Sunday, January 29, 2012

വിരഹം




ഏകാന്തതയുടെ പാഴ്വക്കില്‍...
മിഴിയില്‍ നഷ്ട്ട ബോധത്തിന്റെ ഉറക്കച്ച്ചുവടുമായി..,
ഓര്‍മ്മകളുടെ ഡയറി കുറിപ്പുകള്‍ മറിച്ചുനോക്കിയപ്പോഴരിഞ്ഞു-
ഞാന്‍ വിരഹ വേദന..
ഇവിടെ...,
ഈ..പാഴ് മരുഭൂ..വെളിച്ചത്തിലും..,
എന്റെ നയനങ്ങളടയുന്നു...
സഖീ...
നിഴലായ് നീ..എന്നെ ബന്ധിച്ചിരുന്നുവോ...?
ഒരു സ്നേഹ തന്തുവായ്...
നിന്റെ ഹൃദയ താളവും,
കഠിന വ്യഥയും ,
ഞാനെന്റെ ഹൃദയത്തില്‍ വഹിക്കുന്നുവോ..?
ഇന്നീ...യാഗ ഭൂമിയില്‍..,
ഹോമിക്കുന്നു..ഞാനെന്‍
-ലോലമാം ഹൃദയത്തെ...
ഞാനോര്‍ക്കുന്നു..,
ഒടുവില്‍..യാത്ര പിരിയും നേരത്ത്..
എന്റെ കാല്‍പ്പാദങ്ങളില്‍..,
ഇറ്റുവീണ നിന്റെ കണ്ണുനീര്‍ തുള്ളികള്‍ക്ക്...
വിരഹത്തിന്റെ കൊടും-ചൂടായിരുന്നെന്ന്....
എന്‍ ഹൃദയമാം കോണിലെ..,
അണയാത്ത ദീപമേ..
പിരിയില്ല നിന്നെ ഞാന്‍ 
മരിക്കുന്ന നാള്‍ വരേ...


Thursday, January 19, 2012

ഇ-മെയിലും,സമുദായവും,





കേരളത്തില്‍  ഒരു വിവാദം കൂടി കത്തി നില്‍ക്കുകയാണ്.വിവാദങ്ങള്‍ പുത്തരിയല്ലാത്ത യു-ഡി-എഫ് സര്‍ക്കാരും,യു-ഡി-എഫ്-ഭരണം നടത്തുമ്പോള്‍ എന്നും വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന "മാധ്യമവും,"കൂടി ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ വീണ്ടും കണ്ഫ്യുഷനില്‍ ആക്കുകയാണ്.എന്തായാലും,പ്രസത്തുത വിവാദത്തില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.ആ നാറ്റത്തിന്റെ കാരണം എന്താണെന്നു വിശദീകരിക്കാന്‍ കേരള സര്‍ക്കാരിനു ബാദ്ധ്യതയുണ്ട്-താനും പക്ഷെ എന്ത് കൊണ്ടോ വിഷയത്തിന്റെ ഗൌരവം അറിയാഞ്ഞിട്ടോ,അതുമല്ലെങ്കില്‍ ഇതിലും വലിയ വിഷയങ്ങള്‍ ഇതില്‍ ഉള്കൊല്ലുന്നത് കൊണ്ടോ എന്തോ പൊതു ജനങ്ങളെ ത്രിപ്ത്തിപ്പെടുത്തുന്ന ഒരു വിശദീകരണം നടത്താന്‍ മുഖ്യ മന്ത്രിക്കു കഴിഞ്ഞിട്ടും ഇല്ല.
ഇന്നലെ ഫേസ് ബുക്കില്‍ ഇതില്‍ ഉള്‍പ്പെട്ട ഒരാളുടെ കുറിപ്പ് വായിച്ചപ്പോള്‍ ഇതില്‍ കാര്യമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് സംശയം  തോന്നുന്നിപ്പിക്കുന്നു.
ഇമെയില്‍ ചോര്‍ത്തപ്പെടുന്നവരുടെ പട്ടികയിലെ അവസാനത്തെ ആളായ അബ്ദുല്‍ സലാം (salam@infobhan.net) എന്ന ആളുടെ താഴെയുള്ള കുറിപ്പ് വായിക്കുക. ഈ വാര്‍ത്ത‍ വെറും പ്രചാരണം അല്ല എന്ന് ഈ കുറിപ്പ് വായിച്ചാല്‍ മനസ്സിലാവും. ഈ അബ്ദുല്‍ സലാം ഖത്തറില്‍ ഇന്‍ഫോ-ബാന്‍ എന്ന ഒരുIT സ്ഥാപനം നടത്തുന്നു. പ്രസത്തുത കുറിപ്പില്‍ സലാം എഴുതുന്നു...
"ഞാനടക്കമുള്ള മുസ്ലിം പൌരപ്രമുഖരുടെ ഇമെയില്‍ ഹാക്ക് ചെയ്തു എന്ന് പ്രമുഖപത്രമായ മാധ്യമത്തിലും ഇന്ത്യവിഷന് ടിവിയിലും വന്ന വാര്‍‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. കുടുംബത്തിലും
സമൂഹത്തിലും പ്രവര്‍ത്തന സുതാര്യത ആവുന്നത്ര കാഴ്ചവെച്ച എന്നെക്കുറിച്ച് ഈരൂപത്തില്‍ ‍പത്രത്തില്‍ വാര്‍ത്ത വന്നു എന്നതാണ് എന്റെ പ്രതികരണം അനിവാര്യമാക്കിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തില്‍ പങ്കെടുത്ത കേന്ദ്രഭരണകൂടത്തിന്റെ ഭാഗമായ സംസ്ഥാനത്തിലാണ് പത്രധ്വാരാ സംശയിക്കപ്പെട്ട പ്രവ്യത്തി എന്നതിനാല്‍ പൌരപ്രതികരണത്തിന്റെ ന്യായവും ഇതിനുണ്ട്.
ഈ സംഭവത്തിന്റെ ഏതാനും നാളുകള്‍ക്ക് മുമ്പ് എന്റെ നാട്ടില്‍ (കൊടുങ്ങല്ലൂര്‍, അഴീക്കോട്) എഴുപത് കഴിഞ്ഞ എന്റെ വ്യദ്ധമാതാപിതാക്കളെ കണ്ട് ഇന്റലിജന്‍സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്ത് തന്നെയുള്ള മുഹമ്മദ് എന്ന പോലീസുകാരന്‍ മൊഴിയെടുത്തിരുന്നു. ഖത്തറിലെ എന്റെ ബിസിനസ്സില്‍ നിന്ന് അവധി കണ്ടെത്തി നാട്ടിലെത്തി മാതാപിതാക്കളുടെ ചികിത്സാര്‍ഥം ഒരു മാസം ഞാന് അവരോടൊപ്പമുണ്ടായിരുന്നു. ഖത്തറില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് എന്റെ തറവാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളില്‍ നിന്ന് അവര്‍ മൊഴിയെടുത്തത്.

മാതാപിതാക്കളില്‍ നിന്ന് അവർക്കറിയേണ്ടിയിരുന്നത്, എന്നെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങളും അല്ലാത്തവയും ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള എന്റെ സ്ഥിരമായ വരവിന്റെ കാരണങ്ങള്‍ മുതല്‍ എന്റെ മക്കള്‍ ആരൊക്കെ, അവര്‍ എവിടെയൊക്ക എന്തിനൊക്ക പഠിക്കുന്നുവെന്ന് വരെയുള്ള “സ്പെസിഫിക്ക്” കളിലേക്ക് കടന്നു വിവരങ്ങള്‍ ശേഖരിച്ചു.

2009 മെയ് മുതല്‍ ഞാന്‍ ഏകദേശം രണ്ട് മാസത്തിലൊരിക്കല്‍ രോഗിയായ എന്റെ മാതാപിതാക്കളെയും എന്റെ ഭാര്യ-സന്തതികളേയും സന്ദര്‍ശിക്കല്‍ പതിവാക്കിയിരുന്നു. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്താന്‍ മഹല്ല് പള്ളിഭാരവാഹികള്‍, സുഹ്യത്തുക്കള്‍, സഹ-സാമൂഹിക പ്രവർത്തകര്‍ എന്നിവരോടും സ്പെഷ്യല്‍ ബ്രാഞ്ചുപോലീസുകാരന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒന്ന് സൂക്ഷിച്ചിരിക്കാന്‍ അവര്‍ എന്നോടുപദേശിക്കുകയും ചെയ്തു.

തുടർന്ന് ഞാന്‍ ഗൂഗിള്‍ മെയിലില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു ഐ.പി. അഡ്ഡ്രസ്സില്‍ നിന്ന് (117.203.117.95 ) എന്റെ ഇമെയില്‍ ഡിസംബര്‍ 27ന് ആരോ ഹാക്ക് ചെയ്തതായി ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വന്നു.

ഐ.പി. അഡ്ഡ്രസ്സിന്റെ ലൊക്കേഷന്‍ തേടിയ എന്നെ ഗൂഗിള്‍ കോയമ്പത്തൂരിലേക്ക് പോയിന്റ് ചെയ്തു. ഗൂഗിള്‍ ആവശ്യപ്പെട്ട പ്രകാരം ഞാനുടന്‍ പാസ് വേര്‍ഡ്‌ മാറ്റുകയും ചെയ്തു. പിന്നീട് വന്ന വാര്‍ത്തകള്‍ പ്രകാരം എന്റെ ഔദ്യോഗിക ഇമെയിലും യാഹൂ ഇമെയിലും കൂടി പരിശോധിച്ചതായി മനസ്സിലാവുന്നു.".

സലാമിന്റെ കുറിപ്പ് വായിക്കുമ്പോള്‍ ന്യായമായും ഒരുപാട് സംശയങ്ങള്‍ മനസ്സിലൂടെ കടന്നു പോകുന്നു...
ആര്‍ക്കാണ് ഇവിടെ വീഴ്ച്ച പറ്റിയത്...?ഇത് കേവലം ഒരു അന്വേഷണ നടപടി മാത്രമാണോ..?കേരള പോലീസിലും വര്‍ഗീയ ചേരി തിരിവുകള്‍ സൃഷ്ട്ടിച്ചെടുക്കുന്നവര്‍ ഉണ്ടോ..?അതോ ഈ വാര്‍ത്ത കേവലം ഒരു അന്വേഷണ നടപടിയെ" മാധ്യമം " അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചതാണോ...? പൊതു ജനത്തെ ത്രിപ്ത്തി പ്പെടുത്തുന്ന ഒരു വിശദീകരണം സര്‍ക്കാരില്‍ നിന്നും ഉണ്ടാവാത്തെത് എന്ത് കൊണ്ടാണ്..?.
എന്തൊക്കെയായാലും ആത്യന്തിക  സത്യം എന്താണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

പിന്‍‌മൊഴി.
വിവാദം ഉയര്‍ത്തി വിട്ടത് മാദ്ധ്യമം ആയതു കൊണ്ട് അതില്‍ കഴമ്പില്ലെന്ന് ഒരു കൂട്ടര്‍.അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.മാധ്യമത്തിനു വ്യക്ത്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നു അവര്‍ പലപ്പോഴും പ്രകടമാക്കിയതാണ്.ഭരണത്തില്‍ ഇരിക്കുമ്പോള്‍ ലീഗിനെയും,യു-ഡി-എഫിനെയും,മാദ്ധ്യമം എന്നും വെള്ളം കുടിപ്പിക്കുന്നത് നമ്മള്‍ കാണുന്നതാണ്.പക്ഷെ എന്തായാലും,"മാധ്യമം"ഇവിടെ ടാര്‍ഗെട്ട്‌" ചെയ്യുന്നത് അവരുടെ അജണ്ടയിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളെ തന്നെയാണെന്ന്‌ കുറച്ചു പേരുടെ പേര് വിട്ടതില്‍ നിന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു...അല്ലെങ്കില്‍ 258 പേരുകള്‍ക്കൊപ്പം ബാക്കി കൂടി അവര്‍ ആദ്യമേ ചെര്‍ക്കേണ്ടിയിരുന്നു.അതിനു   അവര്‍ക്ക് കഴിയാതെ പോയതിലൂടെ ഈ വാര്‍ത്തയുടെ ഉദ്ദേശ- ശുദ്ധിയെ അബ്ദുറഹ്മാന്‍ സാഹിബ് എത്ത്ര വിഷധീകരിച്ച്ചാലും,പിന്നീട് എത്ത്ര കൂട്ടി ചേര്‍ത്താലും,ഉള്‍കൊള്ളാന്‍ നിഷ്പക്ഷര്‍ക്ക് കഴിയാതെ പോകുന്നുണ്ടാങ്കില്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.................


കൂടാതെ...:
വി .എസ് അച്യുതാനതന്‍ ഇതിനെയും രാഷ്ട്രീയ ആയുധമാക്കുന്നു...വല്ലബനു പുല്ലും ആയുധം....ഇതില്‍ മുസ്ലിം ലീഗുകാര്‍ ഉള്പ്പെട്ടിട്ടില്ലായിരുന്നു എങ്കില്‍ ആ കുറ്റവും പി.കെ. കുഞ്ഞാലികുട്ടിയുടെ ചുമലില്‍ വരുമായിരുന്നു. ദൈവം കാത്തു...)
Related Posts Plugin for WordPress, Blogger...