Wednesday, May 23, 2012

മോഹന്‍ ലാല്‍ ചെയ്ത കുറ്റം എന്താണ്..?

 കേരളീയ മനസ്സാക്ഷിയെ നടുക്കിയ ടി.പി.ചന്ദ്ര ശേഖരന്‍ വധത്തെ അപലപിച്ചു കൊണ്ട് മലയാളത്തിന്‍റെ മഹാ നടന്‍  മോഹന്‍ ലാലിന്‍റെ പ്രതികരണം അദ്ദേഹത്തിന്‍റെ ബ്ലോഗ്ഗിലൂടെ വായിക്കാന്‍ കഴിഞ്ഞു.  വായിച്ചപ്പോള്‍ ഒരു പാട് സങ്കടവും,അതിലുപരി ആശ്വാസവും,ആണ് തോന്നിയത്..മകന്‍ നഷ്ട്ടപ്പെട്ട മാതാവിന്‍റെ ഹൃദയ നൊമ്പരങ്ങളെ ഏറ്റുവാങ്ങാന്‍ ഹൃദയത്തില്‍ കാരുണ്യം ഉള്ളവര്‍ക്ക് മാത്രമല്ല..മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും,കഴിയേണ്ടതാണ്..വൈകിയാണ് എങ്കിലും,പ്രതികരിക്കാന്‍ മുന്നോട്ടു വന്ന  ലാലേട്ടന്  അഭിവാദ്യങ്ങള്‍ ... പ്രതികരണ  ശേഷിയ  തങ്ങളുടെ പ്രത്യയ  ശാസ്ത്ര  മുതലാളിമാര്‍ക്ക്  പണയം വെച്ച  സാംസ്കാരിക  (?) നായകന്മാര്‍ ലാലേട്ടനെ കണ്ടു പഠിക്കട്ടെ...
പിന്നെ...ലാലേട്ടന്‍ ഈ  വിഷയത്തില്‍ പ്രതികരിച്ചതിന്  നെറ്റിലൂടെ അദ്ദേഹത്തെ മുട്ടന്‍ തെറി വിളിക്കുന്ന സഖാക്കള്‍ എന്തിനാണ്  വിളറി പിടിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.. ടി.പി.വധത്തില്‍ തങ്ങള്‍ക്കു ഒരു പങ്കും,ഇല്ല എന്നാണല്ലോ ഇക്കൂട്ടര്‍ പറയുന്നത്..പിന്നെ ആരെയും,കുറ്റപ്പെടുത്താതെ തന്റെ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച  മോഹന്‍ ലാലിനെ തെറി വിളിക്കുന്നത്‌ സഖാക്കളുടെ കുറ്റ-ബോധം കൊണ്ടാവണം....തീര്‍ച്ച...

7 comments:

  1. അഭിപ്രായ സ്വാന്ത്ര്യന്ത്യമുള്ള നമ്മുടെ
    നാട്ടില്‍ , കൈയ്യുക്കും , രാഷ്ട്രീയ ബലവും
    കൈയ്യില്‍ കാശും ഉള്ള ആര്‍ക്കും എന്തു ചെയ്യുവാന്‍
    സാധിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു കലാ സ്നേഹി
    അവന്റെ മനസ്സിലേ അകുലതകള്‍ പങ്ക് വയ്ക്കുമ്പൊള്‍
    ആര്‍ക്കാണ് കയ്യ്ക്കുന്നത് ...?
    നമ്മുടെ നാട്ടില്‍ ജീവിക്കുവാന്‍ പേടിയുണ്ട് എന്ന്
    പറയുന്നത് നേരിന്റെ മുഖം തന്നെയല്ലേ ..
    അതിനേ മാറ്റി നിര്‍ത്തി അദ്ധേഹം അഭിനയിച്ച
    സിനിമകളുടെ ആഴങ്ങളിലേക്ക് പൊയി ക്രൂശിക്കേണ്ട
    എന്ത് മഹാ അപരാധമാണ് ലാല്‍ നടത്തിയതെന്ന്
    എനിക്ക് മനസ്സിലാകുന്നില്ല , പാര്‍ട്ടി എന്നും ശക്തമായിരിക്കട്ടെ
    അര്‍ബുദം എന്നത് വെട്ടി മാറ്റ പെടേണ്ട ഒന്നാണ്..
    അതു എന്തിനേയും തകര്‍ത്തു കളയും ഞൊടിയിട കൊണ്ട് ..
    പ്രസക്തമായ ചിന്തകള്‍ സഖേ .. അഭിവാദ്യങ്ങള്‍

    ReplyDelete
  2. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന മലയാളിയുടെ നിലപാടിനെതിരെ ഞാന്‍ എന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള്‍ എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

    വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള്‍ വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

    പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?

    ReplyDelete
  3. മോഹന്‍ ലാല്‍ തന്‍റെ പിറന്നാള്‍ ദിനത്തില്‍ അല്‍പ്പം വേദനയോടു കൂടി തന്‍റെ അമ്മയെ കുറിച്ചു ഓര്‍ക്കുന്ന സമയത്ത് കൊല്ലപ്പെട്ട സഖാവിന്‍റെ അമ്മയെ കുറിച്ചു കൂടി ഓര്‍ത്തു വിഷമിച്ചത് തികച്ചും യാദൃശ്ചികമായാണ്. അത് അദ്ദേഹം തന്‍റെ ബ്ലോഗില്‍ ഒരു പാര്‍ട്ടിയെയും കുറ്റം പറയാതെ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അതൊരു വൈകിയ പ്രതികരണം തന്നെയാണ് .. അതില്‍ തര്‍ക്കമില്ല. പക്ഷെ ലാലിന്‍റെ വൈകിയുള്ള പ്രതികരണം കൊണ്ട് സഖാക്കള്‍ എന്തിനാണ് വെറളി കൊള്ളുന്നത് എന്ന് മനസിലാകുന്നില്ല.


    രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനു മുന്നേയും നടന്നിട്ടുണ്ട് , അന്നൊന്നും എന്ത് കൊണ്ട് ശബ്ദം ഉയര്‍ത്തിയില്ല എന്നതാണ് സഖാക്കന്മാരുടെ ചോദ്യം..? ഒന്ന് ചോദിച്ചോട്ടെ , ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയവര്‍ക്ക് ഇവിടത്തെ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിയും അണികളും അല്‍പ്പമെങ്കിലും വില കൊടുത്തിട്ടുണ്ടോ ? ഇല്ല അല്ലേ ...ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വീണ്ടും വീണ്ടും മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നോ ? പിന്നെന്തിനു വേണ്ടി ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം, ഓരോ കൊലപാതകങ്ങളും നടക്കുമ്പോള്‍ എണ്ണി എണ്ണി പ്രതികരിക്കണം ? (പിന്നെ, അതല്ലേ ഇവിടത്തെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി..ഒന്ന് പോടാപ്പാ )അതും ഇവിടത്തെ മനുഷ്യത്വം തീണ്ടാത്ത ഈ രാഷ്ട്രീയ പിശാചു ക്കളോടോ? എന്ത് കാര്യം.. എന്ന് മോഹന്‍ ലാലും ചിന്തിച്ചിരിക്കാം..പിന്നെ ഇതിന്‍റെ പേരില്‍ ഒരു മുതലെടുപ്പ് രാഷ്ട്രീയമൊന്നും ലാലിന് കളിക്കാനില്ല, കാരണം അയാള്‍ ആദ്യമേ ഈ നാട്ടില്‍ ഒരു നടനായിട്ടാണ് അറിയപ്പെടുന്നത്. അല്ലാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി അഭിനയിച്ചു കസറുന്ന ഒരു രാഷ്ട്രീയ നായക നടനൊന്നുമല്ല അദ്ദേഹം.


    ആ നിലക്ക് മോഹന്‍ ലാല്‍ വൈകി പ്രതികരിച്ചതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു രാഷ്ട്രീയ കോമരത്തിനും അവകാശവുമില്ല , ധാര്‍മികതയുമില്ല..

    ReplyDelete
  4. Sakhaaakkalkku vivekam vaikiye..udikkoo....

    ReplyDelete

Related Posts Plugin for WordPress, Blogger...