ചില വേര്‍പാടുകള്‍ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു. അടുത്ത കാലത്തൊന്നും ഇത്രയേറെ മനസ്സിനെ മഥിച്ച മറ്റൊരു വേര്‍പാട് ഉണ്ടായിട്ടില്ല.വിദ്യാർഥി രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചിരുന്ന കാലയളവിൽ എന്നും ഒരു മാർഗ ദർശിയായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട പി.എം .ഹനീഫ്കയുടെ വിയോഗം അക്ഷരാർഥത്തിൽ മനസ്സിന് ഒരു ഷോക്കായി .ഇന്നലെ രാത്രി നെറ്റിലൂടെ ഏറെ വൈകിയാണ് വിവരം അറിയുന്നത് .പ്രവാസത്തിന്റെ ഈ ഏകാന്തതകളിൽ ഇത്തരം വാർത്തകളുടെ യാഥാർത്യങ്ങളോട് മനസ്സ് എന്നും വൈമനസ്സ്യത്തോടെയാണ് പ്രതികരിക്കുക. പ്രവാസം വരുത്തുന്ന ഏറ്റവും വലിയ നഷ്ടവും ഇത്തരത്തിലുള്ള സഹാജര്യങ്ങളാണ് .നമുക്ക് ഏറെ പ്രിയപ്പെട്ടവരുടെ വേർപാട് ഇവിടെയിരുന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ് . .ആ ശൂന്യതയുടെ അർത്ഥവും ,ആഴവും ഇന്നലെ വേണ്ടുവോളം അനുഭവിച്ചു.
ചികിത്സയിലിരിക്കുന്പോൾ അദ്ദേ ഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വലിയ പ്രതീക്ഷ തോന്നിയിരുന്നു. എന്നാൽ നാഥന്റെ വിളിക്കുത്തരം നല്കി ഹനീഫക്ക അകാലത്തിൽ പോയി മറഞ്ഞു.
കാരുണ്യവാനായ ദൈവം പര ലോക ജീവിതം ധന്യമാക്കട്ടെ....ആമീൻ ..
സത്യത്തിൽ ആരായിരുന്നു ഹനീഫ്ക. രാഷ്ട്രീയ നേതാവിന്റെ മാനറിസങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒരു നേതാവ്..ഒരു സഹോദരന അല്ലെങ്കിൽ ഒരു സുഹൃത്ത് എന്നാ നിലയിൽ ഇടപെടാൻ കഴിയുമായിരുന്നു. മലപ്പുറം ഗവർമെന്റു കോളേജിൽ നിന്ന് ഒരു ക്യാംപെസ്സ് ഇലക്ഷൻ കാലത്ത് നിന്ന് തുടങ്ങുന്നു അദ്ദേഹവുമായുള്ള പരിജയം. അത് പിന്നീട് സന്ഖടനാ രംഗത്തിലൂടെ ഊർജ്ജിതമായി . ഇ .എം .ഇ .എ .ട്രെയിനിംഗ് കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന അദ്ദേഹത്തിൻറെ സഹോദരൻ ഫസൽ വഴി ആ ബന്ധം ഒന്ന് കൂടി ഊഷ്മളമായി . പലപ്പോഴായി കാണുമ്പോഴും പഠനത്തെ കുറിച്ച് ചോദിക്കും., അവസാനമായി കാണുന്നത് കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ കിലയിൽ വെച്ച് കുടുംബശ്രീ യുടെ റിസോർസ് ക്യാമ്പിൽ വെച്ചായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേക ക്ഷണ പ്രകാരം ആ ക്യാമ്പിൽ വെറുതെയൊന്നു മുഖം കാണിച്ചു.അന്നും ഏറെ സംസാരിച്ചിരുന്നു . എം എസ എഫിന്റെ രണ്ടാം വരവിനു തുടക്കം കുറിച്ചത് ഒരു പക്ഷെ പീ എം ഹനീഫ , പീ എം സാദികലി കൂട്ട് സി.കെ.സുബൈർ കൂട്ട് കെട്ടിലൂടെയായിരുന്നു .എം എസ എഫിന്റെ വേദികളിൽ പലപ്പോഴും അദേഹത്തെ കാണാൻ സാധിച്ചിരുന്നത് ഒരു ഡയറി ,കൂടെ ഒരു പേന യുമായിട്ടായിരുന്നു. ഒരു മൂലയിൽ തനിച്ചിരുന്നു കുത്തിക്കുറിക്കുന്ന ഹനീഫ്ക. അത് പ്രസഗികന്റെ വാക്കുകളാവം, അല്ലെങ്കിൽ സ്വന്തം ചിന്തകളാവാം. എന്ത് തന്നെ ആയാലും നഷ്ടപ്പെട്ടത് സൌമ്യനായ ഒരു രാഷ്ട്രീയ പ്രവര്തകനെയാണ്,.. ഒരു പഞ്ചായത്ത് അല്ലെങ്കിൽ യൂനിറ്റ് നേതാവാകുംപോഴേക്കും ഖദർ ഇട്ടു നടക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടി നേതാക്കളെക്കാൾ വിനയം കാണിച്ചു ഒരിക്കൽ പോലും ഖദറിൽ കാണപ്പെടാത്ത ഹനീഫ്ക. ചിരിച്ചു ഒരു തോളത് തട്ടി സുഖം അന്വേഷിക്കാൻ ഇനി അദേഹം ഇല്ല. നഷ്ടമാകുന്നത് പാര്ടിക്കു മാത്രമല്ല... സമൂഹത്തിനും കൂടിയാണ്.
ഉജ്ജ്വലമായ വാഗ്ദോരണികൾക്കപ്പുറം സന്ഖാടന മികവിന്റെ മഹനീയ മാതൃ കയായി നിലകൊള്ളാൻ ആയിരുന്നു എന്നും ഹനീഫ്കായ്ക്ക് ഇഷ്ടം. ചങ്ങരംകുളത്തെ കൊർദോവ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സന്ഖാടക മികവ് എല്ലാവരും കണ്ടതാണ്.. എം എസ് എഫ് പ്രവര്‍ത്തന നാളുകളില്‍ നല്‍കിയ ഹനീഫ്ക നല്‍കിയ ഒരു പാട് നല്ല ഉപദേശങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഈ പ്രവാസ ജീവിതത്തിലും. രാഷ്ട്രീയം തൊഴിലായി കൊണ്ട് നടക്കുന്നര്‍ക്ക് മുമ്പില്‍ രാഷ്ട്രീയം സേവനമാനെന്നും അതില്‍ ആത്മാര്‍ഥത വേണമെന്നും ഓര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരിന്നു അദ്ദേഹം. കാലവും സമൂഹവും ഏറെ ആവശ്യപ്പെട്ടിരുന്ന വർത്തമാന പരിതസ്ഥിതിയിലാണ് ഹനീഫക്കയെ പോലുള്ള ഒരു പ്രതിഭ വിട വാങ്ങിയത്.
സക്രിയമായ പൊതു പ്രവർത്തനത്തിലൂടെ അനേകായിരങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്ന അദ്ദേഹം ഒരു തലമുറയുടെ ആശയുംപ്രതീക്ഷയുമായിരുന്നു. ഇക്കാലം കൂടെ ജീവിച്ച ഏറെ അടുപ്പമുള്ളവരുടെ മരണം ഇനി ബാക്കി വെക്കുന്ന ഒന്ന് അവരുടെ അനാഥമായ പ്രൊഫൈലും വാളുമൊക്കെയായിരിക്കും. ഹനീഫ്ക്കാന്റെ മരണത്തോടെ അതൊന്നു കൂടി അടുത്തറിയുന്നു. നമ്മുടെ കാലം ജീവിതത്തിന്റെ അര്‍ത്ഥ വ്യാപ്തികള്‍ കൂട്ടുന്ന പോലെ മരണത്തിന്റെ ആഘാദ വ്യാപ്തികളും കൂട്ടിക്കൊണ്ടിരിക്കുന്നു.
ചികിത്സയിലിരിക്കുന്പോൾ അദ്ദേ ഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വലിയ പ്രതീക്ഷ തോന്നിയിരുന്നു. എന്നാൽ നാഥന്റെ വിളിക്കുത്തരം നല്കി ഹനീഫക്ക അകാലത്തിൽ പോയി മറഞ്ഞു.
കാരുണ്യവാനായ ദൈവം പര ലോക ജീവിതം ധന്യമാക്കട്ടെ....ആമീൻ ..
നമ്മുക്ക് വേണ്ടപെട്ടവര്‍ , ഹൃദയത്തില്‍ പൊടുന്നനേ
ReplyDeleteകേറി ഇരിക്കുന്നവര്‍ , അതിലൊക്കെ ഉപരി സമൂഹത്തിന്
ആവശ്യകതയുള്ളവര്‍ നമ്മേ വിട്ട് പൊകുമ്പൊള്‍ ..
ആ വാര്‍ത്ത പ്രവാസജീവിതത്തിലാകുമ്പൊള്‍ നമ്മേ
വല്ലാണ്ട് ഉലക്കും , വൈകി പൊയെങ്കിലും
ആ നല്ല മനസ്സിന് പരലോകത്ത് ശാന്തി ഉണ്ടാകട്ടെ ..
വേര്‍പാട് , നിയോഗമാണ് സ്വീകരിക്കാതെ എങ്ങനെ
എങ്കില്‍ അകാലത്തിലാകുമ്പൊള്‍ ..?
May allaah bless us.....
ReplyDelete