എണ്ണി തിട്ടപ്പെടുത്താനാവാത്ത പുണ്യങ്ങളുടെ സമ്ര്ദ്ധിയുമായി ഒരു റമദാന്‍ കൂടി കടന്നു വന്നിരിക്കുന്നു . റമദാനിലെ കുളിരുന്ന നിഴല്‍ വിശ്വാസിയുടെ അഭയമാണ്.റമദാന്‍ നിലാവ് അനുഗ്രഹത്തിന്റെയും, കാരുണ്യത്തിന്റെയും,മേഘ വര്‍ഷമാണ്. മാനത്തെ റമദാന്‍ നിലാവ്, മനസ്സിലുംശരീരത്തിനും, ഒരു പോലെ സന്തോഷത്തിന്റെയും, സമാശ്വാസത്തിന്റെയും,, കുളിര് പകരുന്നു. പ്രവാസത്തില്‍, അലക്ഷ്യവും,അശ്രദ്ധവുമായ ജീവിതം, നിമ്നോംന്നതങ്ങളും ,ഊഷരതയും ,മാത്രമുള്ള ഒരു മരുഭൂമിയായി തീര്‍ന്നിരിക്കുന്നു. പക്ഷേന്കിലും,ആശ്വാസമുണ്ട്.ഒരു റമദാന്‍ എങ്കിലും,ഉണ്ടല്ലോ..അറിഞ്ഞും, അറിയാതെയും,ചെയ്തു തീര്‍ത്ത പാപത്തിന്റെ കാപട്യങ്ങളെ,പശ്ചാത്താപത്തിന്റെ കണ്ണുനീരില്‍ അലിയിച്ചു കളയാന്‍ .....
റമദാനിലെ നിലാവ് തെളിയിക്കുന്ന ഓര്‍മ്മകളിലൂടെ നാം നടന്നെത്തുക നമ്മുടെ കുട്ടിക്കാലത്തെക്കാണ് .അതങ്ങിനെ തന്നെയാണല്ലോ.ഓര്‍മ്മകള്‍ എല്ലായ്പ്പോഴും,നമ്മെ കൈ പിടിച്ചു കൊണ്ട് പോവുക നമ്മുടെ കുട്ടിക്കാലത്തിന്റെ മുറ്റത്തേക്കു തന്നെയാവും,അത് ഏതു തരത്തിലുള്ള താണെങ്കിലും .... വര്‍ണ്ണങ്ങളും,ഗന്ധങ്ങളും,ശബ്ദങ്ങളും, എല്ലാം ആ ഓര്‍മ്മകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കും.
എന്നാണു ഞാന്‍ നോമ്പിനെ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് എനിക്കറിയില്ല.പക്ഷെ ആദ്യ നോമ്പിന്റെ അനുഭവം ഇന്നും,ഓര്‍മ്മയിലുണ്ട്.അഞ്ചു വയസ്സ് തികയുന്നതിനും,മുന്‍പ് എല്ലാ നോമ്പ് ദിനങ്ങളിലും, എന്നെയും,അത്താഴത്തിനു വിളിക്കണം എന്ന് ഉമ്മയോട് തിട്ടപ്പെടുത്തിയായിരിക്കും,ഉറങ്ങാന്‍ കിടക്കുക.പക്ഷെ ഉമ്മായുണ്ടോ വിളിക്കുന്നു.അത്താഴം എല്ലാം കഴിഞ്ഞു നേരം പുലര്‍ന്നിട്ടായിരിക്കും ഉണരുക.പിന്നെ ഉമ്മയോട് പിണക്കം ആയി.ഒന്നും കഴിക്കാതെ ആ പിണക്കം മിക്കവാറും,ഉച്ച വരെ നീളും.പിന്നീട് വിശപ്പിന്റെ കാഠിന്യത്തില്‍ ആ പിണക്കം അലിഞ്ഞു ഇല്ലാതെയാവും.അങ്ങിനെ സഹികെട്ട് ഒരു ദിവസം ഉമ്മ എന്നെ അത്താഴത്തിനു വിളിക്കാം എന്ന് ഏറ്റു .അതു ഉമയുടെ വീട്ടി,ല്‍ കിഴിശ്ശെരിയില്‍ വെച്ച് ആയിരുന്നു.അവിടെ നോമ്പ് കാലത്ത് എല്ലാവരും,ഉണ്ടായിരിക്കും,ഞങ്ങള്‍ .. മൂത്തംമായുടെയും,എളേ മ്മ മാരുടെയും,അമ്മാവന്മാരുടെയും,മക്കള്‍ എല്ലാവരും,ഒരുമിച്ചു കൂടുന്നത് നോമ്പ് കാലത്തിലെ അവധി ദിനങ്ങളില്‍ ആയിരിക്കും.ഉത്സവ പ്രതീതിയോടെ ആണ് അവിടെ എല്ലാവരും,നോമ്പിനു ഒരുങ്ങുക.
അങ്ങിനെ ഉമ്മ അത്താഴത്തിനു വിളിക്കാം എന്ന് ഏറ്റ ആ ദിവസം, ഞാനും,നാളെ നോമ്ബെടുക്കുമെന്നു ഉറപ്പിച്ചു രാത്രി ഉറങ്ങാതെ കാത്തിരുന്നു. ഒരു വെള്ളിയാഴ്ച്ച ആയിരുന്നു അത്. ഉമ്മ എണീറ്റപ്പോള്‍ കൂടെ ഞാനും, എണീറ്റു. മറ്റുള്ളവരെയൊക്കെ വിളിച്ചുണര്‍ത്തി. ചോറും, മുരിങ്ങയ്ടെ താളിപ്പ് കറിയും, നാടന്‍ മോരും,കൂട്ടി കഴിച്ച ആ അത്താഴത്തിന്റെ രുചി ഇന്നും, നാവിലുണ്ട്. ചോറ് കഴിച്ചു കഴിഞ്ഞ ശേഷം നെയ്യും, പഞ്ചസാരയും, പൂവന്‍ പഴവുംകൂട്ടി വീണ്ടും,ഒരു തവണ കൂടി.വല്ലാത്തൊരു സ്വാദ് ആയിരുന്നു ആ കാലത്തെ വിഭവങ്ങള്‍ക്കെല്ലാം.
അങ്ങിനെ അത്താഴം,കഴിഞ്ഞ ഉടനെ നിയ്യത്ത് വെക്കണം.അത് എങ്ങിനെ ആണെന്ന് അന്ന് അറിയില്ലല്ലോ.ഉമ്മ പറഞ്ഞു.ചെറിയ മാമനോട് നിയ്യത്ത് വെച്ചു തരാന്‍ പറയാന്‍.മാമന്‍ എല്ലായ്പോഴുംവലിയ പാരയാണ്.ഞങ്ങള്‍ കുട്ടികളെ ഓരോന്നും,പറഞ്ഞു കളിപ്പിക്കളും,പറ്റിക്കലും ,മാമന്റെ ഒരു ഹോബിയാണ്.അങ്ങിനെ മാമന്‍ നിയ്യത്ത് വെച്ചു തരാം എന്ന് ഏറ്റു .കുറച്ചു കഴിഞ്ഞപ്പോഴുണ്ട്... മാമ്മന്‍ ചായ്പ്പില്‍ പോയി ഒരു അമ്മികുട്ടിയും,താങ്ങി പിടിച്ചു എന്റെ അടുത്തു വന്നിരിക്കുന്നു.എന്നിട്ട് പറഞ്ഞു..ആദ്യമായി നോമ്ബെടുക്കുന്നവര്‍,അമ്മിക്കുട്ടി നെഞ്ചില്‍ ചേര്‍ത്തു വെച്ചാണ് നിയ്യത്തെടുക്കല്‍ എന്ന്.ആദ്യ നോമ്പ് എടുക്കാനുള്ള ആവേശത്തില്‍ അതിനു പിന്നിലെ കളി എനിക്ക് അന്ന് അത്ര ഓടിയില്ല .ഞാന്‍ അമ്മി-കുട്ടി നെഞ്ചില്‍ ചേര്‍ത്തു ഏറ്റു പറഞ്ഞു...
നവയ്ത്തു.....
സൌമ-ഖദീന്‍ ...
ആന്‍ -ഹ-ദാ -ഇ ..
ഫര്‍ള് -റമളാന്‍ -ഇ ...
ഹാദി -ഇ -സാനതി..
ലി -ല്ലാഹി -ത-ആ -ല .
നെയ്യത്തു വെച്ചു കഴിഞ്ഞപ്പോഴുണ്ട് പിറകില്‍ ഉമ്മയും, അമ്മായിമാരും, വല്ലിമ്മയും , എളെമ്മമാരും എല്ലാവരും,ഉച്ചത്തില്‍ പൊട്ടി ചിരിക്കുന്നു, അപ്പോഴാണ് അമ്മി-കുട്ടിക്ക്-പിറകിലെ സൂത്രം എനിക്ക് പിടി-കിട്ടിയത്.ആ വളിഞ്ഞ മുഖവുമായി അന്ന് ഞാന്‍ പിന്നെ..നേരെ ഉറങ്ങാന്‍ കിടന്നു.നേരം പുലര്‍ന്നു ആദ്യങ്ങളില്‍ ഒന്നും,വലിയ കുഴപ്പം ഇല്ലായിരുന്നു.എന്തോ..പതിനൊന്നു മണിക്ക് ശേഷം. ശേഷം വയറ്റി നുള്ളില്‍ നിന്ന് വലിയ നിലവിളി..പക്ഷെ അത് പുറത്തു..പ്രകടിപ്പിച്ചില്ല.പുറത്തു കാണിച്ചാല്‍ ഉറപ്പാണ് ഉമ്മ നോമ്പ് മുറിക്കാന്‍ പറയും.വല്ലിമ്മായ്ക്ക് പക്ഷെ.. എന്റെ തന്ജാരം,പിടി കിട്ടി.വല്ലിമ്മ പറഞ്ഞു...കുട്ടി നോമ്പ് മുറിച്ചാളി.കുട്ടികള്‍ ഉച്ച വരെ നോമ്ബെടുത്താല്‍ മതി.നാളെ ഉച്ച വരെ കൂടി ആവുമ്പോള്‍ ഒരു നോമ്പ് ആവും.. എന്നൊക്കെ.പക്ഷെ അമ്മാവന്റെ മകള്‍ കളി-കൂട്ടുകാരി -മാളുവിനെ പോലെ അര-നോമ്പന്‍ -ആവാന്‍ മനസ്സ് -സമ്മദിച്ച്ചില്ല.നോമ്പ് എടുക്കുന്ന കാര്യത്തില്‍ എങ്കിലും,അവളുടെ മുന്‍പില്‍ എനിക്കൊന്നു ജയിക്കണം എന്ന വാശിയില്‍..ഞാന്‍ വല്ലിമ്മായുടെ നിര്‍ബന്തത്തിനു വഴങ്ങാതെ കളി നിറുത്തി പോയി ഉറങ്ങാന്‍ കിടന്നു.പക്ഷെ..വിശപ്പിന്റെ കാഠിന്യം,അന്നാണ് ആദ്യമായി മനസ്സിലാവുന്നത്.വയറു അമര്‍ത്തി പിടിച്ചു കമിഴ്ന്നു കിടന്നു..എന്ത് വന്നാലുംമാളുവിനേക്കാള്‍ മുന്‍പേ എനിക്ക് ഒരു നോമ്പ് പൂര്‍ത്തിയാക്കണം .അതിനു എങ്ങിനെയെന്കിലുംവൈകുന്നേരം, ആക്കിയെ ഒക്കൂ ..വിശപ്പും,ക്ഷീണവും,കാരണം,അറിയാതെ ഉറക്കത്തിലേക്ക് വീണു.പിന്നീട് എപ്പോഴോ..ഉമ്മ വന്നു വിളിച്ചപ്പോള്‍ നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങള്‍ എല്ലാം തീന്‍ മേശയില്‍ ഒരുങ്ങിയിരുന്നു.പത്തിരി,തരിക്കഞ്ഞി ,ബത്തയ്ക്ക,ഇറച്ചിക്കറി,...കാച്ചില്‍-കൂട്ടാന്‍,....അങ്ങിനെ ഒത്തിരി ഐറ്റെമ്സുകള്‍.
ബാങ്ക് കൊടുത്തതുംനോമ്പ് തുറന്നു.ജീവിതത്തില്‍ എന്തൊക്കെയോ..നേടിയ ഒരു പ്രതീതി..നോമ്പ് തുറന്നതുംമാളു വിന്റെ അടുത്തു പോയി ഞാന്‍ ഒരു വീമ്പിളക്കി....കണ്ടോടീ ....ഞാന്‍ നിന്നെ പോലെ അര നോമ്പുകാരന്‍ അല്ല...ഒരു മുഴു നോമ്പ് കാരന്‍ ആയിരിക്കുന്നു....എന്തായാലും,ആ കാര്യത്തിലെങ്കിലും,അങ്ങിനെ ഞാന്‍ അവളുടെ മുന്‍പില്‍ ഒരു വിജയി ആയി തീര്‍ന്നു.
നോമ്പ് തുറന്നു കഴിഞ്ഞു തറാവീഹു നമസ്കാരത്തിനു തുടക്കം മുതലേ പോയി തുടങ്ങിയിരുന്നു.പക്ഷെ ഇശാഹ് നമസ്കാരം കഴിഞ്ഞു പേരിനു രണ്ടു റകാത്തും , നമസ്കരിച്ചു പള്ളിയുടെ കിഴക്കേ ചായ്പ്പില്‍ പോയിരുന്നു ഞങ്ങള്‍ കുട്ടികള്‍ ചെറിയ ശബ്ദത്തില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.ശബ്ദം,വല്ലാതെ കൂടുമ്പോള്‍ മോന്തീന്‍ -മൊല്ലാക്ക വന്നു ഞങ്ങളെ ശകാരിക്കും.പിന്നെ അവിടുന്ന് മെല്ലെ തടി-തപ്പുകയായി
ആ കാലത്തെല്ലാം റമദാനിലെ രാത്രികളില്‍ നാട്ടിന്‍ പുറങ്ങളില്‍ എല്ലാം വയള് -പ്രഭാഷണങ്ങള്‍ ഉണ്ടാവാരുണ്ടായിരുന്നു രാത്രികളില്‍ ഉറങ്ങാന്‍ കിടന്നാലും,കേള്‍ക്കാം,വിവിധ ദിക്കുകളില്‍ നിന്ന് വ്യത്യസ്തങ്ങളായ പ്രഭാഷണങ്ങള്‍. ഇന്ന് ആ പ്രഭാഷണങ്ങളെല്ലാം പകലുകളില്‍ ആയി മാറിയിരിക്കുന്നു.ഒരു റമദാനില്‍ ആണ് ഞാന്‍ ആദ്യമായി അബ്ദു-സമദു-സമദാനിയുടെ പ്രഭാഷണം,കേള്‍ക്കാന്‍ കോഴിക്കോട് കടപ്പുറത്ത് പോകുന്നത്. സമദാനിയുടെ പ്രഭാഷണങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഒരു ,വീക്നെസ്" ആയി.എത്ര സുന്ദരമാണ് അദ്ദേഹത്തിന്‍റെ ശൈലി. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും,കോട്ടക്കല്‍ സര്‍-ഹിന്ദു -നഗറില്‍ പോയി അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടിരുന്നു.ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഷയില്‍ സംവദിക്കാന്‍ സമദാനിക്ക് കഴിയുന്നു.അദ്ദേഹത്തിനു സര്‍വ-ശക്തന്‍ അനുഗ്രഹങ്ങള്‍ ചൊരിയുമാറാവട്ടെ....ആ..മീന്‍ ...
കുട്ടി-കാലത്തെ നോമ്പിനെ കുറിച്ചു ഇങ്ങിനെ എത്ര എത്ര ഓര്‍മ്മകള്‍....
പ്രവാസത്തില്‍ എത്തിയപ്പോള്‍ നോമ്പ് തീര്‍ത്തും,വ്യത്യസ്തമായ അനുഭവമായിരുന്നു.സൌദിയിലെ എന്റെ ആദ്യ നോമ്പ് ജിദ്ദയില്‍ ആയിരുന്നു.ആദ്യമായി ജോലിയില്‍ കയറിയ ശേഷം എനിക്ക് ശമ്പളം,കിട്ടുന്നത് ഒരു റമദാനിന്‍റെ തുടക്കത്തില്‍ ആയിരുന്നു.ജിദ്ധയിലെ ശാര-ഖുറൈശിലെയും,, ബവാദിയിലെയും, ഷാര-ശാരിയിലെയും, ശറഫിയ്യായിലെയും, ഷാര-ഫലസ്തീനിലെയും, ബനീ..മാലികിലെയും,, തുടങ്ങീ..ഒട്ടു മിക്ക പള്ളികളിലും,ഞങ്ങള്‍ നോമ്പ് തുറക്കാന്‍ പോയിരുന്നു.അവിടങ്ങളിലെ നോമ്പ് തുറകള്‍ക്കൊക്കെ നല്‍കാന്‍ കഴിഞ്ഞ അനുഭവങ്ങള്‍ പിന്നീട് ജീവിതത്തില്‍ ഇത് വരെ കിട്ടിയിട്ടും,ഇല്ല.
പിന്നീട് ദമ്മാമില്‍ എത്തിയപ്പോള്‍ നോമ്പ് തുറക്കാന്‍ പള്ളികളില്‍ പോകുന്ന പതിവ് തല്കാലത്തേക്ക് നിര്‍ത്തി.റൂമില്‍ തന്നെ നോമ്പ് തുറക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി തുടങ്ങി.റൂമില്‍ ഇതര മതസ്ഥരായ ബോണിയും,അനീഷും,ഷിബു മാമനും,എല്ലാവരും,നോമ്പ് എടുക്കാറുണ്ട്.പിന്നെ ഞങ്ങള്‍ മാത്രം പള്ളിയില്‍ പോയി തുറക്കുന്നത് എങ്ങിനെ..? വിഭവങ്ങള്‍ എല്ലാം ഞങ്ങള്‍ തന്നെ ഉണ്ടാക്കും,വിവിധ തരം വിഭവങ്ങള്‍.അതില്‍ ബോണിയുടെ,കൊച്ചി ബിരിയാണി തൊട്ടു ഷംസുവിന്‍റെ മുട്ട-മറിച്ചത്-വരെയുണ്ടാകും.
നോമ്പുകള്‍ നമുക്ക് ഓര്‍മ്മകള്‍ മാത്രമല്ല.ഓര്‍മ്മിപ്പിക്കലും,,കൂടിയാണ്.നോമ്പ് അനുഷ്ടിച്ച്ചാല്‍ ശരീരത്തിന് മാത്രമല്ലല്ലോ..ഗുണം.ആത്മാവിനും,,കൂടിയാണ്.വ്രദം ശരീരത്തിന് വിശപ്പും, ആത്മാവിനു ചൈതന്യവും,നല്‍കുന്നു.പക്ഷെ കാലത്തിന്റെ കടന്നു കയറ്റം,ഇന്ന് നോമ്ബിനെയും,, ബാധിച്ചിരിക്കുന്നു.പകലുകളിലെ പട്ടിണിക്ക് ശേഷം,രാത്രി ഭക്ഷണങ്ങള്‍ കൊണ്ട് നമ്മള്‍ ഇന്ന് നോമ്പിനെ ഒരു ഫാസ്റ്റ്-ഫുഡു-ഫെസ്റിവല്‍ ആക്കി, നോമ്പിന്റെ അര്‍ത്ഥത്തെ കേവലം,ശാരീരികം,മാത്രമാക്കി ചുരുക്കുകയാണ്.വിശപ്പിന്റെ മഹത്വം ഉള്‍-കൊള്ളാന്‍ ഇന്ന് നമുക്ക് കഴിയാതെ വരുന്നു.നമ്മുടെ ശീതീകരിക്കപ്പെട്ട ഇഫ്താര്‍-പാര്‍ട്ടികളിലെ മുറികളിലേക്കൊന്നും .ഇന്ന് വിശപ്പിന്റെ കാഠിന്യം,അറിയുന്നവനു "പാസ്സ് 'കിട്ടുന്നും ഇല്ല. നമുടെ മുന്‍പില്‍ നിരത്തി വെച്ച വിഭവ-വൈവിധ്യങ്ങള്‍ അന്യമായ എത്രയോ..മനുഷ്യ ജന്മങ്ങള്‍ നമുക്കിടയിലുണ്ട് .കണ്ടു നില്‍കാന്‍ അല്ല..ഇടപെടാന്‍ ആണ് സര്‍വ-ശക്തന്‍ നമ്മോടു പറയുന്നത്. വറുതിയായാലും, രോഗാവസ്ഥയിലായാലും, വീടില്ലാത്തവരുടെ കാര്യത്തിലായാലും,നിരന്തര-ഇടപെടലുകള്‍ നടത്താന്‍ നമുക്ക് കഴിയണം.കാരുണ്യ-പൂര്‍ണമായ ഇടപെടലുകളാണ് യഥാര്‍ത്തത്തില്‍ ഭക്തിയുടെ മാര്‍ഗ്ഗം.ഇല്ലാത്തവന്റെ വേദനകള്‍ക്ക് മീതെ ഉള്ളവന്റെ ഇടപെടല്‍ കൂടിയാണ് നോമ്പ്.പക്ഷെ ആ ഇട-പെടലുകളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് ഇന്ന് നമുക്കിഷ്ട്ടം.
ആരാധനകള്‍ക്കു പോലും,ഇങ്ങിനെയൊരു ദുര്യോഗം,വന്ന,ആരാധനാ-കര്‍മ്മങ്ങള്‍, കേവലം,ഉത്സവങ്ങള്‍..മാത്രം,ആയി തീര്‍ന്ന,ഈ..വര്‍ത്തമാനകാല- സമ കാലീനതയില്‍,ഈ നോമ്പ് -കാലമെങ്കിലും,,നമുക്കിടയില്‍ ഒരു പ്രതിരോധം ആയി തീരട്ടെ... പ്രാര്‍ഥനാ മുഖ രിതമാകുന്ന പകലി-രവുകളില്‍ സര്‍വ ശക്തന് മുന്‍പില്‍ ജീവിതത്തെ സാഷ്ടാംഗം,സമര്‍പ്പിച്ചു ആത്മ-സായൂജ്യം തേടാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട ഈ റമദാന്‍ എങ്കിലും, നമ്മളില്‍ വെള്ളി- വെളിച്ചം,വിതറട്ടെ ...ആ..മീന്‍ .....
ഏവര്‍ക്കും,ഹൃദയം നിറഞ്ഞ റമദാന്‍ മുബാറക്...............
ഏവര്‍ക്കും,ഹൃദയം നിറഞ്ഞ റമദാന്‍ മുബാറക്...............
ReplyDeleteറമദാന്‍ മുബാറക്ക്...
ReplyDeleteറമദാന്‍ മുബാറക്..
ReplyDeleteറിനി ശബരിJuly 24, 2012 9:51 AM
ReplyDeleteനന്മകളുടെ ശേഖരമായ " പരിശുദ്ധ ഖുറാന്‍ "
സമൂഹത്തിനായീ പടച്ച തമ്പുരാന്‍ അവതരിപ്പിച്ച്
കൊടുത്ത പുണ്യ മാസം .. മനസ്സും ശരീരവും
ആത്മസമര്‍പ്പണത്തിന്റെ നേരില്‍ നിറയുന്ന നിമിഷങ്ങള്‍ ..
പ്രീയമായ കൂട്ടുകാരന് പൂര്‍ണമാവട്ടെ ഈ പരിശുദ്ധ മാസവും
വരും ദിനങ്ങളും , പ്രാര്‍ത്ഥനകളില്‍ എന്നെയും ഉള്‍പെടുത്തണേ ..
Ramzan mubarak...
ReplyDeleteThis comment has been removed by the author.
ReplyDelete