Monday, July 2, 2012

വി...വാ....സ്പയിന്‍ .....
അങ്ങിനെയൂറോ--2012 അവസാനിച്ചതോടെ  മറ്റൊരു ഫുട്ബോള്‍  വസന്തത്തിനു കൂടി തിരശ്ശീല വീണു.ഒരു മാസകാലത്തോളം,,ഹൃദയത്തില്‍ ഫുട്ബാളിന്റെ അലയൊലികള്‍ ആയിരുന്നു.. ആരവങ്ങളില്ലാത്ത ഈ...പ്രവാസത്തിനിടയില്‍ വീണു കിട്ടിയ ഈ...ഉന്മാദ രാത്രികളെ വേണ്ടുവോളം,,ആസ്വദിച്ചു.. കളിക്കുന്നത്,,ഫുട്ബാളിനെക്കാളു പരി ,,ക്രിക്കറ്റ് ആണെങ്കിലും,,1990 ലെ ലോകകപ്പ് ഫൈനല്‍ തൊട്ടു ഒട്ടു മിക്ക പ്രധാന മത്സരങ്ങളും,,കണ്ടിട്ടും,,ആസ്വദിച്ചി ട്ടും ഉണ്ട് .
നാട്ടില്‍,,ഉണ്ടായിരുന്ന പഴയ ആരവങ്ങളും,,ആര്‍പ്പുവിളികളും,,ബഹളങ്ങളും,,എല്ലാം കഴിഞ്ഞ ഒരു മാസക്കാലം,,കൂടെയുണ്ടായിരുന്നു..റൂമില്‍ കളി തുടങ്ങുന്നതിനു മുന്നേ തന്നെ ഓരോരുത്തര്‍ക്കും,,ഓരോ ടീം നരുക്കിട്ടെടുത്തിരുന്നു..എനിക്ക് കിട്ടിയത് പോര്‍ച്ചുഗല്‍ ആയിരുന്നു..ഹൃദയം കൊണ്ട് ഞാന്‍ പണ്ടേ ഞാന്‍ ഒരു  ജര്‍മ്മന്‍ ആരാധകന്‍ ആയിരുന്നു.അത് 90 ലെ ഫൈനല്‍ തൊട്ടു തുടങ്ങിയതാണ്‌..എല്ലാവരും,,അന്ന് മറഡോണ യെയും,,,അര്‍ജന്റിന യെയും,, പിന്തുനച്ച്ചപ്പോള്‍,,ഞാന്‍ മാത്രം,,ഒരുവിമതന്‍ആയി,,മത്തെയുസിനെയും,,ക്ളിന്സ്മനെയും,,വോള റെയും,,ബ്രഹ്മയെയും,,പിന്തുണച്ചു .പിന്നീട് കാല-കാലങ്ങളില്‍ എനിക്ക് ജര്‍മ്മനിയെ പിന്തുനക്കേണ്ടി വന്നു..പക്ഷെ ഇത്തവണ എനിക്ക് ക്രിസ്ടിയാനോയെയും,,നാനിയെയും ,കന്ട്രവോയെയും,,പിന്തുനക്കേണ്ടി വന്നു.ഏതായാലും,,മോശമാക്കിയില്ല..എന്ത് മനോഹരമായ കളിയാണ് പോര്ച്ചുഗല്‍ കളിച്ചത്..പക്ഷെ കാല്‍പന്തു കളിയുടെ അനിശ്ചിതത്വം,,അവരെ സെമിയില്‍ പുറന്തള്ളി.

ഓര്‍മ്മയെ അടിസ്ഥാനപ്പെടുത്തി പറയുകയാനെങ്കില്‍,,കഴിഞ്ഞ യൂ റോ -കളുടെ അത്ര ,ഒന്നും,നന്നായില്ല ,ഇത്തവണ കളികള്‍..96 ലും,,2004 ലും,നെദു- വധിന്റെ ,ചെക്ക് റിപ്പബ്ലിക്കും,,2000 ത്തില്‍,,ഫിഗോയുടെ പോര്‍ച്ചുഗലും,,2008-ല്‍ഹസ്സന്‍--സാസിന്റെ  തുര്‍ക്കിയും,,ഒന്നും,,കളിച്ച കളി ഇത്തവണ ഒരു ടീമും,,കളിച്ചിട്ടില്ല.. ഹൃദയം,,കൊണ്ട് കുറച്ചെങ്കിലും,,കളിച്ചിരുന്നത് അര്ഷാ -വിനും,,സഗയൂവും,,റഷ്യയും,,ആയിരുന്നു..പക്ഷെ വിധിയുടെ കണക്ക് കൂട്ടല്‍ അവേരെയും,,പുറത്താക്കി..സാരമില്ല..ഞാന്‍ പറയും,,ഈ...യൂറോയില്‍ കാണികള്‍ക്കായി കളിച്ചത്,,ക്രിസ്ടിയാണോ റൊണാള്‍ഡോയും,,മെസ്സുത് ഒസ്സിലും,,ആണെന്ന്..ഒസ്സിലിന്റെ പന്തടക്കവും,,ചടുലതയും,,പഴയ റൂഡ്‌ ഗുള്ളിട്ടിനെ ഓര്‍മ്മിപ്പിക്കുന്നു.ഭാവിയിലേക്കുള്ള സൂപ്പര്‍ താരം,,ഒസ്സില്‍ ആയിരികുമെന്നു മനസ്സ് പറയുന്നു..റൊണാള്‍ഡോ ഒറ്റക്കാണ് പോര്‍ച്ചുഗലിനെ സെമി വരെ എത്തിച്ചത്..2010-ല്‍ അര്‍ജന്റിനക്കായി മെസ്സിക്ക് ചെയ്യാന്‍ കഴിയാത്തത് റൊണാള്‍ഡോ ക്കും,,,,കഴിയാതെ പോയത് നിര്‍ഭാഗ്യം കൊണ്ട് തന്നെയായിരുന്നു..

ഈ...യൂറോയില്‍ ഏറ്റവും,,നിരാശപ്പെടുത്തിയത് ഹോളണ്ടും,,ഇറ്റലിയും,,ആണ്..പ്രതിഭാകളോട് ഒരിക്കലും,,നീതി കാണിക്കാത്ത ഒരു ടീം ആണ് എന്നും,,ഹോളണ്ട്‌..രോബന്റെ "ഓണ്‍ --ഗയിം,,ആണ് അവര്‍ക്ക് വിനയായതെന്ന് ഞാന്‍ പറയും,.അല്ലങ്കില്‍..സ്നൈഡ ര്‍ക്കും,,വാന്‍--പെര്സിക്കും,,വേണ്ട പിന്തുണ കിട്ടാതെ പോയി..എന്തായാലും,,കുരുത്തം കേട്ട തന്ത്രത്തിലൂടെ വാണ്ടെര്‍ -വെരട്ട്  എന്നാ പ്രതിഭാതണനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കോച്ച് മേര്വിക്കിനു കഴിയാതെ പോയി..എന്തായാലും,നഷ്ട്ടം,,കളിപ്രേമികള്‍ക്ക് മാത്രം ആയി..
ഇറ്റലി ഫൈനലില്‍ എത്തിയത് തീര്‍ത്തും,,ഭാഗ്യത്തിന്റെ അകമ്പടിയില്‍ ആയിരുന്നു..ഇന്ഗ്ലാണ്ടിനു എതിരെയും,,ജര്‍മ്മനിക്കെതിരെയും,,അവരുടെ ജയത്തെ അല്ലാതെ എന്ത് പറയാന്‍ .അവര്‍ ആകെ കളിച്ചത് സെമിയില്‍ ജര്‍മ്മനിക്ക് എതിരെയുള്ള ആദ്യ പകുതിയില്‍ ബാലോ -റ്റെ ള്ളി--ഇട്ട രണ്ടു--ഗോള്‍ സമയത്ത് മാത്രം ആയിരുന്നു..അവസാനം,,ഫൈനലില്‍ കൊണ്ട് പോയി സ്പയിനിന്റെ ദയാ--വധത്തിനു കീഴടങ്ങുകയും,,ചെയ്തു..

സ്പയിന്‍  എത്ര യാന്ദ്രികമായാണ് കളിച്ചത്..ഫുട്ബാള്‍ എന്നാല്‍ മനോഹരമായ പാസ്സിംഗ് കളി ആണെന്ന് ഓര്‍മ്മിപ്പിക്കുവാന്‍ സ്പയിനിനു കഴിയുന്നു..ശാവിയും,,ഇനിയസ്ടയും,,ഉള്ളിടത്തോളം കാലം,,തല്‍കാലം,,അവര്‍ക്ക് എതിരാളികളെ പേടിക്കേണ്ട..എന്തായാലം,,യൂരോയിലെ ഏറ്റവും,,മികച്ച ടീം തന്നെ അവസാനം വിജയിച്ചു..സ്പയിനിന്റെ ഈ...അശ്വമേധ യാത്രക്ക് ആരായിരിക്കും,,വിരാമം ഇടുക..?നമുക്ക് കാത്തിരിക്കാം....2014-ലെ ബ്രസ്സീലിലെ കളി-മൈതാനങ്ങള്‍ ക്ക്  തീ...പിടിക്കും,,വരെ......


5 comments:

 1. എനിക്ക് കേള്‍ക്കേണ്ടാ....

  ഞാന്‍ ജര്‍മ്മനി പോയ വിഷമത്തിലാ :)

  ReplyDelete
  Replies
  1. ശരിയാണ് മന്‍സൂ..
   ഹൃദയം കൊണ്ട് ഈ..യൂറോയില്‍ ഞാനും,ജര്‍മ്മന്‍ പക്ഷത്തു തന്നെയായിരുന്നു.
   സുന്ദരമായ നീക്കങ്ങള്‍ നടത്താന്‍ ജര്‍മ്മനിക്കായി.ആക്രമണ-പ്രത്യാ-ക്രമണങ്ങളുടെ സൌന്ദര്യം,നന്നായുണ്ടായിരുന്നു ജര്‍മ്മന്‍ പക്ഷത്ത്‌.പക്ഷെ..ഒന്നില്‍ അവര്‍ക്ക് അഭിമാനിക്കാം.ഒസീലിനെയും,രയസിനെയും,ശോര്‍ലെയെയും,ഗോട്സേയെയും,പോലുള്ള നാളെയുടെ യുവതാരങ്ങളെ ആനി നിരത്താനും,ലോകത്തിനു പരിജയപെടുത്താനും,ജാക്കിം-ലോവിനു കഴിഞ്ഞു.2014 - ല് ഒരു പക്ഷെ മറ്റൊരു ജര്‍മ്മന്‍ വസന്തം..വിരിഞ്ഞെക്കാം....നമുക്ക് പ്രത്യാശിക്കാം.

   Delete
 2. അതേ സഹീറേ .. അവിസ്മരിണയമായിരുന്നു ആ ദിനം ..
  സുന്ദരമായ പാസ്സിലൂടെ അവര്‍ ഗോള്‍ വലയം ഉലച്ചപ്പൊള്‍ ..
  ഇറങ്ങി പത്ത് മിനുട്ടിന് മുന്നേ കാത്തിരുന്ന കാല്‍ വിരുത്
  കാണിച്ച "ടോറസ്സ് ".. കാല്പന്തു കളിയുടെ ഈറ്റില്ല മായ
  മലപ്പുറത്തുകാരനാണേലും , ഇപ്പൊള്‍ ഫുട്ബോള്‍ ജ്വരമൊക്കെ
  എങ്ങൊ നഷ്ടമായി പൊയി , അല്ലെങ്കില്‍ ഈ യാന്ത്രിക ജീവിതം
  അതു അപഹരിച്ചു എന്നു പറയാം . സ്പേയിന്‍ അര്‍ഹിച്ചത് നേടീ ..
  ഇനി കാത്തിരിക്കാം അടുത്ത ഉറങ്ങാത്ത രാവുകള്‍ക്കായീ ..

  ReplyDelete
 3. ശരിയാണ്..റിനീ...
  സ്പയിന്‍ ശരിക്കും,കിരീടം അര്‍ഹിച്ചിരുന്നു...
  ടോറസ്..കിട്ടിയ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തി..
  പക്ഷെ..2014 സ്പയിനിന്റെത് -ആവില്ല കേട്ടോ..

  ReplyDelete

Related Posts Plugin for WordPress, Blogger...