Tuesday, November 29, 2011

വരണ്ട പ്രണയം...



പ്രിയപ്പെട്ട സഖീ..
ഇവിടെ നിനക്കായി...
പ്രവാസത്തിന്‍റെ സൂര്യ താപം ഏറ്റു..
ഉണങ്ങിയ ഈ..ഇലയില്‍...
ഞാന്‍ നിന്‍റെ പേരെഴുതി വെക്കുന്നു............
ഇപ്പോള്‍ എന്‍റെ വേനലില്‍  നിന്നും-
നിന്‍റെ പുഴയിലേക്ക്..
ഒരു...പൂക്കാലത്തിന്റെ ദൂരം മാത്രം.......
ഇവിടെ...
നിനക്ക് ഞാനെന്‍റെ ജീവിതം തരാം..
നീ..നിന്‍റെ പ്രണയം എനിക്ക് തരിക...
നീ..ഒരു പരല്‍- മീനകാതിരിക്കുക....

പണ്ട്..
മഴവില്ലിനും,പ്രണയത്തിനും
ആയുസ്സ് കുറവാണെന്ന്...നീ..പ്രവജിചച്ചു..
അന്ന്...നീ...പറയാത്ത കഥകളില്ല...
ഏകാന്തതയുടെ ദ്വീപുകളേയും,
അതിനു ചുറ്റും, ചുഴികളും മലരികളും സൃഷ്ട്ടിക്കുന്ന..
ജീവിത പ്രവാഹങ്ങളെയും കുറിച്ചു-
എനിക്കറിവു പകര്‍ന്നത് നീയായിരുന്നു..
അപ്പോഴെല്ലാം ആകാശത്തു-
മഴ-മേഘങ്ങള്‍ ഉണ്ടായിരുന്നു...
അവ..നിന്‍റെ മിഴികളിലൂടെ പെയ്തു...

അതിനു-ശേഷം...
നിന്‍റെ പ്രവജനങ്ങളെല്ലാം യാധാര്‍ത്ത്യമായി..
എന്‍റെ വാതങ്ങള്‍ ഒക്കെ വെറുതെയായി..
നീയോ...കാല-പ്രവാഹങ്ങളിലോഴുകിപ്പോയി...
ഞാനോ...മുഴുകി..നഷ്ട്ട-സ്വപ്നങ്ങളിലും......

Monday, November 21, 2011

ജീവിത യാത്ര..


യാത്ര...
ജീവിതം ഒരു തീര്‍ത്ത യാത്ര.....
നഷ്ടവസന്തങ്ങള്‍ തീര്‍ത്ത.... ഇരുണ്ട പാതയിലൂടെ..,
ആത്മാവിന്റെ തീരത്തേക്കുള്ള മടക്ക യാത്ര..
പിറകില്‍....ഉപേക്ഷിച്ചു പോന്ന-
ജീവിതത്തിന്റെ അടഞ്ഞ അദ്ധ്യായങ്ങളിലെ.,
ചിതല്‍ പിടിച്ച ഏടുകളിലേക്ക് തന്നെയാണോ ..ഈ യാത്രയും..?
മനസ്സില്‍...
കാലം തീര്‍ത്ത നൊമ്പരപ്പാടിന്റെ
നേര്‍ത്തൊരു വിങ്ങല്‍...
ഓര്‍മ്മകളുടെ മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...
സ്നേഹിച്ച്ചവര്‍ക്കെല്ലാം...
ദു:ഖങ്ങള്‍    മാത്രം സമ്മാനിക്കുന്ന,
തന്റെ വിധിയെ യെങ്കിലും
ഈ യാത്രയിലോന്നു തിരുത്താന്‍ കഴിഞ്ഞെകില്‍....
പക്ഷേന്കിലും ...
ഇരുട്ട് കട്ടപിടിച്ച ഈ കാലത്ത് ...
യാത്രകള്‍ എല്ലാം തുടങ്ങിയേടത്തു തന്നെ അവസാനിക്കുകയാണ്..
അതുകൊണ്ട് തന്നെ ...
ജീവിതത്തിന്റെ ഈ നിറം മങ്ങിയ കാഴ്ച്ചകല്‍ക്കിടയിലൂടെ..
ഞാന്‍ തുടരുന്നെന്റെ യാത്ര..
അനന്തതയിലേക്ക്...
ആത്മാവിന്റെ... ശാന്തിതീരത്തെക്ക്...
Related Posts Plugin for WordPress, Blogger...