Monday, November 21, 2011

ജീവിത യാത്ര..


യാത്ര...
ജീവിതം ഒരു തീര്‍ത്ത യാത്ര.....
നഷ്ടവസന്തങ്ങള്‍ തീര്‍ത്ത.... ഇരുണ്ട പാതയിലൂടെ..,
ആത്മാവിന്റെ തീരത്തേക്കുള്ള മടക്ക യാത്ര..
പിറകില്‍....ഉപേക്ഷിച്ചു പോന്ന-
ജീവിതത്തിന്റെ അടഞ്ഞ അദ്ധ്യായങ്ങളിലെ.,
ചിതല്‍ പിടിച്ച ഏടുകളിലേക്ക് തന്നെയാണോ ..ഈ യാത്രയും..?
മനസ്സില്‍...
കാലം തീര്‍ത്ത നൊമ്പരപ്പാടിന്റെ
നേര്‍ത്തൊരു വിങ്ങല്‍...
ഓര്‍മ്മകളുടെ മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...
സ്നേഹിച്ച്ചവര്‍ക്കെല്ലാം...
ദു:ഖങ്ങള്‍    മാത്രം സമ്മാനിക്കുന്ന,
തന്റെ വിധിയെ യെങ്കിലും
ഈ യാത്രയിലോന്നു തിരുത്താന്‍ കഴിഞ്ഞെകില്‍....
പക്ഷേന്കിലും ...
ഇരുട്ട് കട്ടപിടിച്ച ഈ കാലത്ത് ...
യാത്രകള്‍ എല്ലാം തുടങ്ങിയേടത്തു തന്നെ അവസാനിക്കുകയാണ്..
അതുകൊണ്ട് തന്നെ ...
ജീവിതത്തിന്റെ ഈ നിറം മങ്ങിയ കാഴ്ച്ചകല്‍ക്കിടയിലൂടെ..
ഞാന്‍ തുടരുന്നെന്റെ യാത്ര..
അനന്തതയിലേക്ക്...
ആത്മാവിന്റെ... ശാന്തിതീരത്തെക്ക്...

15 comments:

  1. വായിച്ചു
    ആശംസകള്‍

    ReplyDelete
  2. നല്ല വരികള്‍ ..... ഇഷ്ട്ടായി...
    അക്ഷരത്തെറ്റുകള്‍ തിരുത്തുക.

    എല്ലാവിധ ഭാവുകങ്ങളും :)

    ReplyDelete
  3. കൊള്ളാം ഷഹീര്‍

    ReplyDelete
  4. കമന്റ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete
  5. ദുഃഖങ്ങള്‍ എന്ന് തന്നെ എഴുതണമായിരുന്നു. തിരുത്തി റിപോസ്റ്റ് ചെയ്യുക. ഒന്ന് കൂടെ ശ്രമിച്ചിരുന്നെങ്കില്‍ പലയിടത്തും കൃത്യമായ അക്ഷരങ്ങള്‍ തന്നെ ലഭിക്കുമായിരുന്നു. ആശംസകള്‍

    ReplyDelete
  6. നന്നായിരിക്കുന്നു.. എല്ലാ വിധ ആശംസകളും..

    ReplyDelete
  7. കൊള്ളാം ... നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  8. ജീവിതത്തിന്റെ അടഞ്ഞ അദ്ധ്യായങ്ങളിലെ.,
    ചിതല്‍ പിടിച്ച ഏടുകളിലേക്ക് തന്നെയാണോ ..ഈ യാത്രയും.
    നല്ല വരികള്‍

    ReplyDelete
  9. കൊള്ളാം സുഹൃത്തേ.ആശംസകള്‍...

    ReplyDelete
  10. ഒരു പാട് നന്ദി...
    തുടര്‍ന്നും കാണാം....

    ReplyDelete
  11. nannayitto zahee.... thudaruka......

    ReplyDelete

Related Posts Plugin for WordPress, Blogger...