Saturday, August 11, 2012

"പൂര്‍ണ്ണം- ആവട്ടെ നമ്മുടെ സ്വാതന്ത്ര്യം...."


ഓര്‍മ്മകളിലേക്ക് വീണ്ടും ഒരു സ്വാതന്ത്ര്യ  ദിനം കൂടി കടന്നു വരുന്നു.പ്രവാസത്തിന്റെ ഈ..പാരതന്ത്ര്യത്തില്‍ നിന്ന് ജന്മ-നാടിന്റെ സ്വാതന്ത്ര ദിന ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് വല്ലാതെ തുടി കൊട്ടുന്നു.ലോകത്തിനു മുന്‍പില്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്ന് വിളിച്ചു പറയുന്നതിന്റെ മഹത്വം മനസ്സിലാവുക, നമ്മുടെ രാജ്യത്തിന്‌ പുറത്തു ജീവിക്കുമ്പോഴാണ്.1947  അഗസ്റ്റു-15-നു ഇന്ത്യ രാജ്യം സ്വതന്ത്രമാവുമ്പോള്‍ നമ്മുടെ പൂര്‍വികരായ രാഷ്ട്ര ശില്പികള്‍ക്ക് കുറെ സ്വപ്നങ്ങളും ഉണ്ടായിരുന്നുവല്ലോ.. സ്വാതന്ത്രത്തിന്റെ നീണ്ട ആറ് ദശകങ്ങളുടെ പ്രയാണത്തില്‍ ആ സ്വപ്‌നങ്ങള്‍ പലതും പൂവണിഞ്ഞു.ചിലത് പൊലിഞ്ഞു പോവുകയും ചെയ്തു.സമത്വ-സുന്ദരമായ,ജനായത്ത-മതേതര-ഇന്ത്യ എന്നാ വലിയ സങ്കല്പത്തില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ കുറെ അത്ഭുതങ്ങള്‍ ലോകത്തിനു മുന്‍പില്‍ നാം കാഴ്ച വെച്ചു.സാംസ്കാരിക വൈജാത്യങ്ങളും,മത-വൈവിധ്യങ്ങളും,നമ്മുടെ രാഷ്ട്രത്തെ ദുര്‍ബല പെടുത്തുകയല്ല,മറിച്ച്‌ വര്‍ണാഭം  ആക്കി തീര്‍ക്കുകയാണ് എന്നഅനുഭവ സാക്ഷ്യം നമുക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി.പക്ഷെ അപ്പോഴും, ഇടയ്ക്കിടെ ഉണ്ടായ ചില അപഥ സന്ജാരങ്ങളും,വ്യതിചലനങ്ങളും,നമ്മുടെ രാഷ്ട്ര ഗോത്രത്തെ രോഗാതുരമാക്കി തീര്‍ത്തു.എന്നിട്ടും,സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തി പറക്കാന്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്ത്‌  നാം  മുന്നേറി കൊണ്ടേയിരിക്കുന്നു.

സ്വാതന്ത്രത്തിന്റെ സംവത്സരങ്ങള്‍ കഴിഞ്ഞുള്ള യാത്രയിലും,നമ്മുടെ മുന്നേറ്റം പൂര്ന്നമായിട്ടില്ല.ഏതെല്ലാം ആദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചാണോ നാം സ്വതന്ത്രരായതു അതൊക്കെ പലപ്പോഴും നമുക്ക് കൈമോശം വന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പലപ്പോഴും നമ്മുടെ ഭരണ വര്‍ഗ്ഗത്തിന് കഴിയാതെ പോകുന്നു.ഒരേ ഒരു ഇന്ത്യ-ഒരൊറ്റ ജനത' എന്നാ ഗാന്ധിയന്‍ തത്വം നാം പാതി വഴിയില്‍ ഉപേക്ഷിച്ചു.പാര്‍ലിമെന്ടു മന്ദിരത്തില്‍ രാഷ്ട്ര പിതാവിന്റെ ചിത്രത്തിനൊപ്പം വി.ഡി.സവര്‍ക്കറുടെ ചിത്രവും അനാചാദനം ചെയ്യാപ്പെട്ടതോടെ തകര്‍ന്നു വീണ ഇന്ത്യയുടെ ആത്മാവിനെ കുറിച്ച് അധികം ആരും വിലപിച്ചു കണ്ടില്ല.ഉയച്ചയുടെ ഗ്രാഫിനോപ്പം നമ്മുടെ ദാരിദ്രത്തിന്റെ ഗ്രാഫും മുകളിലെക്കുയരുന്നതിനെ കുറിച്ച് നമള്‍ ബോധപൂര്‍വ്വം  അന്ജത നടിക്കുന്നു.സമ്പന്നര്‍ കൂടുതല്‍ സംബന്നരാവുമ്പോള്‍ ഒരു വിഭാഗം കൂടുതല്‍ ദരിദ്രര്‍ ആവുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്ക് സമയമില്ല.വര്‍ത്തമാന കാല ഇന്ത്യയുടെ ആകുലതകള്‍ ഇങ്ങിനെ നീണ്ടു പോകുന്നു.വര്‍ത്തമാന കാലത്ത് ഉടലെടുത്ത പല പ്രതിസന്ധികളും,പഴമയില്‍ നിന്ന് നാം വ്യതിച്ചലിച്ചപ്പോഴുണ്ടായ വീഴ്ചകള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ എന്ത് കൊണ്ടോ പഴയ കാലത്ത് ജീവിക്കാനാവാത്തതിന്റെ നഷ്ട ബോധം മനസ്സിനെ അവമധിക്കാറുണ്ട്.

പക്ഷേന്കിലും ലോകത്തെ ഏറ്റവും വലിയ ജനാതിപത്ത്യ രാജ്യമായി ഇന്ത്യ ലോകത്തിനു മുന്‍പില്‍ ഉയര്‍ന്നു നില്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. സാമ്പത്തിക,ശാസ്ത്ര,സാംസ്കാരിക രംഗങ്ങളിലെ കുതിപ്പുകള്‍ക്കിടയിലും പട്ടിണി മരണത്തിലും,ദാരിദ്ര്യത്തിലും,ഇന്ത്യ മുന്നിലാണ് എന്നത് നമ്മെയും,നമ്മുടെ ഭരണകൂടത്തെയും,ഒരു പോലെ ചിന്തിപ്പിക്കെണ്ടതുണ്ട്.അഴിമതി രാഹിത്യവും, അധാര്‍മ്മിക മുക്തവുമായ നമ്മുടെ രാജ്യം യാദാര്‍ത്ഥ്യം ആവുമ്പോഴേ നമ്മുടെ രാഷ്ട്ര ശില്പികളോട് നീതി പുലര്‍ത്താന്‍ നമുക്ക് കഴിയൂ. വര്‍ത്തമാന കാലത്തിന്റെ എല്ലാ സൂചികകളും നമ്മോടു വിളിച്ചു പറയുന്നത് വരും നൂറ്റാണ്ടുകള്‍ ഇന്ത്യയുടെതാണ് എന്നാണു.അത് യാദാര്‍ത്ഥ്യം ആവണമെങ്കില്‍ ആദ്യം എല്ലാ ഇന്ത്യകാര്‍ക്കും,ഭക്ഷണവും,പാര്‍പ്പിടവും,പ്രദാനം ചെയ്യാന്‍ നമുക്ക് കഴിയണം.ചരിത്രാതീത കാലം തൊട്ടു എല്ലാ നന്മകളെയും,ആശ്ലേഷിച്ച പാരമ്പര്യം ഉള്ള നമുക്ക് നമ്മുടെ അഖണ്ടതക്ക് മങ്ങലെല്‍പ്പിക്കുന്ന എതൊന്നിനെയും എതിര്‍ത്തു തോല്പിക്കാനാവണം.അത് തീവ്ര-വാദം ആണ് എങ്കിലും,വര്‍ഗ്ഗീയത ആണെങ്കിലും.നല്ലൊരു ഇന്ത്യക്ക് വേണ്ടിയുള്ള ആഗ്രഹം തുടങ്ങേണ്ടത് നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് തന്നെയാവണം.ദേശ-ബോധവും,ഒത്തൊരുമയും വിടരുന്ന പുലരികളില്‍ ഭരണ കര്‍ത്താക്കള്‍ സ്വന്തം അധികാര സാമ്രാജ്യം  പണിയുന്നതിനു പകരം ജനങ്ങള്‍ക്കും,രാഷ്ട്രത്തിനും വേണ്ടി ജീവിക്കുംപോഴേ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണമാവൂ....

ഏവര്‍ക്കും നന്മ നിറഞ്ഞ    "സ്വാതന്ത്ര്യ - ദിനാശംസകള്‍..".
ഭാരത്‌  മാതാ കീ..ജയ്‌ ".
.




5 comments:

  1. ഏവര്‍ക്കും നന്മ നിറഞ്ഞ "സ്വാതന്ത്ര്യ - ദിനാശംസകള്‍..".
    ഭാരത്‌ മാതാ കീ..ജയ്‌ ".

    ReplyDelete
  2. സ്വാന്തന്ത്ര്യത്തിന്റെ അലകല്‍ മോഹിച്ച
    അന്നത്തേ മനസ്സുകള്‍ കണ്ട ഭാരതം
    ഇന്നു അന്യം നിന്നു പൊയിരിക്കുന്നു ..
    അവരെന്തു നേടി തന്നുവോ , അതിന്റെ ഒരു പുണ്യവും
    മൂല്യവും എന്തെന്നറിയാതെ നാം അതിനെ തച്ചുടക്കുന്നു ..
    നെറികെട്ട രീതികളിലൂടെ നമ്മുടെ രാജ്യത്തേ നാം ഒറ്റുകൊടുക്കുന്നു
    ഇത്തിരി പൊന്ന ( കോടികള്‍ ) പണത്തിന് വേണ്ടീ എന്തും ചെയ്തു കൂട്ടുന്നു
    ലജ്ജിക്കുക മനസ്സേ .. എങ്കിലും എന്റെ രാജ്യം എന്റെ ഇന്ത്യ
    നമ്മുടെ ഭാരതം .. വന്ദേ മാതരം ..
    പ്രീയ സുഹൃത്തിന് ഹൃദയത്തില്‍ നിന്നും ജയ് ഹിന്ദ് ..

    ReplyDelete
  3. സ്വാതന്ത്യ്രത്തിന് വേണ്ടി പോരാടുക, സ്വാതന്ത്ര്യം സംരക്ഷിക്കുക..!

    ReplyDelete

Related Posts Plugin for WordPress, Blogger...