരുന്നു....


പക്ഷേന്കിലും...
സൗദി-അറേബ്യ-യെ എനിക്കേരെയിഷ്ട്ടമായിരുന്നു......
സംവത്സരങ്ങള്‍ക്കു മുന്‍പ് അഞ്ജതയുടെ- അന്തകാരത്തില്‍ ആറാടിയ-
ഒരു ജനതയ്ക്ക്..വിജ്ചാനതിന്റെ വെളിച്ചം പകര്‍ന്ന പുണ്യ-ഭൂമി...
പരിശുദ്ധ-പ്രവാജകന്റെ കാല്‍-പ്പാടുകളാല്‍ അനുഗ്രഹീതമായ പുണ്യ-ഭൂമി...
മദീന-മുനവ്വരയിലെ പച്ച-ക്ഖുബ്ബയുടെ വാസ-ഭൂമി...
പുണ്യ-ബിലാലി-(റ)-ന്‍റെ ബാങ്കൊലികള്‍ ഏറ്റു വാങ്ങിയ -ഭൂമി...
സിദ്ടിഖ്‌ന്റെ-(റ),സത്യാ-സന്തധയും,ഉമറിന്റെ-(റ).ഭരണ-വൈഭവവും,
ഉസ്മാന്‍(റ)-ന്‍റെ,കാരുണ്യവും,അലിയു-(റ)ടെ-ശൂരത്ത്വവും കണ്ട ഭൂമി...
സൗദി-അറേബ്യ-യെ അടുത്തറിയാന്‍ കാലങ്ങള്‍ക്ക് മുന്‍പേ..ഞാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു......



കൊടും ചൂടിന്‍റെ ആധിക്യം കുറഞ്ഞ ഒരു വൈകുന്നേരത്തിന്റെ.., 
 ആലസ്യത്തിലെക്കായിരുന്നു...സദി-യിലേക്കുള്ള എന്റെ കടന്നു വരവ്...
ഓര്‍ക്കുമ്പോള്‍ യാത്ര പറഞ്ഞിറങ്ങും നേരത്ത്..കാല്‍പ്പാദങ്ങളില്‍ ഇറ്റു-വീണ..
സഖിയുടെ-കണ്ണ്-നീരിന്റെ ചൂടും,ഉമ്മയുടെ...തേങ്ങലിന്റെ ഗധ്ഗധവും..,
ഇന്നും മനസ്സില്‍ നിന്നും...മായുന്നില്ല...
ജീവിതത്തില്‍ ആദ്യത്തെ വിമാന-യാത്രയായിട്ടും..,അത് ആസ്വതിക്കാതെ..,
നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും ഗന്ധവും ആയിരുന്നു മനസ്സ്-നിറയെ...
നാടിന്‍റെ-സുവര്‍ണ്ണ-നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട്‌...കണ്ണടച്ചു പിടിച്ചായിരുന്നു ആ യാത്ര...
വിമാനത്തില്‍ നിന്നിറങ്ങി യാന്ത്രികമായുള്ള കാല്‍ വെപ്പുകളോടെ ഞാന്‍ റിയാദിലെ...
കിംഗ്‌-ഫഹദ്-വിമാന-താവളത്തില്‍ നിന്നും പുറത്തു കടന്നു...
അപ്പോള്‍ കണ്ണ് നിറയെ ഇരുട്ടായിരുന്നു,,,
നാടിന്‍റെ സുവര്‍ണ്ണ-നിമിഷങ്ങളില്‍ നിന്നും..മരു..ഭൂമിയുടെ പരുക്കന്‍ ചൂടിലേക്ക് കടന്നപ്പോഴുള്ള ഇരുട്ട്...
പിന്നീട് അനന്തമായി പറന്നു കിടക്കുന്ന..മരുഭൂമികളില്‍ ചിന്നി-ച്ചിതറി-കിടക്കുന്ന പച്ചപ്പും നോക്കി-
അല്‍പ്പം അമ്പരപ്പോടെ ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..പുറത്തു...മനസ്സിനൊപ്പം മണലും,വായുവും.നന്നായി 
ചൂട് പിടിച്ചു..കഴിഞ്ഞിരുന്നു..പിന്നീട് റൂമിലെത്തി പൈപ്പ് -തുറന്നപ്പോഴാനരിയുന്നത്‌ വെള്ളത്തിനും കൊടും-
ചൂടാണെന്ന്..അതും ആവി-പറക്കുന്നതാണെന്നു....റൂമുകളിലെ ക്രിത്ത്രിമ-തണുപ്പുകളില്‍ രക്ഷ നേടുന്നതിന്റെ ആശ്വാസം അങ്ങിനെ ഞാനും തിരിച്ചറിഞ്ഞു....മകര..ക്കുളിരും,നര്-നിലാവും,പുഴ വെള്ളത്തിന്‍റെ തണുപ്പും ഒക്കെ എത്ത്ര ആസ്വാധകരം ആണെന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്...


റൂമില്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു....പല-തരത്തിലുള്ള..ആളുകള്‍...
കണ്ടു മറന്ന മുഖങ്ങള്‍...പരിജിതര്‍..,അപരിചിതര്‍..,നാട്ടുകാര്‍..അയല്‍ക്കാര്‍..,അങ്ങിനെ-ഏറെ ആളുകള്‍...
പക്ഷെ..അവരാരും എന്നെ-പ്പോലെ നാടിനെ കുറിച്ചു ചിതിക്കുന്നവര്‍ ആയിരുന്നില്ലേ...?-എന്ന് തോന്നിപ്പിക്കുന്നവര്‍ ആയിരുന്നു,,,വ്യാഴാഴ്ച്ചകളിലെ വൈകുന്നേരങ്ങളെ ശീട്ട്-കളിയും,വെടി-പറച്ചിലും,
വാഗ്വാധങ്ങളും..,കൊണ്ട് ബഹള-മുഖരിതമാക്കുന്നവര്‍...
അതേ..
ജീവിതത്തിന്‍റെ അനിവാര്യ-വിധികള്‍ പ്രവാസികളാക്കിയപ്പോള്‍..ഒരു തിരിച്ചു പോക്കിന് സ്വപ്നം കണ്ടു-യാന്ത്രികതയുടെ തടവറകളില്‍ ജീവിതം ഹോമിക്കുന്നവര്‍ ആയിരുന്നില്ല എനിക്ക് ചുറ്റും...
വീണ് കിട്ടുന്ന ഒഴിവു സമയങ്ങള്‍ ക്രിയാത്മകതയുടെ ചൂട് കൊണ്ട് ജ്വലിപ്പിക്കുന്നവര്‍ ആയിരുന്നു..അവര്‍...
പതുക്കെ-പതുക്കെ-ഞാനും അതില്‍ അലിഞ്ഞു-ചേര്‍ന്നു.ചുറ്റുപാടുകളെ കാണാനും അറിയാനും അങ്ങിനെ ഞാനും സമയം കണ്ടെത്തി...നാടിന്‍റെ സ്നിഗ്ധമായ ഓര്‍മ്മകളില്‍ ബാക്കി വെച്ചു പോന്നതോക്കെയും ഇവിടെ പുനര്‍ നിര്‍മ്മിക്കണമെന്ന് അങ്ങിനെ ഞാനും തീരുമാനിച്ച് ഉറച്ചു..മരു-ഭൂമിയുടെ ഊഷരതകളില്‍ നാടിന്‍റെ നരുമനത്തിനും, നന്മ്മയ്ക്കും ഏറെ സുഗന്ധം ഉണ്ടെന്നു തിരിച്ചറിഞ്ഞത് പ്രവാസത്തില്‍ ആയിരുന്നു...ഏകാന്തതയുടെ വാല്‍മീകങ്ങളില്‍ നിന്നും ആരവങ്ങളുടെ ഓലങ്ങളിലെക്കുള്ള...ഒഴുക്ക്..പോലെയായിരുന്നു അത്...തീക്ഷ്ണമായ ചിന്താ-ഗതികളും,നനുത്ത ഹൃതയവും, ആര്‍ജ്ജവമുള്ള നിലപാടുകളും, ഉള്ളവര്‍ ഏറെയും പ്രവാസികളാണ്...
ചേക്കേറാന്‍ തുടങ്ങുന്ന പക്ഷി-ക്കൂട്ടങ്ങളെ പോലെ സ്വന്തമായി ഒരു ഇരിപ്പിടം തേടിയുള്ള യാത്രയാണ് പ്രവാസ യാത്ര...ആത്മ-ബന്തത്തിന്റെ അര്‍ത്ഥവും,ഏകാന്തതയുടെ അറ്റത്ത-ശൂന്യതയും ഒരുപോലെ തിരിച്ചറിയാന്‍ പ്രവാസികള്‍ക്കെ കഴിയൂ...നാട്ടിലെ ആഘോഷങ്ങളുടെ വര്‍ണ്ണ-പ്പോലിമകള്‍ തിരിച്ചറിയുന്നതും പ്രവാസത്തില്‍ ആണ്...നാട്ടില്‍ നഷ്ട്ടപ്പെടുന്ന ഓണവും,ക്രിസ്തുമസ്സും,റംസാനും,പ്രവാസത്തില്‍ സുഖമുള്ള ഓര്‍മ്മകളാണ്...


കാലം,,കടന്നു പോകുന്നതറിയാതെ ജീവിതത്തിന്‍റെ യൌവ്വന നാളുകളാണ് പ്രവാസത്തില്‍ പൊലിയുന്നത്..
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദിവസങ്ങളുടെ ഇടവേളകളില്‍ മാത്രം ജീവിതത്തിന്‍റെ സുഖം അറിയാനേ..പ്രവാസികള്‍ക്ക് കഴിയുന്നുള്ളൂ...ഏതു കാലഘട്ടത്തിന്‍റെ ചുവരുകളിലും പ്രവാസിയുടെ നെടുവീര്‍പ്പുകളും,സങ്കടങ്ങളും,സ്വകാര്യ-ദു:ഖങ്ങളും,ഗത്ഗതങ്ങളും,കാണാം........
കാലത്തിന്‍റെ ഊഷരമായ കാറ്റിനും ഉണ്ട് പ്രവാസത്തിന്‍റെ കാതരമായ ഈണം...
ഒപ്പം പ്രവാസിയുടെ വരും-കാല...സ്വപ്നത്തിനും...
ജീവിതത്തിന്‍റെ രണ്ടറ്റവും കണ്ടവര്‍ ഏറെയും പ്രവാസികളാണ്...
ജീവിത വിജയത്തിന്റെ പറ-കൊടിയും,പരാജയത്തിന്റെ ആഴ ക്കയങ്ങളും,
തകര്‍ച്ചയുടെ ഓള-ക്കടലുകളെയും, അനുഭവിക്കുന്നവരാണ് പ്രവാസികള്‍...
അതുകൊണ്ട് തന്നെ പ്രവാസ ഭൂമികകളില്‍..എല്ലാ..കണക്കു-കൂട്ടലുകല്‍ക്കുമപ്പുരം 
സൗഭാഗ്യങ്ങളുടെ കോട്ടകള്‍ പണിയാന്‍ കഴിഞ്ഞവര്‍ ഏറെയുണ്ട്...
സ്വതീഷികളെപോലും,വിസ്മയിപ്പിക്കുമാര് ജീവിതത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കിയവര്‍...
പ്രവാസത്തില്‍ ചിലര്‍ പരീക്ഷിതമായ പ്രതീക്ഷകളുമായി ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നു...
അതുകൊണ്ട് തന്നെയാവണം...പ്രവാസം ഭാഗ്യ-പരീക്ഷണങ്ങളുടെ തടവരയാണെന്ന്..വിശേഷിപ്പിക്കുന്നതും...
പക്ഷെ....
നാടിനെ കുറിച്ചുള്ള ഇന്നിന്‍റെ ഭീതിതമായ യാതാര്‍ത്ത്യങ്ങളില്‍....പ്രവാസം ഒരു കവച്ചമാണ്...
ആചാരങ്ങളുടെ നിസ്സങ്ങതകളില്‍..നിന്നും..,മാമൂലുകളുടെ മനം മടുപ്പിക്കലുകളില്‍ നിന്നും., താറു-മാറായ,
നമ്മുടെ നാടിന്‍റെ,പേടി-പ്പെടുത്തുന്ന സാമൂഹ്യ -ചുറ്റുപാടുകളില്‍ നിന്നും,മനസ്സിന് ഒരു സുരക്ഷിതത്ത്വ ബോധം
നല്‍കാന്‍ ഇന്ന് പ്രവാസത്തിനു കഴിയുന്നുണ്ട്...അതിനാല്‍ തന്നെ സ്വന്തം നാട്ടില്‍ കിട്ടാത്ത ഈ മരുഭൂമിയിലെ സുരക്ഷിതത്ത്വത്തെ -പുല്‍കാന്‍ നമ്മള്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു........................................................... 
                                   (തുടരും)....................








Related Posts Plugin for WordPress, Blogger...