Thursday, October 1, 2026
സൗദി പ്രവാസം: ഓർമ്മ, അനുഭവം, പ്രതീക്ഷ
സൗദി പ്രവാസം: ഓർമ്മ, അനുഭവം, പ്രതീക്ഷ
ആമുഖം
മരുഭൂമിയുടെ കാറ്റേറ്റ്, അപരിചിതമായ ഇടങ്ങളിലേക്ക് ജീവിതം പറച്ചുനട്ട ഒരു തലമുറയുടെ പ്രതിനിധിയാണ് ഏതൊരു പ്രവാസിയും. 2009-ൽ സൗദി അറേബ്യയുടെ മണ്ണിൽ ആദ്യമായി കാൽകുത്തുമ്പോൾ മനസ്സിൽ ആകുലതകളും പ്രതീക്ഷകളും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു. നാടും വീടും വിട്ട്, കടൽ കടന്നെത്തിയ ആ ആദ്യ നാളുകൾ നൽകിയ അപരിചിതത്വവും ഒറ്റപ്പെടലും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. വർഷങ്ങൾ അഞ്ചും പത്തും കടന്ന് ഒന്നര പതിറ്റാണ്ടിലേക്കെത്തുമ്പോൾ, സൗദി പ്രവാസം എന്നത് വെറുമൊരു ഉപജീവന മാർഗ്ഗം മാത്രമായിരുന്നില്ല എന്ന് തിരിച്ചറിയുന്നു; അതൊരു വലിയ ജീവിത വിദ്യാലയമായിരുന്നു. പലതരം മനുഷ്യർ, വിവിധ സംസ്കാരങ്ങൾ, കണ്ണീരും സന്തോഷവും ഇടകലർന്ന അനുഭവങ്ങൾ, അതിജീവനത്തിന്റെ പോരാട്ടങ്ങൾ—ഇതെല്ലാം ചേർന്നതാണ് ഈ 17 വർഷത്തെ സൗദിജീവിതം.
ഓർമ്മകളുടെ തണൽവീഥികൾ (2009-ന്റെ തുടക്കവും ആദ്യകാല അനുഭവങ്ങളും)
2009-ൽ ഇവിടെ എത്തിയ കാലഘട്ടം ഇന്നത്തെപ്പോലെ ഡിജിറ്റൽ ലോകം അത്രത്തോളം സുഗമമല്ലാത്ത ഒന്നായിരുന്നു. നാടുമായി ബന്ധപ്പെടാൻ കോളിംഗ് കാർഡുകളും ISD ബൂത്തുകളും ആശ്രയിച്ചിരുന്ന കാലം. വാരാന്ത്യങ്ങളിൽ നാട്ടിലേക്ക് വിളിക്കാനും വിശേഷങ്ങൾ അറിയാനും കാത്തുനിന്ന നിമിഷങ്ങൾ പ്രവാസത്തിന്റെ ആദ്യകാല ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നു.
സ്വന്തം നാടിന്റെ പച്ചപ്പിൽ നിന്നും കുളിർമയിൽ നിന്നും പെട്ടെന്ന് മരുഭൂമിയുടെ വരണ്ട ചൂടിലേക്കും പ്രവാസത്തിന്റെ തനിമയിലേക്കും മാറുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം ചെറുതായിരുന്നില്ല. എന്നാൽ, ആ ഒറ്റപ്പെടലിന് തണലായത് പ്രവാസി മലയാളി കൂട്ടായ്മകളും സൗഹൃദങ്ങളുമായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും മറന്ന്, പരസ്പരം താങ്ങും തണലുമായി മാറിയ ഒരു വലിയ സൗഹൃദ വലയം സൗദി പ്രവാസം സമ്മാനിച്ചു. പ്രവാസത്തിലെ സൗഹൃദങ്ങൾ വെറും പരിചയങ്ങളായിരുന്നില്ല; സ്വന്തം കുടുംബത്തെപ്പോലെ പരസ്പരം കരുതൽ നൽകിയ ആത്മബന്ധങ്ങളായിരുന്നു.
കൂടാതെ, റമദാൻ കാലങ്ങളിലെ തറാവീഹ് നമസ്കാരങ്ങളും, ഇഫ്താർ സംഗമങ്ങളും, പെരുന്നാൾ ദിനങ്ങളിലെ നാടൻ ഭക്ഷണത്തിന്റെ പങ്കുവെക്കലുകളും പ്രവാസജീവിതത്തിന് വേറിട്ടൊരു മനോഹാരിത നൽകി. അൽ ബാഹയിലെ കുളിരും, റിയാദിലെയും ദമ്മാമിലെയും തിരക്കുകളും, ജിദ്ദയിലെ കടൽക്കാറ്റുമെല്ലാം ഓർമ്മകളിൽ ഇന്നും തങ്ങിനിൽക്കുന്നു.
അനുഭവങ്ങളുടെ പരീക്ഷണകാലം (നിതാഖാത്തും കോവിഡും)
സൗദി പ്രവാസത്തിൽ എപ്പോഴും സന്തോഷം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ജീവിതത്തിന്റെ താളം തെറ്റിച്ച അനിശ്ചിതത്വങ്ങളുടെ കാലഘട്ടങ്ങളും കടന്നുപോയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു നിതാഖാത് നിയമങ്ങളുടെ വരവ്.
തൊഴിൽ മേഖലയിൽ തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി കൊണ്ടുവന്ന നിതാഖാത്, ലക്ഷക്കണക്കിന് പ്രവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. സ്ഥാപനങ്ങൾ ചുവപ്പ്, മഞ്ഞ, പച്ച കാറ്റഗറികളായി തിരിക്കപ്പെടുകയും, പലർക്കും ജോലിയും വിസയും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ വന്നു. ഏത് നിമിഷവും നാടണയേണ്ടി വരുമോ എന്ന ഭയത്തോടെ ദിവസങ്ങൾ തള്ളിനീക്കിയ കാലം. അതിജീവനത്തിനായി വഴിമാറി ചിന്തിക്കാനും, പുതിയ തൊഴിൽ മേഖലകൾ കണ്ടെത്താനും, കൂടുതൽ നൈപുണ്യം നേടാനും പ്രവാസികളെ പ്രേരിപ്പിച്ചത് ഈ പരീക്ഷണകാലമായിരുന്നു.
എന്നാൽ, അതിനേക്കാൾ വലിയൊരു വറുതിയുടെയും പരീക്ഷണത്തിന്റെയും കാലമായിരുന്നു കൊറോണ മഹാമാരിയുടെ നാളുകൾ. ലോകം മുഴുവൻ അടച്ചിട്ടപ്പോൾ, വിമാന സർവീസുകൾ നിലച്ചപ്പോൾ, പ്രവാസ ലോകം കടുത്ത ആശങ്കയിലായി. തൊഴിലില്ലായ്മയും വേതന വെട്ടിക്കുറയ്ക്കലുകളും സാമ്പത്തിക പ്രതിസന്ധ സൃഷ്ടിച്ചു. ആഴ്ചകളോളം മുറികൾക്കുള്ളിൽ അടച്ചിട്ടിരിക്കേണ്ടി വന്ന ലോക്ക്ഡൗൺ നാളുകൾ മാനസികമായി വലിയ പ്രയാസമുണ്ടാക്കി. നാടണയാൻ കഴിയാതെ, പ്രിയപ്പെട്ടവരുടെ വേർപാടിൽ പോലും നേരിട്ടെത്തി പങ്കുചേരാൻ കഴിയാതെ പ്രവാസികൾ വിതുമ്പി.
എന്നാൽ ഈ കറുത്ത നാളുകളിലും സൗദി ഭരണകൂടം നൽകിയ സൗജന്യ ചികിത്സയും വാക്സിനേഷനും കരുതലും എടുത്തുപറയേണ്ടതാണ്. ഒപ്പം, പ്രവാസി സംഘടനകളും സന്നദ്ധ പ്രവർത്തകരും കാണിച്ച കാരുണ്യപ്രവർത്തനങ്ങൾ മനുഷ്യത്വത്തിന്റെ വലിയ മാതൃകയായി മാറി. ഈ പരീക്ഷണങ്ങളെല്ലാം കടന്നുപോയി, "ഇതും കടന്നുപോകും" എന്ന പ്രത്യാശയോടെ അതിജീവിക്കാൻ പ്രവാസം നമ്മെ പഠിപ്പിച്ചു.
മാറ്റത്തിന്റെ കാറ്റും പ്രതീക്ഷയുടെ പുതിയ പുലരിയും
2009-ൽ കണ്ട സൗദി അറേബ്യയല്ല ഇന്നത്തെ സൗദി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യം കൈവരിച്ച മാറ്റങ്ങൾ അത്ഭുതകരമാണ്. വിഷൻ 2030 (Vision 2030)-ന്റെ ഭാഗമായി സൗദി അറേബ്യ കൈവരിച്ച സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി പ്രവാസ ജീവിതത്തിനും പുതിയ മാനങ്ങൾ നൽകി.
വനിതാ ശാക്തകരണവും നിയമ പരിഷ്കാരങ്ങളും: വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതിയും, തൊഴിൽ മേഖലകളിൽ കൂടുതൽ പങ്കാളിത്തവും ലഭിച്ചത് രാജ്യത്തിന്റെ പുരോഗതിക്ക് വേഗം കൂട്ടി.
ഡിജിറ്റൽ വിപ്ലവം: അബ്ഷീർ (Absher), തവക്കൽനാ (Tawakkalna) തുടങ്ങിയ ആപ്പുകളിലൂടെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായി മാറി. പേപ്പർവർക്കുകൾ കുറയുകയും കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്തു.
വിനോദ സഞ്ചാരവും കായിക രംഗവും: ജനറിയ ആഘോഷങ്ങൾ മുതൽ റിയാദ് സീസൺ, വൻകിട കായിക മാമാങ്കങ്ങൾ, വിനോദപരിപാടികൾ എന്നിവ സൗദിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
മെഗാ പ്രൊജക്റ്റുകൾ: നിയോം (NEOM), റെഡ് സീ പ്രൊജക്റ്റ് തുടങ്ങിയ ലോകോത്തര പദ്ധതികൾ സൗദിയുടെ ഭാവി എത്രത്തോളം തിളക്കമുള്ളതാണെന്ന് വ്യക്തമാക്കുന്നു.
ഇന്നത്തെ സൗദി പ്രവാസം കേവലം ജോലി ചെയ്യാനുള്ള ഒരു ഇടം മാത്രമല്ല, മറിച്ച് പുതിയ അവസരങ്ങളും ആധുനിക ജീവിതസൗകര്യങ്ങളും നൽകുന്ന ഒരു ലോകോത്തര കേന്ദ്രമാണ്.
ഉപസംഹാരം
2009-ൽ തുടങ്ങിയ ഈ യാത്രയിൽ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഭദ്രത, കുടുംബത്തിന്റെ സുരക്ഷിതത്വം, മക്കളുടെ വിദ്യാഭ്യാസം എന്നിവ നേട്ടങ്ങളുടെ പട്ടികയിൽ നിൽക്കുമ്പോൾ; പ്രിയപ്പെട്ടവരോടൊപ്പമുള്ള നാളുകൾ നഷ്ടപ്പെട്ടു എന്ന സങ്കടം ഒരു കോട്ടമായി ബാക്കിനിൽക്കുന്നു.
എങ്കിലും, പ്രവാസം എനിക്ക് നൽകിയത് വലിയൊരു ജീവിതാനുഭവമാണ്. പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള കരുത്ത്, മനുഷ്യരെ സ്നേഹിക്കാനുള്ള മനസ്സ്, ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ്—ഇതെല്ലാം സൗദിയുടെ മണ്ണ് എനിക്ക് തന്ന പാഠങ്ങളാണ്.
ഇന്നലെകളുടെ ഓർമ്മകളും, ഇന്നത്തെ അനുഭവങ്ങളും, നാളെയുടെ പ്രതീക്ഷകളും ചേർത്തുവെച്ച് ഈ സൗദി പ്രവാസം തുടരുകയാണ്. മരുഭൂമിയിലെ ഓരോ മണൽത്തരിയിലും നമ്മുടെ അധ്വാനത്തിന്റെ, കണ്ണീരിന്റെ, പ്രതീക്ഷകളുടെ കഥകൾ കുറിക്കപ്പെട്ടിട്ടുണ്ട്. പ്രവാസം അവസാനിക്കുന്ന ഒരു ദിനം വന്നേക്കാം, എന്നാൽ സൗദി നൽകിയ ഓർമ്മകളും അനുഭവങ്ങളും ആയുസ്സിന്റെ അവസാനത്തോളം മനസ്സിൽ മായാതെ നിൽക്കും.
Sunday, February 14, 2021
പ്രണയത്തിന്‍റെ വാലന്റൈന്‍സ്-ഡേ....
വാലന്റൈന്‍സ്-ഡേ....
സ്നേഹ ബദ്ധരായ യുവ ജനങ്ങളുടെ പ്രണയ സാഫല്യത്തിന് അനുഗ്രഹാശിരസ്സുകള്‍ നല്‍കിയ പുരോഹിതന്റെ പേര് കൊണ്ട് പ്രഖ്യാപിതമായ അനശ്വരനുരാഗത്തിന്റെ ദിനം.
ആളൊഴിഞ്ഞ പ്രവാസത്തിന്‍റെആരവങ്ങല്‍ക്കപ്പുറം ഒരു വാലന്റൈന്‍സ് ഡേ..കൂടി കടന്നു പോയി. വാലന്റൈന്‍സ്-ഡേ കളില്‍ പതിവായി കിട്ടിയിരുന്ന മെസ്സജുകളും,മെയിലുകളും,ഇന്ബോക്സുകളില്‍ അങ്ങിനെ തന്നെ കിടക്കുന്നുണ്ട്.കലാലയ ഓര്‍മ്മകളിലെ വാലന്റൈന്‍സ് ആവേശങ്ങള്‍ ഒന്നും എന്തുകൊണ്ടോ ഈ പ്രവാസത്തിലെ ഏകാന്തതകളില്‍ കിട്ടുന്നില്ല. പ്രണയത്തിനായി ഒരു ദിനം എന്ന സങ്കല്‍പ്പത്തെ ഇന്ന് പലരും എതിര്‍ത്തു പോരുന്നുണ്ട്.പക്ഷെ എനിക്കതിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ല.പ്രണയം കച്ചവട വല്കരിക്കുന്നതിനായാണ് ഈ ദിനം എന്ന് പലരും പരിഭവിക്കുന്നുണ്ട്....'പക്ഷെ ഒന്ന് ഞാന്‍ ചോദിക്കട്ടെ...കച്ചവട വല്ക്കരിക്കാത്തതായി എന്താണ് നമുക്കിടയില്‍ ഉള്ളത്..?സ്നേഹവും,സാഹോദര്യവും,സൌഹൃദവും,തുടങ്ങി.. അമ്മിഞ്ഞ നുണയേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ബോട്ടിലുകളുടെ വേഷ-വിതാനങ്ങള്‍ അണിഞ്ഞെത്തുന്ന കുപ്പിപ്പാല്‍ വഴി ,പരിശുദ്ധമായ മാത്ര്‍ത്ത്വം പോലും ഈ വര്‍ത്തമാന കാലത്തിന്റെ നവലോക ക്രമം കമ്പോലവല്കരിക്കപെട്ടിരിക്കുന്നു.
എന്തായാലും ഞാന്‍ പറയും ..ലോകത്തെ ഏറ്റവും പവിത്രമായ വികാരം പ്രണയമാണെന്ന്...അനുരാഗത്തിന്റെ മാസ്മരിക സ്പര്‍ശം കണ്ണുകളില്‍ വിസ്മയം വിരിയിക്കുന്നു.അനുരാഗം ജനിപ്പിക്കുന്ന തീവ്രാഭിലാഷം അത് ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.പ്രണയത്തിന്‍റെ പേരിലാണ് പരിശുദ്ധ പിതാവ് ആദം പോലും ആദി പാപം ചെയ്തത്.അനുരാഗമെന്ന വികാരം ലോകത്തെ കിടിലം കൊള്ളിച്ചതിനു ഇനിയും എത്രയോ..ഉദാഹരണങ്ങള്‍.....,,. ഭൂ-ഖണ്ഡങ്ങളുടെ ചരിത്രം മാറ്റിയെഴുതിയ ക്ലിയോ-പാട്രയും,ഇതിഹാസങ്ങള്‍ തീര്‍ത്ത ഹെലനും,പ്രണയ സാക്ഷാല്‍കാരത്തിനായി കിരീടവും,ചെങ്കോലും വലിച്ചെറിഞ്ഞ ആംഗലേയ-ചക്രവര്‍ത്തിയും,തന്റെ കാമിനിയോടുള്ള സ്നേഹാതിരേകത്തിനു വെണ്ണ കല്ലില്‍ ശില്‍പ്പ വിസ്മയം ഒരുക്കിയ ഷാജഹാനും,മുക്ധാനുരാഗത്തിന്റെ ചെതോഹരങ്ങളായ സന്ദേശ കാവ്യങ്ങളും,എല്ലാം പ്രണയത്തിന്‍റെ ശക്തിക്കും,തീവ്രതക്കും,നിദര്‍ശനമാണ്...
വാലന്റൈന്‍സ് ഡേ..യോട് അനുബന്ധിചാവണം മെയിലുകളിലും,നെറ്റിലെ സൌഹൃദ കൂട്ടായ്മകളിലും എല്ലാം പ്രണയം മാത്രമാണ് വിഷയം...
പലരും പല തരത്തില്‍ പ്രണയത്തെ വ്യാഖ്യാനിച്ചിരിക്കുന്നു...
"അപ്പൂപ്പന്‍ താടി " കൂട്ടായ്മയിലെ ബ്ലോഗ്ഗുകള്‍ മുഴുവന്‍ പ്രണയ ചിന്തകളാണ്.......
മാറിയ കാലത്ത് പ്രണയം മരിച്ചുവോ എന്ന് പരിഭവിക്കുന്ന "ഹിമ " എന്ന കൂട്ടുകാരിയുടെ പ്രണയ ചിന്തകള്‍ നോക്കുക...
കടലാസുകള്‍ കത്തുകള്‍ ആയി കൈമാറിയിരുന്ന പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
ചുവപ്പ് ,ഹൃദയത്തെപ്പോലെ ..
പ്രണയിക്കുന്നവര്‍ പ്രണയിനികള്‍ക്കായി
ചുവന്ന റോസാപ്പൂക്കള്‍ കരുതി വെയ്ക്കുന്നു
കടുത്ത വര്‍ണ്ണങ്ങളില്‍ അവര്‍
ജീവിതം പ്രണയിച്ചു തീര്‍ക്കുന്നു
പ്രണയത്തിന്‍റെ നിറമെന്താണ്
നീലയായിരിക്കണമതു ,
നീല ജലാശയം പോലെ
ആഴവും പരപ്പുമില്ലാതെന്തു പ്രണയം
കടലുപോലെ ഉള്‍ക്കൊള്ളുവാന്‍
പ്രണയത്തിനുമാവണം അതല്ലേ പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിന്‍റെ നിറം വെളുപ്പാണ്
വെള്ളരിപ്രാവുകളെ പോലെയതു
സമാധാനത്തിന്റെതായിരിക്കണം
അസ്വസ്തതകളില്ലാത്ത ,
അശാന്തികളില്ലാത്ത മനസ്സാണു പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു പച്ചയായിരിക്കണം നിറം.
പച്ച പട്ടുടുത്ത ഭൂമിയെപ്പോലെ നിത്യ
ഹരിതമായിരിക്കണം പ്രണയമെന്നുമെന്നും
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു നിറമില്ലെന്നതു തന്നെ
പ്രണയത്തിന്റെ നിറം
ഏഴു വര്‍ണ്ണങ്ങളില്‍
എതുവര്‍ണ്ണവും പ്രണയമാകാം
പ്രണയമല്ലാതെ വര്‍ണ്ണ
മെന്തുണ്ടുലകില്‍ വര്‍ണ്ണമായി വേറെ
പുനര്‍ജ്ജനി പോലെ
പുനരാവൃത്തിക്കപ്പെടെണ്ടതാണ്
പ്രണയവും
മരണവും കാലവും ഭേദിച്ചു പ്രണയമെന്നും
യവ്വനം കാത്തു സൂക്ഷിക്കവേണം
പ്രണയമില്ലാത്ത ജീവിതവും
ജീവിതമില്ലാത്ത പ്രണയവും
വെള്ളമില്ലാത്ത ആഴക്കടലുപോലെ
നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ
വിരസവും വിരക്തവുമാവുമല്ലോ
പ്രണയിക്കുക നീ മതിവരുവോളം
പ്രണയിക്കുക നീ കൊതിതീരുവോളം
.........................................................
പ്രണയത്തെ കുറിച്ചു ഇങ്ങിനെ ആര് എത്ര എഴുതിയാലും വര്‍ണ്നിച്ചാലും തീരില്ല....
അതെ....
"പ്രണയം പുതു-മഴ പോലെ.....,
കാലപ്പഴക്കത്തില്‍
കര്‍ക്കിടകത്തിലെ കറുത്ത മഴ പോലെയും............."

കാത്തിരിപ്പിന്റെ സുഖം അറിയിച്ചിരുന്ന ആ പ്രണയം
പാടവരമ്പില്‍ കൂടി പ്രണയിനിയും കൂട്ടുകാരും നടന്നു വരുമ്പോള്‍
ആല്‍ത്തറയില്‍ നിന്നു നോക്കി നിന്നൊരാ പ്രണയം
അമ്പലത്തില്‍ സന്ധ്യക്ക് തെളിയുന്ന
കല്‍വിളക്കില്‍ തിരി കൊളുത്താന്‍ അവള്‍ എത്തുമ്പോള്‍
ചൊരിയുന്ന പുഞ്ചിരി പോല്‍ ആ പ്രണയം
ഇട വഴികളില്‍ സൈക്കിളിന്‍
ബെല്ലാല്‍ ശബ്ദിച്ചിരോന്നരാ പ്രണയം
പ്രണയം അറിഞ്ഞപ്പോള്‍ പുഴയുടെ ഓരങ്ങളും
കുന്നിന്‍ ചെരിവിലെ പുല്‍മേടുകളും
തഴുകുമായിരുന്നോരാ ആ പ്രണയം
കത്തുകള്‍ മൊബൈല്‍ ഫോണ്‍ ആയി മാറിയപ്പോള്‍
കാത്തിരിപ്പിന്റെ സുഖം നഷ്ടപെട്ടുവോ
പാടവരമ്പും ആല്‍ത്തറയും കല്‍വിളക്കും
സൈക്കിളും പുഴയും പുല്‍മേടുകളും
വഴി മാറി പോയപ്പോള്‍ പ്രണയം മരവിച്ചുവോ
അതോ മനസുകളോ?

മറ്റൊരു കൂട്ടുകാരി ബിന്ദു-ഗോപന്‍ പ്രണയ ദിനത്തെ ഇങ്ങിനെ നിര്‍വചിച്ചിരിക്കുന്നു.....
ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം
ഒപ്പം
പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും
വേദന എന്നില്‍ അലറി പിടയുമ്പോള്‍
തെയ്യക്കോലങ്ങള്‍ മുടിയഴിച്ചാടുമ്പോള്‍..
തിരമാല വല്ലാതെ ആര്‍ത്തു ചിരിക്കുമ്പോള്‍
കനത്ത ദുഖത്തിന്‍ കരിമ്പടം ചുറ്റി ഞാന്‍
എന്നെയും
കൊണ്ടേതോ ചുഴിയിലെക്കൊടുമ്പോള്‍
വയ്യിനി ഇതുപോലൊരു ദിനം കൂടി..
പോകയാണ് ഞാന്‍
എല്ലാ കാത്തിരിപ്പിനും
അറുതി തേടി
പ്രണയം ഒരു മാരിവില്ല്... എന്ന തന്റെ കവിതയില്‍ അപര്‍ണ്ണ ഇങ്ങിനെ എഴുതിയിരിക്കുന്നു......
"കയ്യെത്തും ഇടത്തെന്നു തോന്നുന്ന
ഒരു കാണാമാരിവില്ല്.
പെയ്യുന്നത് എഴുവര്‍ണങ്ങളാവാന്‍
മഴനൂല്‍ന്നെയ്യുന്ന മാരിവില്ല് .
ഒരുകാറ്റില്‍ ..ഒരു മഴയില്‍
മാഞ്ഞേ പോകുന്ന പാവം മാരിവില്ല്.
പ്രണയം പൂ മഴ പോലെ ......
പാതിരാകനവിന്റെ മുറ്റത്ത്
അത് പനിനീര്‍പ്പൂക്കള്‍ വിരിയിച്ചു .
ഒരു വസന്ത കാലത്തിന്റെ സുഗന്ധം
ഒരു നാഴികയില്‍ തീര്‍ത്തു -
ഒടുവില്‍ വേനലിലേക്ക് ;
നടന്നിറങ്ങി പോയ ഋതുവായ്!
പ്രണയം ഒരു കവിത പോലെ ....
നിലാവിന്‍ നേര്‍ത്ത വിരല്‍തുമ്പാല്‍ -
അത് വൃത്തഭംഗികള്‍ തീര്‍ത്തു.
വരികളില്‍ പൌര്‍ണമികള്‍ ഒളിച്ചു വെച്ചു.
വൃദ്ധിഭംഗത്തില്‍ തകരുന്ന -
തിങ്കളായ് ഒടുവില്‍ മാഞ്ഞു.
പ്രണയം ഒരു കടല്‍ പോലെ...
കാണാകരയിലേക്ക്
അത് കടലാസ് വഞ്ചി ഇറക്കി.
തിരകളില്‍ മറഞ്ഞു പോകുവോളം
തീരാതെ.. നോക്കി നിന്നു വിതുമ്പി .
പ്രണയം ഒരു തീരാ വ്യഥ പോലെ ...
പ്രാണന്റെ തന്ത്രികളില്‍
ശ്രുതി തകരുവോളം വിരലമര്‍ത്തി .
തണിര്‍ത്ത വിരലുകളിലെ തണുപ്പായ്
കരളിലെ നീലാംബരി രാഗമായ് തുടിച്ചു.
പ്രണയം ഉത്തരം കിട്ടാത്ത കടംകഥ
വാക്കുകളിലെ കുരുക്കില്‍
തകരുന്ന ഉത്തരം കാത്ത്
മറുഭാഷക്കായ് വ്യര്‍ത്ഥം ....
ജന്മാന്തരങ്ങളോളം കാത്തിരിക്കും-
പ്രണയം കടംകഥമാത്രം.
പ്രണയത്തെ കുറിച്ചു എഴുതുമ്പോഴും,ചിന്തിക്കുമ്പോഴും മനസ്സില്‍ ഇങ്ങിനെ എത്ര -എത്ര വികാരങ്ങളാണ് ഉരുത്തിരിയുന്നത്...................................................
അപ്പൂപ്പന്‍ താടിയിലെ മറ്റൊരു സ്ഥിരം സുഹ്രത്തായ ടി.സി.വി.സതീശന്‍ പ്രണയത്തിന്‍റെ നിറത്തെ കുറിച്ചു എഴുതിയിരിക്കുന്നത് കാണുക ....
പ്രണയത്തിന്‍റെ നിറമെന്താണ്
ചുവപ്പ് ,ഹൃദയത്തെപ്പോലെ ..
പ്രണയിക്കുന്നവര്‍ പ്രണയിനികള്‍ക്കായി
ചുവന്ന റോസാപ്പൂക്കള്‍ കരുതി വെയ്ക്കുന്നു
കടുത്ത വര്‍ണ്ണങ്ങളില്‍ അവര്‍
ജീവിതം പ്രണയിച്ചു തീര്‍ക്കുന്നു
പ്രണയത്തിന്‍റെ നിറമെന്താണ്
നീലയായിരിക്കണമതു ,
നീല ജലാശയം പോലെ
ആഴവും പരപ്പുമില്ലാതെന്തു പ്രണയം
കടലുപോലെ ഉള്‍ക്കൊള്ളുവാന്‍
പ്രണയത്തിനുമാവണം അതല്ലേ പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിന്‍റെ നിറം വെളുപ്പാണ്
വെള്ളരിപ്രാവുകളെ പോലെയതു
സമാധാനത്തിന്റെതായിരിക്കണം
അസ്വസ്തതകളില്ലാത്ത ,
അശാന്തികളില്ലാത്ത മനസ്സാണു പ്രണയം
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു പച്ചയായിരിക്കണം നിറം.
പച്ച പട്ടുടുത്ത ഭൂമിയെപ്പോലെ നിത്യ
ഹരിതമായിരിക്കണം പ്രണയമെന്നുമെന്നും
പ്രണയത്തിന്‍റെ നിറമെന്താണ്
പ്രണയത്തിനു നിറമില്ലെന്നതു തന്നെ
പ്രണയത്തിന്റെ നിറം
ഏഴു വര്‍ണ്ണങ്ങളില്‍
എതുവര്‍ണ്ണവും പ്രണയമാകാം
പ്രണയമല്ലാതെ വര്‍ണ്ണ
മെന്തുണ്ടുലകില്‍ വര്‍ണ്ണമായി വേറെ
പുനര്‍ജ്ജനി പോലെ
പുനരാവൃത്തിക്കപ്പെടെണ്ടതാണ്
പ്രണയവും
മരണവും കാലവും ഭേദിച്ചു പ്രണയമെന്നും
യവ്വനം കാത്തു സൂക്ഷിക്കവേണം
പ്രണയമില്ലാത്ത ജീവിതവും
ജീവിതമില്ലാത്ത പ്രണയവും
വെള്ളമില്ലാത്ത ആഴക്കടലുപോലെ
നക്ഷത്രങ്ങളില്ലാത്ത ആകാശം പോലെ
വിരസവും വിരക്തവുമാവുമല്ലോ
പ്രണയിക്കുക നീ മതിവരുവോളം
പ്രണയിക്കുക നീ കൊതിതീരുവോളം
.........................................................
പ്രണയത്തെ കുറിച്ചു ഇങ്ങിനെ ആര് എത്ര എഴുതിയാലും വര്‍ണ്നിച്ചാലും തീരില്ല....
അതെ....
"പ്രണയം പുതു-മഴ പോലെ.....,
കാലപ്പഴക്കത്തില്‍
കര്‍ക്കിടകത്തിലെ കറുത്ത മഴ പോലെയും............."
ഏവര്‍ക്കും പ്രണയത്തിന്‍റെ ഹാപ്പി-വാലന്റൈന്‍സ്....ആശംസകള്‍......,.............
Subscribe to:
Posts (Atom)