Thursday, December 20, 2012

നക്ഷത്ര രാവുകള്‍..........


മഞ്ഞു പെയ്യുന്ന ശിശിര സന്ധ്യയില്‍ ജാലക പഴുതിലൂടെ നക്ഷത്രങ്ങളെണ്ണിയ ജീവന്‍ തുടിക്കുന്ന ബാല്യ-കാല ഓര്‍മ്മകളുമായാണ്  ഓരോ ഡിസംബറും കടന്നു പോകുന്നത്. സ്നേഹ ദൂദുമായി മാനവ ലോകത്തിനു രൂപത്തിലും,ഭാവത്തിലും, പുത്തന്‍  ആശയങ്ങള്‍  ഉള്‍  കൊള്ളാന്‍  ഒരു ക്രിസ്തുമസ്സ് കാലം കൂടി സമാഗതമായല്ലോ എന്ന് ഓര്‍മ്മിപ്പിക്കുന്നതും  മഞ്ഞു പെയ്യുന്ന ഈ.. ഡിസംബര്‍ ആണ്.  പ്രകാശം പൊഴിക്കുന്ന നക്ഷത്രങ്ങളും, പുല്‍ കൂടുകളും, അതി ശൈത്യത്തിലും, ഇല പൊഴിയാതെ തല ഉയര്‍ത്തി നില്‍കുന്ന ക്രിസ്തുമസ്സ് ട്രീ..കളും, ഒന്നും ഈ പ്രവാസ മരീചികയില്‍ എവിടെയും, കാണുന്നില്ല. പക്ഷെ ക്രിസ്തുമസ്സും,ഓര്‍മ്മകളും  ഈ ഡിസംബറിലും മനസ്സില്‍ കേളികൊട്ട്‌  തീര്‍ത്ത്‌ കൊണ്ടേയിരിക്കുന്നു. 



  " ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്കാണ് സമാധാനം" .   എല്ലാ മതങ്ങളും, ഉത്ഘോഷിക്കുന്ന ഒരു മന്ത്രം ആണത് .   ക്രിസ്തുമസ്സിന്‍റെ ആത്യന്ധിക സന്ദേശവും, അത് തന്നെയാണ്. എളിമയുടെയും, ലാളിത്യത്തിന്‍റെയും സന്ദേശമാണ് ഓരോ ക്രിസ്മസ്സ് തിരുനാളും , നമുക്ക് നല്‍കുന്നത്.  ഒരു തച്ചന്‍റെ മകനായി സാധാരണ കുടുംബത്തില്‍ പിറന്ന യേശുവിന്‍റെ ജീവിതം എല്ലായ്പോഴും, നമുക്ക് പ്രചോദനമാവണം .   മാതാ പിതാക്കള്‍ക്ക് വിധേയനായാണ് യേശു വളര്‍ന്നത്‌....,. വിനയവും,  ലാളിത്യവും,  എളിമയും, യേശുവിനെ  യുഗ പുരുഷനാക്കി മാറ്റി. പുല്‍കുടിലിന്റെ  ലാളിത്യവും , നക്ഷത്രങ്ങളുടെ പ്രകാശ ശോഭയും, ഹൃദയത്തിലൊരുക്കി യേശു പകര്‍ന്നു തന്ന സന്ദേശങ്ങള്‍ എല്ലായ്പ്പോഴും, നമുക്ക് മാതൃകയാവട്ടെ .  ഭൗതികങ്ങളായ ഓരോ പ്രതീകവും, അന്തിമമായി ആത്മ നവീകരണം സാധ്യമാക്കുംപോഴാണല്ലോ  ഓരോ  ആഘോഷങ്ങളും,  ഫലവത്താകുന്നത്. അറിഞ്ഞും, അറിയാതെയും,വന്നു പോകുന്ന തെറ്റുകളില്‍ നിന്ന് ശരികളിലേക്കുളള ഒരു തീര്‍ത്ഥ യാത്ര.   ബാഹ്യമായ ആഘോഷങ്ങളോടൊപ്പം  ശിശുവിന്‍റെ നൈര്‍മ്മല്യം നമ്മുടെയൊക്കെ ഹൃദയങ്ങളിലും,പിറവിയെടുക്കട്ടെ .

ക്രിസ്മസ്സ് ഓര്‍മ്മകളിലേക്ക് എല്ലായ്പോഴും, എത്തിയിരുന്നത് ആശംസാകാര്‍ഡുകളിലൂടെയായിരുന്നു.സമൃദ്ധമായ ഓര്‍മ്മകളില്‍ നിന്നും സൗഹൃദങ്ങളിലെ മറവിയുടെ പൊടി പടലങ്ങള്‍ പരസ്പര ആശംസകളിലൂടെ തട്ടി നീക്കി ഓരോ ക്രിസ്തുമസ്സും,പുതു പുലരിയും, ഗതമാവുന്നു. ഏതു കൃസ്സ്മസ്സ് കാലത്തും, വരും, മറവിയുടെ ഭൂത കാലത്ത് നിന്നും,  ഒരു  "സര്‍പ്രൈസ്സ് ' ആയി ആരുടെയെകിലുമൊക്കെ ആശംസാ സന്ദേശങ്ങള്‍....,, അത് ചിലപ്പോള്‍ ഒരു ക്രിസ്സ് മസ്സ് സന്ദേശമാവാം. അതുമല്ലെങ്കില്‍ ഒരു ന്യൂ..ഇയര്‍ ആശംസയാവാം..എന്തായാലും, ആ കാര്‍ഡുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ജീവിതത്തിന്‍റെ കണക്കു പുസ്തകങ്ങളില്‍ നിന്നും, ആയുസ്സിന്‍റെ വാര്‍ഷിക ഡയറി താളുകള്‍ ഓരോന്നായി മറിച്ചിടാന്‍ സമയമായി എന്ന ഓര്‍മ്മപെടുത്തല്‍.; പക്ഷെ ഇന്ന് കാലം മാറി.കാര്‍ഡുകള്‍  ഇന്ന് ആര്‍ക്കും, വേണ്ട എല്ലാവരും, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ആണ്. അതിനാല്‍ തന്നെ നമ്മുടെ ബന്ധങ്ങള്‍ക്ക് പഴയ പവിത്രതയും ഇല്ലാതായിരിക്കുന്നു.   പണ്ട് തിരക്ക് കുറഞ്ഞ  ജീവിതത്തില്‍ നിന്നും, സ്വല്പസമയം കടമെടുത്തു പ്രിയപ്പെട്ടവര്‍ക്ക് കാര്‍ഡുകളില്‍ ആശംസകള്‍ അയക്കുമ്പോള്‍ അതിലുളവാകുന്ന ഊഷ്മളതയും ,സ്നേഹ വായ്പ്പുകളും,  അതെല്ലായ്പ്പോഴും ഹൃദയത്തിനു ഒരു തലോടലായിരുന്നു.

പക്ഷെ., ഇന്ന് നമ്മുടെയൊക്കെ ജീവിതം യാന്ത്രികമാകുമ്പോള്‍ ഹൃദയ സ്പര്‍ശിയായ ഇത്തരം അനുഭവങ്ങള്‍ നമുക്ക് അന്യമാകുന്നു. 
എന്നിരുന്നാലും, ആശ്വസിക്കാം.. സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളുടെ  ഉദ്ദേശ ശുദ്ധി തന്നെ മറ്റൊരാളുടെ ഹൃദയ കവാടങ്ങളില്‍ എത്തുകഎന്നതാണല്ലോ.. അതിനാല്‍ തന്നെ  ഈ..മാറിയ കാലത്തില്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെ നമുക്കും, പ്രയോജനപെടുത്താം. മറ്റൊരാളുടെ ഹൃദയ കവാടങ്ങള്‍ മുട്ടി നോക്കാന്‍ ഒരു രസം. കയറി നോക്കാനുള്ള അനുവാദം . ഇവിടെ  ഈ അനുവാദം സ്വാതന്ത്ര്യമായി സ്വീകരിച്ചു കൊണ്ട്  ഒരു ആശംസ .. ഹായ്...., ...ഭായ്‌......, ബന്ധങ്ങളുടെ അകന്ന ഇഴകള്‍ക്ക് ഒരു അടുപ്പം ഈ,, ആശംസകള്‍ മൂലം സാദ്ധ്യമാവുന്നു .

സ്നേഹവും,സാഹോദര്യവും,കാരുണ്യവും,ഒക്കെ കമ്പോള വല്കരിക്കപ്പെട്ട വര്‍ത്തമാന കാലയുഗത്തില്‍ , ഇരുട്ടിന്‍റെ ആത്മാവിനെ ഉപേക്ഷിച്ചു നമുക്ക്സ്നേഹത്തിന്റെയും,   കാരുണ്യത്തിന്റെയും  ലോകത്തേക്ക് പ്രവേശിക്കാനാവണം, നിത്യ ജീവിതത്തില്‍ ഉദിക്കുന്ന സ്വപ്നവഞ്ചി, പ്രത്യാശയുടെ തീരത്ത്‌ എത്തി ,  ആഗ്രഹങ്ങള്‍ക്കും,  മോഹങ്ങള്‍ക്കും, പരി പൂര്‍ണ്ണത  ലഭിക്കുവാന്‍  ഈ..ക്രിസ്സ്മസ്സിനും, പുതു വത്സരത്തിനും, കഴിയുമാറാകട്ടെ...
ഏവര്‍ക്കും....,
മെറി-ക്രിസ്തുമസ്സ്....
ഹാപ്പി..ന്യൂ...ഇയര്‍.....,,,,,,,



8 comments:

  1. ഡിസംബര്‍ എനിക്കും ഏറെ പ്രിയപ്പെട്ട മാസം.
    കലണ്ടര്‍ മറിച്ച് ഡിസംബര്‍ എന്ന് തെളിയുമ്പോള്‍ കുറെ ഓര്‍മ്മകള്‍ കൂടിയാണ് അക്കങ്ങളായി തെളിയുന്നത്.
    മഞ്ഞും തണുപ്പും പൂക്കളും ക്രിസ്ത്മസും അങ്ങിനെ കുറെ.
    എന്റെയും ആശംസകള്‍

    ReplyDelete
  2. ഡിസമ്പർ ഒരു വല്ലാത്ത ഫീലാണ്
    ഈ പ്രവാസത്തിൽ എല്ലാം ഓർമയും

    മെറി-ക്രിസ്തുമസ്സ്....
    ഹാപ്പി..ന്യൂ...ഇയര്‍.....,,,,,,,

    ReplyDelete
  3. നല്ല കുറിപ്പ്. എല്ലാവര്ക്കും ക്രിസ്ത്മസ് ആശംസകള്‍

    ReplyDelete
  4. ലളിത ഭാഷയില്‍ മനോഹരമായി എഴുതിയിരിക്കുന്നു.

    ReplyDelete
  5. സഹീര്‍ കാണാന്‍ വൈകി എന്നാലും വായന വെറുതെയായില്ല ,,ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  6. " ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്കാണ് സമാധാനം" . എല്ലാ മതങ്ങളും, ഉത്ഘോഷിക്കുന്ന ഒരു മന്ത്രം ആണത്.
    ithu ellaaperum manassilaakkiyaal pinne Bhoomi thanne swargam.
    Puthu varsha aashamsakal...

    ReplyDelete
  7. മനോഹരമായ ഈ കുറിപ്പ് കാണാന്‍ വൈകി.
    എന്റെയും ഹൃദ്യം നിറഞ്ഞ ആശംസകള്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...