റൂം മേറ്റ് ആയ സഫീര്‍ വഴിയാണ് റാമിയെ ആദ്യമായി പരിചയപ്പെടുന്നത്.സഫീര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന "കാരിഫൌര്‍""""ല്‍പുതിയ സെയില്‍സ് മാന്‍ ആയി എത്തിയതാണ് റാമി-അല്‍-ഹോസിമി-എന്ന സിറിയയില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ....;.കണ്ടാല്‍ പഴയ ഹിന്ദി സിനിമാ നായകന്മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപം.ഹൃദ്ദ്യമായ പുഞ്ചിരി.ആകര്‍ഷകമായ പെരുമാറ്റം.വശ്യമാര്‍ന്ന കണ്ണുകള്‍.പക്ഷെ ആ കണ്ണുകളില്‍ ഒരു വിഷാദ ഗാനത്തിന്റെ ഭാവം കാണാം.പരിജയപ്പെടല്‍ യാദ്രിശ്ചികമായിരുന്നങ്കിലും റാമിയും,അവന്റെ ഇപ്പോഴത്തെ അവസ്ഥയും,മനസ്സിനെ വല്ലാതെ അസ്വസ്ഥ പ്പെടുത്തി.
പരിജയപ്പെടലിനിടയില്‍ ഇന്ത്യയെ കുറിച്ചും,ഇന്ത്യക്കാരെ കുറിച്ചും എല്ലാം അവന്‍ ഉത്സാഹ പൂര്‍വ്വം സംസാരിക്കുന്നുണ്ടായിരുന്നു.ഇന്ത്യയും ഹിന്ദി സിനിമകളും എല്ലാം നന്നായിട്ടറിയാം രാമിക്ക്....ഇന്ത്യന്‍ ചരിത്രത്തെയും,വര്‍ത്തമാനത്തെ കുറിച്ചും,എല്ലാം നല്ല അവഗാഹം ഉണ്ട് അവന്.അവന്റെ സ്വപ്ന രാജ്യം ആണത്രേ ഇന്ത്യ.ഗാന്ധിജിയുടെ മഹത്ത്വം,ഷാരൂഖ്-ഖാന്റെ അഭിനയം,താജ് മഹലിന്റെ സൌന്ദര്യം,ഇങ്ങിനെ വിവിധ വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.തിരിച്ചു റാമി യോട് ഞാനും ചോദിച്ചു വിശേഷങ്ങള്‍. .;സിറിയയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്..വീട്ടുകാരെ കുറിച്ച്,,എല്ലാം...വീട്ടുകാരെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോഴെക്കും റാമിയുടെ കണ്ണുകളില്‍ ആ വിഷാദ ഭാവം തിരിച്ചെത്തി.തീര്‍ത്തും,നിര്‍വികാരതയോടെ അവന്‍ അവന്റെ കഥ പറഞ്ഞു തുടങ്ങി.
സിറിയയിലെ തുര്‍ക്കി അതിര്‍ത്തിയില്‍ ഗോലാന്‍ കുന്നുകളുടെ താഴ്വരയില്‍,-അല്‍-ഹിംസ്-നഗരത്തിന്റെ ഉല്‍-നാടന്‍ പ്രവിശ്യയായ ഇഖ്ധാദ്-എന്ന ഗ്രാമത്തിലെ ഒരു സുന്നി കുടുംബത്തില്‍ ആയിരുന്നു റാമിയുടെ ജനനം.ഉപ്പ പണ്ട് മുതലേ ബിസിനസ്സുകാരന്‍.അത് കൊണ്ട് തന്നെ പഠിത്തത്തില്‍ മിടുക്കനായിട്ടും,ഉപ്പയുടെ വഴിയെ സഞ്ചരിക്കാന്‍ ആയിരുന്നു റാമിയുടെ നിയോഗം.ഉപരി പഠനത്തിനു വിദേശങ്ങളില്‍ പോയി പഠിക്കാന്‍ സിറിയയിലെ ഷിയാ--സുന്നി..ആഭ്യന്തര കലഹങ്ങള്‍ റാമിയെ അനുവദിച്ചില്ല.അതിനാല്‍ ഉപ്പയുടെ ചുവടു പിടിച്ചു അവനും,ഹിംസ്-നഗരത്തിലെ ബാബു-അമ്ര്-തെരുവില്‍ സ്വന്തമായി ഒരു മൊബൈല്‍ -ബിസിനെസ്സ് തുടങ്ങി.കുഴപ്പമില്ലാത്ത രൂപത്തില്‍ പെങ്ങളുടെ കല്യാണം നടത്താനും,അകന്ന ബന്ധത്തിലെ നൂറ എന്ന പെണ്‍കുട്ടിയുമായി തന്റെ വിവാഹ നിശ്ചയം നടത്താനും,റാമിക്കായി.റാമിയെ സംബന്ധിച്ചിടത്തോളം അത് സന്തോഷത്തിന്റെയും,സമാധാനത്തിന്റെയും, നാളുകള്‍ ആയിരുന്നുവേത്രേ...പക്ഷെ സമാധാനത്തിന്റെ ആകാശങ്ങള്‍ക്കു മേല്‍ ദു;ഖത്തിന്റെയും,സങ്കടത്തിന്റെയും,കാര്‍മേഘങ്ങള്‍ മൂട് പടം കെട്ടിയത് പെട്ടന്നായിരുന്നു.സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ റാമിയുടെ സ്വപ്നങ്ങളെയും,തകത്ത് കളഞ്ഞു.
മുല്ലപ്പൂ..വിപ്ലവത്തിന്റെ ചുവടു പിടിച്ചു സിറിയയിലും,രാഷ്ട്രീയ സങ്കര്‍ഷങ്ങള്‍ ശക്തമായി.ഏകാധിപതിയായ ഭരണാധികാരി ഭാഷര്‍-അല്‍-അസദിനെതിരെ-ഭരണ വിരുദ്ധ വികാരം അലയടിച്ചുയര്‍ന്നു.റാമിയുടെ നഗരമായ സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള ഹിംസ്-നഗരത്തിലായിരുന്നു പ്രതിഷേധം ഏറ്റവും ശക്തമായി ഉയര്‍ന്നത്.പ്രതിഷേധങ്ങള്‍ ആക്രമണ ത്തിലേക്ക് വഴിമാറിയതോടെ ഹിംസ് നഗരം യുദ്ധക്കളമായി മാറി.ബാശറിനെ അനുകൂലിക്കുന്ന ബാശറിന്റെ കൂലി പട്ടാളം ഹിംസ് നഗരത്തെ ചുട്ടു ചാമ്പലാക്കി.റാമിക്കും എല്ലാം നഷ്ട്ടമായി.അവന്റെ വീട്,ബിസിനെസ്സ്,സമ്പാദ്യം,എല്ലാം...അതോടെ റാമിയുടെ കുടുംബം,അഭയാര്‍ത്തികളായി."ദാമാസ്കസ്സിലേക്ക്..പാലായനം ചെയ്തു.
ദാമാസ്കസ്സിലെ അഭയാര്‍ത്തി കാമ്പില്‍ നിന്നാണ് റാമി ഒരു പ്രവാസി-യായി സൌദിയില്‍ എത്തുന്നത്..റാമി ഫേസ്-ബൂക്കിലൂടെ കുറെ ചിത്രങ്ങളും കാണിച്ചു തന്നു.അവന്റെ നഷ്ട്ടങ്ങള്‍ എത്ര വലുതാണെന്ന് ആ ചിത്രങ്ങള്‍ കാണിച്ചു തരുന്നുണ്ട്.ഇന്നും ഹിമ്സിലെ പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല.പതിനൊന്നുമാസമായി തുടരുന്ന പ്രക്ഷോപത്തില്‍ പതിനായിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞത്രേ..കുറെ സഹോദരങ്ങള്‍,കൂട്ടുകാര്‍,പഠിച്ച സ്കൂളുകള്‍,ജോലി സ്ഥലങ്ങള്‍,സ്ഥാപനങ്ങള്‍,ആരാദനാലയങ്ങള്‍,എലാം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു..,ആയിര കണക്കിന് സ്ത്രീകള്‍ വിധവകള്‍ ആയി കൊണ്ടിരിക്കുന്നു..,പതിനായിര കണക്കിന് കുട്ടികള്‍ അനാധരാവുന്നു..,ആക്രമണത്തില്‍ പരിക്കേറ്റ പിഞ്ചു കുട്ടികളുടെ ദയനീയത.,പട്ടാളക്കാരുടെ കടന്നാക്രമണത്തില്‍ സ്ത്രീകള്‍ക്ക് നഷ്ട്ടപ്പെടുന്ന മാനത്തിന്റെ,വില,എല്ലാം റാമിയുടെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു...ഭൂമിക്കടിയില്‍ കുഴിച്ചിട്ട മൈനുകള്‍ പൊട്ടി തെറിച്ച് ദിനം പ്രതി നൂറു കണക്കിന് കുട്ടികള്‍ ആണെത്രെ മരിച്ചു കൊണ്ടിരിക്കുന്നത്.മുന്‍പൊക്കെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു റാമി ക്ക്..എന്നാല്‍ ഭരണ കൂടത്തിന്റെ ഉപരോധം കാരണം ഇന്ന് അതിനും കഴിയുന്നില്ലത്രെ..ആ നിസ്സഹായതയാണ് ഇന്ന് റാമിയെ വല്ലാതെ അസ്വസ്ത്തപ്പെടുത്തുന്നത്.വീടും,നാടും നഷ്ട്ടപ്പെട്ട അവന്റെ കുടുംബം ദമാസ്കസ്സിലെ ഏതോ അഭയാര്‍ത്തി ക്യാമ്പില്‍ നരക ജീവിതം തീര്‍ക്കുകയാണ്.അവരെ തേടി എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോകാനും,ഇപ്പോള്‍ കഴിയുന്നില്ല..ആക്രമണങ്ങള്‍ ഒന്ന് നിലച്ചു കിട്ടിയാല്‍ തിരിച്ചു പോകണം എന്നാണ് റാമി പറയുന്നത്..അതിനായി അവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.
സിറിയയിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ അവസാനിക്കണമെങ്കില്‍,ഏകാധിപതിയായ ബാഷര്‍ ഭരണത്തില്‍ നിന്നും മാറണം എന്നാണു റാമി പറയുന്നത്.ഭൂരിപക്ഷം വരുന്ന സുന്നീ..ജനതയുടെ അസംത്രിപ്തിക്ക് മുകളിലാണ് ഭാഷരിന്റെ ഷിയാ..പ്രീണന ഭരണം.സുന്നികള്‍ കടുത്ത അനീതിയാനെത്രേ..സിറിയയില്‍ അനുഭവിച്ച് തീര്‍ക്കുന്നത്.എന്തിലും,ഇതിലും,സുന്നികള്‍ കടുത്ത വിവേചനം അനുഭവിച്ച് പോരുന്നു..ജോലിയിലും,ഭരണകൂട ആനുകൂല്യങ്ങളിലും,വിദ്യാഭ്യാസ അവസരങ്ങളിലും,എല്ലാം..ആ അനീതിയാണ് ഭാഷരിനെതിരായ പോരാട്ടമായി മാറിയത്.ഈ പോരാട്ടത്തിനു അന്തിമ ഫലം കാണും എന്ന് തന്നെയാണ് അവന്റെ പ്രത്യാശ.പക്ഷെ സിറിയയില്‍ പാശ്ചാത്യ ശക്തികളുടെ ഇട പെടല്‍ മറ്റൊരു അധിനിവേശത്തിന്റെ പശ്ചിമേഷ്യന്‍ അദ്ധ്യായം തീര്‍ക്കുമോ എന്നും റാമി ഭയപ്പെടുന്നുണ്ട്.
തന്റെ കഥ പറഞ്ഞവസാനിപ്പിച്ച് റാമി ഇത് കൂടി പറഞ്ഞു.".നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ ആണ്.ബാശരിനെയും,ഗദ്ധാഫിയെയും,ഹോസ്നിയെയും,സാലെയെയും,പോലുള്ള എകാധിപതികളെ സഹിക്കേണ്ടല്ലോ..സ്വന്തം രാജ്യത്ത് സമാധാന പൂര്‍ണമായ ഒരു ജീവിതം നിങ്ങള്ക്ക് കിട്ടുന്നുണ്ടല്ലോ...ഞങ്ങള്‍ക്കും,വരുമായിരിക്കും ഒരു നല്ല കാലം..,സ്വന്തം രാജ്യത്ത് അഭയാര്‍ഥികള്‍ ആവാതെ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സുന്ദര കാലം,,"
സത്യത്തില്‍ നമുക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്രത്തിന്റെ വില റാമിയെ പോലെ ഉള്ളവരിലൂടെയാണ് നാം അറിയുന്നത്.ഇടയ്ക്കു ഒരു ഗാന്ധിയന്‍ വധവും,ബാബരി ദ്വംസനവും,ഗുജറാത്ത് കലാപവും മറക്കുന്നില്ലന്കിലും,ശക്തമായ ജനാതിപത്ത്യ സംവിധാനം നില നില്‍ക്കുന്ന ഇന്ത്യക്കാരന്‍ ആയതിലെ അഭിമാനം വാനോളം ഉയര്‍ന്ന അസുലഭ മുഹൂര്‍ത്തം ആയിരുന്നു അത്.ഒന്നാലോചിച്ചു നോക്കുക..റാമിയും നമ്മളും ഇവിടെ അനുഭവിച്ച് തീര്‍ക്കുന്നത് നോവിന്റെ പ്രവാസം ആണ്.എന്നാല്‍ നമുക്ക് തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ സമാധാന പൂര്‍ണ്ണമായി ജീവിക്കാന്‍ സുന്ദരമായ ഒരു നാടുണ്ട്.കുടുംബം ഉണ്ട്..നല്ല ചുറ്റുപാടുകള്‍ ഉണ്ട്...എന്നാല്‍ അവനെ പോലുള്ളവര്‍ക്കോ....?
റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
സിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ.........ആമീന്‍.

ReplyDeleteസിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ......
This comment has been removed by the author.
ReplyDeleteഅനിവാര്യമായ പതനം ഓരോ എകാധിപതിയേയും കാത്തിരിക്കുന്നുണ്ട് എന്നതാണ് ചരിത്രം.
ReplyDeleteസന്തോഷകരമായ ഒരന്തരീക്ഷത്തിലേക്ക് തിരിച്ചെത്താനാവട്ടെ റാമിക്ക് .
ഇന്ത്യയെ സ്നേഹിക്കുന്ന , ഇന്ത്യക്കാരെ സ്നേഹിക്കുന്ന ആ സുഹൃത്തിന്‍റെ പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.
റാമിയിലൂടെ കാണിച്ച് തന്ന സിറിയയുടെ മുഖം സങ്കടകരം തന്നെ.
നന്നായി പറഞ്ഞു സഹീര്‍
ജനാധിപത്യം അറബ് രാജ്യങ്ങളില്‍ എത്രത്തോളം പ്രായോഗികമാകുമെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കാരണം ജനാധിപത്യം അറബികള്‍ക്ക് പൊതുവേ കൊതുക് കടിയായിട്ടാണ് അനുഭവപ്പെടുന്നതും അവരതിനെ കാണുന്നതും. നമ്മുടെ നാട്ടിലും ജീവിതം ദുസ്സഹമാക്കുന്നതില്‍ ഭരണകൂടങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നുന്ടെന്നു റാമിയെ പറഞ്ഞു മനസ്സിലാക്കുക. ആത്യന്തികമായി നോക്കിയാല്‍ നമ്മള്‍ ഭാഗ്യവാന്മാര്‍ തന്നെ. അവരുടെ അത്ര പ്രശ്നങ്ങള്‍ നമുക്കില്ല.
ReplyDeleteറാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
ReplyDeleteസിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ......
റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
ReplyDeleteസിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ....
നാമെത്ര ഭാഗ്യവാന്മാര്‍...
രാഷ്ട്രീയവൈരാഗ്യങ്ങളുടെയും, മുതലെടുപ്പുകളുടെയും നടുവിൽ ജീവിതം നഷ്ടപ്പെടുത്തുന്ന കോടിക്കണക്കിന് സാധാരണ ജനങ്ങളുടെ ഒരു പ്രതിനിധി... അധികാരത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ചവിട്ടിമെതിയ്ക്കപ്പെടുന്ന ഈ നിരപരാധികളൂടെ കണ്ണീർ കാണുവാൻ ആർക്കാണ് സമയം.. റാമിയുടെ ജീവിതത്തിലൂടെ സാധാരണക്കാരായ ഒരു പറ്റം ജനങ്ങടെ സങ്കടം, താങ്കൾ കാണിച്ചുതന്നിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ.
ReplyDeleteസിറിയയെയും, തന്റെ കുടുംബത്തെയുംകുറിച്ച് റാമി കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു...പ്രാർത്ഥിയ്ക്കുന്നു.
പ്രീയപെട്ട സഹീര്‍ ..
ReplyDeleteനോക്കു നമ്മുടെ വീടിനുള്ളിലേ സമാധാനം
അവരുടെ മിഴികളില്‍ നിഴലിക്കുന്ന ശാന്തീ !
എങ്കിലും പുറം മൂച്ചുകള്‍ക്കുള്ളിലും ചിലതൊക്കെ
പൊട്ടി തെറിക്കുന്നാകിലും , ഇന്നിന്റെ ലോകത്തില്‍
ഇന്ത്യ ഭിഭിന്നമാണ് ,, ആശ്വസിക്കാം ..
ജനം പ്രതികരിക്കാന്‍ തുടങ്ങുന്ന വരെ .. അല്ലേ ?
എന്താണ് നേടുന്നത് യുദ്ധവും , അഭ്യന്തരകലാപവും കൊണ്ട് ?
ലോകത്ത് ഇന്ന് ഏറ്റവും മൂല്യം കുറഞ്ഞ ഒന്നത്രെ മനുഷ്യ ജീവന്‍
അതിന്റെ പൂര്‍ണായുള്ള ഇല്ല്യാമ ആണെന്ന് തൊന്നും
ഇതൊക്കെ കണ്ടാല്‍ , റാമിയുടെ നോവ് സ്വന്തം
നോവായീ ഹൃത്തിലേറ്റുന്നു .. അതു നാളെ കാലം നമ്മുക്ക്
വരുതാത്തിരിക്കുവാന്‍ പ്രാര്‍ത്ഥനകളും ആകുലതയും പങ്കു വയ്ക്കുന്നു ..
ബാഹ്യമായ ഇടപെടലുകളാണ് എല്ലാ രാജ്യത്തിന്റെയും പ്രധാന പ്രശ്നമെന്ന്
തൊന്നുന്നു , ആഭ്യന്തര പ്രശ്നങ്ങളെ ആട്ടിന്‍ കുട്ടികളായി കണ്ട്
ചെന്നായിക്കളെ പൊലെ രക്തം കുടിക്കാന്‍ കാത്ത് നില്‍ക്കുന്ന
ക്രൂരമായ ചിലത് പുറത്ത് നിന്ന് കോപ്പു കൂട്ടുമ്പൊള്‍
നഷ്ടമാകുന്ന ജന്മങ്ങള്‍ എന്തൊക്കെയാണ് ..
റാമിയുടെ ഉള്ളം , ഇന്നിന്റെ സിറിയയുടെ നോവ്
ഒക്കെ വരികളില്‍ വരച്ചു കാട്ടിയിട്ടുണ്ട് ,
നല്ലൊരു നാളെക്കായീ നമ്മുക്ക് പ്രാര്‍ത്ഥിക്കാം ..
നല്ലൊരു കാലം സിറിയയില്‍ വസന്തം വിരിയിക്കട്ടെ
റാമിക്ക് കുടുംബത്തൊടൊപ്പൊം സ്വൈരമായീ ചേരാന്‍
ലോകത്തെവിടെയും മനുഷ്യന് സ്വസ്ത്ഥതയുണ്ടാവാന്‍
കഴിയട്ടെ .. സ്നേഹപൂര്‍വം റിനീ ..
പശ്ചിമേഷ്യയില്‍ സമാധാനം കെടുത്തുന്നത് പാശ്ചാത്യരല്ല. ഇവിടുത്തെ ഏകാധിപതികള്‍ തന്നെയാണ്. എത്ര ജന്മങ്ങള്‍ ഒടുങ്ങി.
ReplyDeleteഎത്ര ബന്ധങ്ങള്‍ ഉണങ്ങി.
കണ്ണു നിറക്കുന്ന പോസ്റ്റ്..
ശരിയാമ്. ഒര്റപ്പെട്ട കുറെ സംഭവങ്ങള്‍... അതൊഴിച്ചാല്‍ നമ്മള്‍ സ്വതന്ത്രരാണെന്നു പറയാം..നല്ല പോസ്റ്റ്.
ReplyDeleteറാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
ReplyDeleteസിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ......
നല്ല പോസ്റ്റ് ..
വിദേശികളില്‍ എനിക്കേറ്റവും ഇഷ്ട്ടം സൂരികള്‍ എന്ന് വിളിക്കുന്ന സിരിയക്കാരെയും അത് കഴിഞ്ഞാല്‍ ലെബനോന്‍ കാരെയുമാണ് ,സൗമ്യമായപെരുമാറ്റം ,മറ്റുള്ളവരെ സ്നേഹിക്കാനും അവരോട് പെരുമാരുന്നതിലും അവര്‍ വിശാല മനസ്ക്കരാണ് ,,.ബിസിനസ്സ് കാര്യത്തിലായാലും തൊഴില്‍ സ്ഥലങ്ങളിലും അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അസൂയയുളവാക്കുന്നതാണ് .,ഈ സാധുക്കള്‍ക്ക് വന്ന ദുരിതം വല്ലാതെ വിഷമിപ്പിക്കുന്നതാണ് ,,ഇത് പോലെ എത്രയോ റാമിമാര്‍ ....നല്ല കുറിപ്പ് സഹീര്‍
ReplyDeleteഏകാധിപതികളുടെ ഭരണം അതെവിടെയായാലും ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതം തന്നെ. പശ്ചിമേഷ്യ പുകയാന്‍ തുടങ്ങി നാളേറെയായെങ്കിലും ഇപ്പോഴാണ് കത്തിപ്പടരുന്നത്. തീര്‍ച്ചയായും ഒരു മാറ്റം പ്രതീക്ഷിക്കാം
ReplyDeleteഇത്തരം ഒരു വായന സമ്മാനിച്ചതിനു നന്ദി
സിറിയന്‍ വിലാപങ്ങളുടെ തുടര്‍ച്ചയായ ലേഖനം ചിന്തിപ്പിക്കുന്നത്
ReplyDeleteOru pakshe ithokke kaanumpol ettavum vedana nabi thirumenikkaavum, kaaranam aa mahaapurushan avasheshippicha thiru arivukal thettaaya reethiyil vyakhyaanikkappettu swantham sahodarangal thanne thammil thammil adichu chaakunnu.
ReplyDeleteAvarodellaam Allahu porkkatte..
Snehapurvam.. Santhosh Nair
ഏകാധിപതികളും വംശീയ വേര്‍ത്തിരിവുകളും എന്നും സാധാരണക്കാരന്റെ സമാധാനം കേടുത്തിയിട്ടെ ഉള്ളൂ. സിറിയയിലെയും സ്ഥിതി മറിച്ചല്ല. സ്വന്തം മണ്ണില്‍ തിരിച്ചെത്താന്‍ കഴിയാതെ ഇത്തരം നിരവധി റാമിമാര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍....
ReplyDeleteനല്ല ലേഖനം
>>>,സ്വന്തം രാജ്യത്ത് അഭയാര്‍ഥികള്‍ ആവാതെ അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു സുന്ദര കാലം,,"
ReplyDeleteസത്യത്തില്‍ നമുക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന സ്വാതന്ത്രത്തിന്റെ വില റാമിയെ പോലെ ഉള്ളവരിലൂടെയാണ് നാം അറിയുന്നത്.<<<
കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയുന്നില്ല എന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ...?
ഒറ്റപ്പെട്ട മോശം സംഭവങ്ങള്‍ എല്ലായിടത്തുമുണ്ട്. മറ്റു രാജ്യങ്ങളുടെ മേന്മ കൊട്ടിഘോഷിക്കുമ്പോഴും, എല്ലാറ്റിനെയും പുച്ചത്തോടെ വിമര്‍ശിക്കുമ്പോഴും നാം കാണാത്ത ചിലത്.!
റാമിയുടെ പ്രത്യാശകള്‍ പൂവണിയട്ടെ...,
ReplyDeleteസിറിയയില്‍ സമാധാനം തിരിച്ച് വരട്ടെ..,
അവനു അവന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ....
Raamy...real touching....allaah bless him...
ReplyDeleteഏകാധിപതികള്‍ നശിക്കട്ടെ.. സമാധാനം പുലരട്ടെ.
ReplyDelete