Tuesday, November 29, 2011

വരണ്ട പ്രണയം...



പ്രിയപ്പെട്ട സഖീ..
ഇവിടെ നിനക്കായി...
പ്രവാസത്തിന്‍റെ സൂര്യ താപം ഏറ്റു..
ഉണങ്ങിയ ഈ..ഇലയില്‍...
ഞാന്‍ നിന്‍റെ പേരെഴുതി വെക്കുന്നു............
ഇപ്പോള്‍ എന്‍റെ വേനലില്‍  നിന്നും-
നിന്‍റെ പുഴയിലേക്ക്..
ഒരു...പൂക്കാലത്തിന്റെ ദൂരം മാത്രം.......
ഇവിടെ...
നിനക്ക് ഞാനെന്‍റെ ജീവിതം തരാം..
നീ..നിന്‍റെ പ്രണയം എനിക്ക് തരിക...
നീ..ഒരു പരല്‍- മീനകാതിരിക്കുക....

പണ്ട്..
മഴവില്ലിനും,പ്രണയത്തിനും
ആയുസ്സ് കുറവാണെന്ന്...നീ..പ്രവജിചച്ചു..
അന്ന്...നീ...പറയാത്ത കഥകളില്ല...
ഏകാന്തതയുടെ ദ്വീപുകളേയും,
അതിനു ചുറ്റും, ചുഴികളും മലരികളും സൃഷ്ട്ടിക്കുന്ന..
ജീവിത പ്രവാഹങ്ങളെയും കുറിച്ചു-
എനിക്കറിവു പകര്‍ന്നത് നീയായിരുന്നു..
അപ്പോഴെല്ലാം ആകാശത്തു-
മഴ-മേഘങ്ങള്‍ ഉണ്ടായിരുന്നു...
അവ..നിന്‍റെ മിഴികളിലൂടെ പെയ്തു...

അതിനു-ശേഷം...
നിന്‍റെ പ്രവജനങ്ങളെല്ലാം യാധാര്‍ത്ത്യമായി..
എന്‍റെ വാതങ്ങള്‍ ഒക്കെ വെറുതെയായി..
നീയോ...കാല-പ്രവാഹങ്ങളിലോഴുകിപ്പോയി...
ഞാനോ...മുഴുകി..നഷ്ട്ട-സ്വപ്നങ്ങളിലും......

3 comments:

  1. നല്ല വരികള്‍ ..... ഇഷ്ടമായി.
    അക്ഷരത്തെറ്റുകള്‍ തിരുത്തുക. ആശംസകള്‍.

    ReplyDelete
  2. മരുഭൂമിയുടെ ചൂടിലും,
    മനസ്സിൽ നാമെല്ലാം
    പ്രണയത്തിന്റെ ഓരോ പുഴ
    വറ്റാതെ സൂക്ഷിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...