കാലം...എന്നെയും ഒരു പ്രവാസിയാക്കി മാറ്റിയിരിക്കുന്നു...
ഇന്ന്..പ്രവാസം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു...
ഒരു അര്‍ത്ഥത്തില്‍ മനുഷ്യ-ജിവിതം തന്നെ പ്രവാസത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്...
എവിടെയും,എപ്പോഴും,സ്ഥിര-വാസിയായിരിക്കാന്‍ നമുക്കാര്‍ക്കും കഴിയുന്നില്ല...
ഗഭിണിയായ ഉമ്മയുടെ കാത്തിരിപ്പില്‍ നിന്നും പിറവിയെടുക്കുന്നു..നമ്മുടെ പ്രവാസം.
അതിനും മുന്‍പ് ഉമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നാം കുറച്ചു..കാലം പ്രവാസം അനുഭവിച്ചു....
തിരിച്ചറിവ് കൂട്ടിനില്ലായിരുന്നുവെങ്കിലും,ഭൂമിയിലേക്കുള്ള നമ്മുടെ ആഗമനത്തിനും,
പ്രവാസത്തിന്റെ ചൂടും,ചൂരുമുണ്ടായിരുന്നു...
ഇന്ന് പ്രവാസം..ഒന്നില്‍ നിന്നും..ഒന്നിലേക്ക്..പകര്‍ന്നു..പോകുന്ന ഒരു യാത്ര പോലെയാണ്...
പുതിയ..പുതിയ..പാഠങ്ങള്‍..
ഓര്‍ത്ത് വെക്കാനുള്ള കുറേ..ഓര്‍മ്മകള്‍...
അവസാനം യാത്ര പറയലിന്റെ..നനവുള്ള കുറേ..ഓര്‍മ്മകളും...
പ്രവാസം എന്നാല്‍ ഏകാന്തതയുടെ തടവറ യാണെ ന്ന്..എനിക്കറിയാമായിരുന്നു..
ഇല്ലായ്മയുടെ പരിവട്ടങ്ങളില്‍..കൂട്ട്-കുടുംബ-വ്യവസ്ഥിതിയുടെ പരിക്കുകള്‍,
എന്ബാടും ഏറ്റു വാങ്ങിയ തറവാട്ടു വീട്ടില്‍ എല്ലാവരും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍...
ഞാനും ഉമ്മയും മാത്രമായിരുന്നു..വീട്ടില്‍...കൂട്ടിനു..പരിഭവങ്ങള്‍ പറയാന്‍..മാത്രം അറിയുന്ന..
തിരിച്ചറിവ് എത്താത്ത പെങ്ങന്മാരും....
അന്ന്,,,
മണ്ണെണ്ണ വിളക്കിന്‍റെ കരിമ്പുകകള്‍ക്കിടയില്‍...രാത്രിയുടെ നിശബ്തതകളില്‍...
ഉപ്പയുടെ പ്രവാസം നല്‍കിയ നഷ്ട്ട-നൊമ്പരങ്ങള്‍ ഓര്‍ത്തുകൊണ്ട്...
ഗദ്ഗതം..കൊള്ളുന്ന ഉമ്മയുടെ കണ്ണ്-നീരിലാണ് പ്രവാസത്തിന്‍റെ ഉപ്പും,ചൂടും,ഞാനാദ്യം തിരിച്ചറിയുന്നത്...
അവിടുന്നങ്ങോട്ട് തൊട്ടടുത്തുള്ളവനെ പോലും തിരിച്ചറിയാതെ...
ഏകാന്തതയുടെ..പാഴ് മരുഭൂമിയില്‍ നിഴലും.., നിലാവും..,അറിയാതെ...
ജീവിതത്തിന്‍റെ..പരു-പരുക്കന്‍ യാതാര്‍തത്യങ്ങളെ..മനോരാജ്യം കാണുമ്പോഴും..,
പ്രവാസത്തിന്‍റെ തീക്ഷ്ണത എന്‍റെ സിരകളില്‍ കൂട്ട്-കൂടിയിരുന്നു കഴിഞ്ഞിരുന്നു...
ഇന്നും...ഏകാന്തമായ ഫ്ലാറ്റുകളുടെ നിശബ്തതകളില്‍.....,നാഗരിഗതയുടെ ആരവങ്ങളില്‍...,
അലിഞ്ഞു ചെന്ന് സ്വയം ചിന്തയുടെ വാല്‍മീകങ്ങളില്‍.കൂടി..,മനസ്സങ്ങിനെ കടന്നു പോകുകയാണ്...
കാരണം ചിലപ്പോള്‍..,ഇവിടെ ഒന്നും എന്നെ ബാധിക്കുന്നവയല്ല. പ്രാരാഭ്ധങ്ങള്‍ ഏറെ പിന്നിടാനുണ്ട്..ജീവിതത്തില്‍...
ഒപ്പം..കുടുംബത്തിന്റെ വരും-കാല പ്രതീക്ഷകളും...
സൗദി-അറേബ്യ-യിലേക്കുള്ള എന്‍റെ പ്രവാസ-യാത്ര...
ഒട്ടും നിനച്ചിരിക്കാതെ ആയിരുന്നില്ല...
തിരിച്ചറിവിന്റെ ബോധം എന്‍റെ മനസ്സിനെ കീഴടക്കാന്‍-
തുടങ്ങിയപ്പോഴേ..മനസ്സ് കൊണ്ട് ഞാനൊരു പ്രവാസിയാകാനുള്ള
തയ്യാറെടുപ്പ് തുടങ്ങി-കഴിഞ്ഞിരുന്നു...
സൗദി-അറേബ്യ-യെ കുറിച്ചുഒരു ഏകദേശ ധാരണകള്‍
എനിക്കുണ്ടായിരുന്നു...
മാസത്തില്‍ ഒരിക്കെലെന്ന പോലെ വന്നിരുന്ന ഉപ്പയുടെ കത്തുകളില്‍
അറേബ്യന്‍-ജീവിതത്തിന്‍റെ അനുഭവങ്ങള്‍ ഏറെ-ഉണ്ടായിരുന്നു...
ഒപ്പം അത് വായിച്ചു കഴിഞ്ഞുള്ള ഉമ്മയുടെ വിവരണങ്ങളിലും...
അപ്പോഴൊക്കെ എന്തിനെന്നറിയാതെ ഉമ്മ കരയാറുണ്ടായിരുന്നു....
പക്ഷേന്കിലും...
സൗദി-അറേബ്യ-യെ എനിക്കേരെയിഷ്ട്ടമായിരുന്നു......
സംവത്സരങ്ങള്‍ക്കു മുന്‍പ് അഞ്ജതയുടെ- അന്തകാരത്തില്‍ ആറാടിയ-
ഒരു ജനതയ്ക്ക്..വിജ്ചാനതിന്റെ വെളിച്ചം പകര്‍ന്ന പുണ്യ-ഭൂമി...
പരിശുദ്ധ-പ്രവാജകന്റെ കാല്‍-പ്പാടുകളാല്‍ അനുഗ്രഹീതമായ പുണ്യ-ഭൂമി...
മദീന-മുനവ്വരയിലെ പച്ച-ക്ഖുബ്ബയുടെ വാസ-ഭൂമി...
പുണ്യ-ബിലാലി-(റ)-ന്‍റെ ബാങ്കൊലികള്‍ ഏറ്റു വാങ്ങിയ -ഭൂമി...
സിദ്ടിഖ്‌ന്റെ-(റ),സത്യാ-സന്തധയും,ഉമറിന്റെ-(റ).ഭരണ-വൈഭവവും,
ഉസ്മാന്‍(റ)-ന്‍റെ,കാരുണ്യവും,അലിയു-(റ)ടെ-ശൂരത്ത്വവും കണ്ട ഭൂമി...
സൗദി-അറേബ്യ-യെ അടുത്തറിയാന്‍ കാലങ്ങള്‍ക്ക് മുന്‍പേ..ഞാന്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു......
കൊടും ചൂടിന്‍റെ ആധിക്യം കുറഞ്ഞ ഒരു വൈകുന്നേരത്തിന്റെ..,
ആലസ്യത്തിലെക്കായിരുന്നു...സദി-യിലേക്കുള്ള എന്റെ കടന്നു വരവ്...
ഓര്‍ക്കുമ്പോള്‍ യാത്ര പറഞ്ഞിറങ്ങും നേരത്ത്..കാല്‍പ്പാദങ്ങളില്‍ ഇറ്റു-വീണ..
സഖിയുടെ-കണ്ണ്-നീരിന്റെ ചൂടും,ഉമ്മയുടെ...തേങ്ങലിന്റെ ഗധ്ഗധവും..,
ഇന്നും മനസ്സില്‍ നിന്നും...മായുന്നില്ല...
ജീവിതത്തില്‍ ആദ്യത്തെ വിമാന-യാത്രയായിട്ടും..,അത് ആസ്വതിക്കാതെ..,
നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും ഗന്ധവും ആയിരുന്നു മനസ്സ്-നിറയെ...
നാടിന്‍റെ-സുവര്‍ണ്ണ-നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട്...കണ്ണടച്ചു പിടിച്ചായിരുന്നു ആ യാത്ര...
വിമാനത്തില്‍ നിന്നിറങ്ങി യാന്ത്രികമായുള്ള കാല്‍ വെപ്പുകളോടെ ഞാന്‍ റിയാദിലെ...
കിംഗ്-ഫഹദ്-വിമാന-താവളത്തില്‍ നിന്നും പുറത്തു കടന്നു...
അപ്പോള്‍ കണ്ണ് നിറയെ ഇരുട്ടായിരുന്നു,,,
നാടിന്‍റെ സുവര്‍ണ്ണ-നിമിഷങ്ങളില്‍ നിന്നും..മരു..ഭൂമിയുടെ പരുക്കന്‍ ചൂടിലേക്ക് കടന്നപ്പോഴുള്ള ഇരുട്ട്...
പിന്നീട് അനന്തമായി പറന്നു കിടക്കുന്ന..മരുഭൂമികളില്‍ ചിന്നി-ച്ചിതറി-കിടക്കുന്ന പച്ചപ്പും നോക്കി-
അല്‍പ്പം അമ്പരപ്പോടെ ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..പുറത്തു...മനസ്സിനൊപ്പം മണലും,വായുവും.നന്നായി
ചൂട് പിടിച്ചു..കഴിഞ്ഞിരുന്നു..പിന്നീട് റൂമിലെത്തി പൈപ്പ് -തുറന്നപ്പോഴാനരിയുന്നത് വെള്ളത്തിനും കൊടും-
ചൂടാണെന്ന്..അതും ആവി-പറക്കുന്നതാണെന്നു....റൂമുകളിലെ ക്രിത്ത്രിമ-തണുപ്പുകളില്‍ രക്ഷ നേടുന്നതിന്റെ ആശ്വാസം അങ്ങിനെ ഞാനും തിരിച്ചറിഞ്ഞു....മകര..ക്കുളിരും,നര്-നിലാവും,പുഴ വെള്ളത്തിന്‍റെ തണുപ്പും ഒക്കെ എത്ത്ര ആസ്വാധകരം ആണെന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്...
റൂമില്‍ ഏറെ ആളുകള്‍ ഉണ്ടായിരുന്നു....പല-തരത്തിലുള്ള..ആളുകള്‍...
കണ്ടു മറന്ന മുഖങ്ങള്‍...പരിജിതര്‍..,അപരിചിതര്‍..,നാട്ടുകാര്‍..അയല്‍ക്കാര്‍..,അങ്ങിനെ-ഏറെ ആളുകള്‍...
പക്ഷെ..അവരാരും എന്നെ-പ്പോലെ നാടിനെ കുറിച്ചു ചിതിക്കുന്നവര്‍ ആയിരുന്നില്ലേ...?-എന്ന് തോന്നിപ്പിക്കുന്നവര്‍ ആയിരുന്നു,,,വ്യാഴാഴ്ച്ചകളിലെ വൈകുന്നേരങ്ങളെ ശീട്ട്-കളിയും,വെടി-പറച്ചിലും,
വാഗ്വാധങ്ങളും..,കൊണ്ട് ബഹള-മുഖരിതമാക്കുന്നവര്‍...
അതേ..
ജീവിതത്തിന്‍റെ അനിവാര്യ-വിധികള്‍ പ്രവാസികളാക്കിയപ്പോള്‍..ഒരു തിരിച്ചു പോക്കിന് സ്വപ്നം കണ്ടു-യാന്ത്രികതയുടെ തടവറകളില്‍ ജീവിതം ഹോമിക്കുന്നവര്‍ ആയിരുന്നില്ല എനിക്ക് ചുറ്റും...
വീണ് കിട്ടുന്ന ഒഴിവു സമയങ്ങള്‍ ക്രിയാത്മകതയുടെ ചൂട് കൊണ്ട് ജ്വലിപ്പിക്കുന്നവര്‍ ആയിരുന്നു..അവര്‍...
പതുക്കെ-പതുക്കെ-ഞാനും അതില്‍ അലിഞ്ഞു-ചേര്‍ന്നു.ചുറ്റുപാടുകളെ കാണാനും അറിയാനും അങ്ങിനെ ഞാനും സമയം കണ്ടെത്തി...നാടിന്‍റെ സ്നിഗ്ധമായ ഓര്‍മ്മകളില്‍ ബാക്കി വെച്ചു പോന്നതോക്കെയും ഇവിടെ പുനര്‍ നിര്‍മ്മിക്കണമെന്ന് അങ്ങിനെ ഞാനും തീരുമാനിച്ച് ഉറച്ചു..മരു-ഭൂമിയുടെ ഊഷരതകളില്‍ നാടിന്‍റെ നരുമനത്തിനും, നന്മ്മയ്ക്കും ഏറെ സുഗന്ധം ഉണ്ടെന്നു തിരിച്ചറിഞ്ഞത് പ്രവാസത്തില്‍ ആയിരുന്നു...ഏകാന്തതയുടെ വാല്‍മീകങ്ങളില്‍ നിന്നും ആരവങ്ങളുടെ ഓലങ്ങളിലെക്കുള്ള...ഒഴുക്ക്..പോലെയായിരുന്നു അത്...തീക്ഷ്ണമായ ചിന്താ-ഗതികളും,നനുത്ത ഹൃതയവും, ആര്‍ജ്ജവമുള്ള നിലപാടുകളും, ഉള്ളവര്‍ ഏറെയും പ്രവാസികളാണ്...
ചേക്കേറാന്‍ തുടങ്ങുന്ന പക്ഷി-ക്കൂട്ടങ്ങളെ പോലെ സ്വന്തമായി ഒരു ഇരിപ്പിടം തേടിയുള്ള യാത്രയാണ് പ്രവാസ യാത്ര...ആത്മ-ബന്തത്തിന്റെ അര്‍ത്ഥവും,ഏകാന്തതയുടെ അറ്റത്ത-ശൂന്യതയും ഒരുപോലെ തിരിച്ചറിയാന്‍ പ്രവാസികള്‍ക്കെ കഴിയൂ...നാട്ടിലെ ആഘോഷങ്ങളുടെ വര്‍ണ്ണ-പ്പോലിമകള്‍ തിരിച്ചറിയുന്നതും പ്രവാസത്തില്‍ ആണ്...നാട്ടില്‍ നഷ്ട്ടപ്പെടുന്ന ഓണവും,ക്രിസ്തുമസ്സും,റംസാനും,പ്രവാസത്തില്‍ സുഖമുള്ള ഓര്‍മ്മകളാണ്...
കാലം,,കടന്നു പോകുന്നതറിയാതെ ജീവിതത്തിന്‍റെ യൌവ്വന നാളുകളാണ് പ്രവാസത്തില്‍ പൊലിയുന്നത്..
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദിവസങ്ങളുടെ ഇടവേളകളില്‍ മാത്രം ജീവിതത്തിന്‍റെ സുഖം അറിയാനേ..പ്രവാസികള്‍ക്ക് കഴിയുന്നുള്ളൂ...ഏതു കാലഘട്ടത്തിന്‍റെ ചുവരുകളിലും പ്രവാസിയുടെ നെടുവീര്‍പ്പുകളും,സങ്കടങ്ങളും,സ്വകാര്യ-ദു:ഖങ്ങളും,ഗത്ഗതങ്ങളും,കാണാം........
കാലത്തിന്‍റെ ഊഷരമായ കാറ്റിനും ഉണ്ട് പ്രവാസത്തിന്‍റെ കാതരമായ ഈണം...
ഒപ്പം പ്രവാസിയുടെ വരും-കാല...സ്വപ്നത്തിനും...
ജീവിതത്തിന്‍റെ രണ്ടറ്റവും കണ്ടവര്‍ ഏറെയും പ്രവാസികളാണ്...
ജീവിത വിജയത്തിന്റെ പറ-കൊടിയും,പരാജയത്തിന്റെ ആഴ ക്കയങ്ങളും,
തകര്‍ച്ചയുടെ ഓള-ക്കടലുകളെയും, അനുഭവിക്കുന്നവരാണ് പ്രവാസികള്‍...
അതുകൊണ്ട് തന്നെ പ്രവാസ ഭൂമികകളില്‍..എല്ലാ..കണക്കു-കൂട്ടലുകല്‍ക്കുമപ്പുരം
സൗഭാഗ്യങ്ങളുടെ കോട്ടകള്‍ പണിയാന്‍ കഴിഞ്ഞവര്‍ ഏറെയുണ്ട്...
സ്വതീഷികളെപോലും,വിസ്മയിപ്പിക്കുമാര് ജീവിതത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കിയവര്‍...
പ്രവാസത്തില്‍ ചിലര്‍ പരീക്ഷിതമായ പ്രതീക്ഷകളുമായി ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നു...
അതുകൊണ്ട് തന്നെയാവണം...പ്രവാസം ഭാഗ്യ-പരീക്ഷണങ്ങളുടെ തടവരയാണെന്ന്..വിശേഷിപ്പിക്കുന്നതും...
പക്ഷെ....
നാടിനെ കുറിച്ചുള്ള ഇന്നിന്‍റെ ഭീതിതമായ യാതാര്‍ത്ത്യങ്ങളില്‍....പ്രവാസം ഒരു കവച്ചമാണ്...
ആചാരങ്ങളുടെ നിസ്സങ്ങതകളില്‍..നിന്നും..,മാമൂലുകളുടെ മനം മടുപ്പിക്കലുകളില്‍ നിന്നും., താറു-മാറായ,
നമ്മുടെ നാടിന്‍റെ,പേടി-പ്പെടുത്തുന്ന സാമൂഹ്യ -ചുറ്റുപാടുകളില്‍ നിന്നും,മനസ്സിന് ഒരു സുരക്ഷിതത്ത്വ ബോധം
നല്‍കാന്‍ ഇന്ന് പ്രവാസത്തിനു കഴിയുന്നുണ്ട്...അതിനാല്‍ തന്നെ സ്വന്തം നാട്ടില്‍ കിട്ടാത്ത ഈ മരുഭൂമിയിലെ സുരക്ഷിതത്ത്വത്തെ -പുല്‍കാന്‍ നമ്മള്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു...........................................................
(തുടരും)....................
പ്രവാസ..വിചാരങ്ങള്‍,,,
ReplyDeleteപ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ അറിഞ്ഞിട്ടൌള്ളവനാണ് ഞാനും. ആശംസകള്‍.........
ReplyDeleteനല്ല പോസ്റ്റ് !
ReplyDeleteനല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു, കൂടെ ആശംസകള്‍
ReplyDeleteഎല്ലാവര്‍ക്കും നന്ദി...
ReplyDeleteവീണ്ടും കാണാം..
അതെ, ജീവിതത്തിന്റെ ഓരോഘട്ടവും പ്രവാസത്തിന്റെ അവസ്ഥാന്തരങ്ങൾ തന്നെ. വീണ്ടും എഴുതുക.
ReplyDeleteപ്രവാസത്തിന്‍റെ നേര്‍..നൊമ്പരങ്ങളെ...കുറിച്ച്..
ReplyDeleteനന്നായി...എഴുതി....
വായിച്ചപ്പോള്‍..വിരഹത്തിന്‍റെ കൊടും..ചൂട്,,സഹിക്കാനാവുന്നില്ല...
Touching......
ReplyDelete