മനസ്സെന്ന മുറിയുടെ,
പന്ജ്ജേന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടയുകയും,
ഉള്ളിലെ ചിന്തയുടെ വെളിച്ചം കെടുകയും,
ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കനത്ത ഇരുട്ടും,
ആ ഇരുട്ടിലെ ശാന്തമായ നിദ്രയും,
നാം ജീവിച്ചിരിക്കുന്ന ലോകവും,
നാമില്ലാതെ തുടര്‍ന്ന് പോകുന്ന
തമ്മില്‍ വേര്‍തിരിക്കുന്ന സമയത്തിന്‍റെ,
ഒരു ചെറിയ പോയിന്‍റും,
ഒരു കടങ്കഥ പോലെ,
അവളെന്നോട് ചോദിച്ചു,
ഉത്തരത്തിനായി
ഞാന്‍ ഏറെ പരതി,
ഒടുക്കം
കുന്തിരിക്കം പുകയുന്ന ഒരു രാത്രിയില്‍,
അവളെനിക്ക്,
മറുപടി ഒരു മരണ കുറിപ്പായി കുറിച്ച് തന്നു.
അതില്‍ ഇങ്ങിനെ എഴുതിയിരുന്നു.......
'മരണം'.....
"മരണം എന്നെ സംബന്ധിചിടത്തോളം,
ഈ ലോകത്ത് നിന്നുമുള്ള ഒരു ഫുള്‍സ്റ്റോപ്പും,
നിന്നെ സംബന്ധിച്ചിടത്തോളം,
വെറും,ഒരു കോമയും,ആണ്."
"മരണം എന്നെ സംബന്ധിചിടത്തോളം,
ReplyDeleteഈ ലോകത്ത് നിന്നുമുള്ള ഒരു ഫുള്‍സ്റ്റോപ്പും,
നിന്നെ സംബന്ധിച്ചിടത്തോളം,
വെറും,ഒരു കോമയും,ആണ്."
ഒരു നഷ്ടപെടല്‍ ഒരിക്കലും , തുടര്‍ച്ചയാകില്ല .. അല്ലേ ..?
നഷ്ടപെട്ടു പൊകുമ്പൊഴാകും അതിന്റെ ആഴമളക്കുക നാം ..
മനസ്സുകള്‍ക്ക് പറഞ്ഞു പൊകാം , നിനക്കതാകില്ലല്ലൊ ..
മരണപെടുന്നവന് അതു ഫുള്‍സ്റ്റോപ്പാകാം ..
നില നില്‍ക്കുന്നവന് , അതു കോമയോ .. അതൊ ..?
നാമൊന്നായി നില്‍ക്കുന്നടുത്ത് നിന്ന് , നമ്മളേ പിരിക്കുന്ന
കാലത്തിന്റെ ആ പൊയിന്റ് ..
ഒരു മൂകത ഉണ്ട് വരികളില്‍ , നല്ല ചിന്ത ..
ആ ഫുൾസ്റ്റോപ്പിൽ നിന്ന് ചിലർ ചിറകു വിടർത്തുന്നു.സ്വർഗ്ഗത്തേക്ക്...
ReplyDeleteചിലർ ആ കോമയിൽ നിന്നും...
ശുഭാശംസകൾ...
ഈ നിര്‍വചനം എനിക്കിഷ്ടപ്പെട്ടു....
ReplyDeleteആശംസകള്‍..
കുത്തും കോമയും കൊള്ളാം
മരണം
ReplyDeleteകുത്താണോ കോമയാണോ ഇടേണ്ടത് എന്നറിയാതെ...
ആശംസകള്‍
എന്തായാലും ജീവിതം ചോദ്യചിഹ്നമാകാതിരുന്നാല് മതി....
ReplyDeleteCongrats...
ReplyDelete