Friday, November 16, 2012

ബൂ..ലോകത്തിലെ ആദ്യ പിറന്നാള്‍....


ദിവസങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. പ്രവാസത്തിന്റെ ഈ ആവര്‍ത്തന വിരസതയിലും, കാലം അതിവേഗത്തില്‍ അതിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ബൂലോകത്തില്‍ ഞാന്‍ പിച്ച വെച്ചു തുടങ്ങിയിട്ട് വര്ഷം ഒന്നാകുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ബൂ..ലോകത്തേക്കുള്ള എന്റെ കടന്നു വരവ്. എഴുതുക എന്നതില്‍ ഉപരിയായി എന്നും വായനയെ ആസ്വദിക്കുക എന്നതാണ് ഇവിടെ എന്റെ താല്പര്യം. അതിനിടക്ക് നേരം പോകു പോലെ വല്ലപ്പോഴും ഒരു പോസ്റ്റ്‌. അത്രയേ ഇത് വരെ ഇവിടെ സാധ്യമായിട്ടൊള്ളൂ. പക്ഷെ ഞാന്‍ ഇവിടെ സന്തുഷ്ടനാണ്.


പരിമിതികളുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് കൊണ്ടാണ് ഇപ്പോഴും ഇവിടെ എന്റെ യാത്ര. സ്വന്തമായി ഒരു സിസ്റ്റമോ, ലാപ്-ടോപോ , ഒന്നും ഇത് വരെ ആയിട്ടില്ല. അതിനാല്‍ തന്നെ ഓണ്‍-ലൈനിലും, ബൂ..ലോകത്തും, ഒക്കെ വളരെ കുറഞ്ഞ സമയങ്ങളും,അവസരവും,മാത്രമേ.കിട്ടാറൊള്ളൂ.. റൂമിലെ കൂട്ടുകാരുടെ ഇടവേളകളില്‍ വല്ലപ്പോഴും കൈ വരുന്ന അവസരത്തില്‍ മനസ്സില്‍ തോന്നുന്ന വിചാരങ്ങളെയും, മനോരാജ്യങ്ങളെയും, പോസ്റ്റുകളും,കമന്റുകളും ആക്കി മാറ്റുന്നു. അത് കൊണ്ട് തന്നെ ഈ അവസരത്തില്‍ ആദ്യ കടപ്പാട് എനിക്ക് 'ലാപ്' തന്നു സഹായിച്ചു പ്രോത്സാഹിപ്പിക്കുന്ന  റൂം മേറ്റ്‌കളായ സഫീറിനും, അനീഷിനും, ഉള്ളതാണ്. അവരുടെ ഔദാര്യത്തിലാണ് പലപ്പോഴും,എന്റെ പോസ്റ്റുകള്‍ പൂര്‍ത്തിയാവുന്നത്. പിന്നെ ഞാന്‍ എന്റെ ആദ്യ പോസ്റ്റില്‍ പറഞ്ഞ പോലെ ബൂ..ലോകത്തെ എന്റെ ഗുരുക്കന്മാരായ നൌശുവിനും, (സ്നേഹജാലകം), ബഷീര്‍ക്കക്കും(സംശയിക്കേണ്ട ബൂ..ലോകത്തെ കിരീടം വെച്ച സുല്‍ത്താന്‍ ബഷീര്‍ വള്ളിക്കുന്ന് തന്നെ) ഈ അവസരത്തില്‍ പ്രത്യക നന്ദി. ബൂ..ലോകത്തേക്കുള്ള ലിങ്ക് എനിക്ക് ആദ്യമായി തന്നത് ബഷീര്‍കയായിരുന്നു. നൌശുവാണ് എന്റെ ബ്ലോഗിന്റെ ഹെഡ്ടിങ്ങും,  ടൈട്ടില്സും, ഒക്കെ ഡിസൈന്‍ ചെയ്തു തന്നത്.

ബൂ..ലോകത്ത് ഒരു ആസ്വാദകന്‍ ആവാന്‍ കഴിയുക എന്നത് തന്നെ എത്രയോ മഹത്തരമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. എത്ര മികവുറ്റ ലോകം ആണിത്  .എത്ര അനുഗ്രഹീതരായ എഴുത്തുകാരാണ് ഇവിടെ., എത്ര ഉപകാരപ്രതമായ ചര്‍ച്ചകള്‍ ആണ് ഇവിടങ്ങളില്‍. നാട്ടിന്‍ പുറത്തെ വായന ശാലയിലെ അനുഭവത്തെ വീണ്ടും,ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്‌ പലപ്പോഴും, ഇവിടെയെത്തുമ്പോള്‍ മാത്രമാണ്. മനസ്സ് അസ്വസ്ഥമായി നില്‍കുമ്പോള്‍, പലപ്പോഴും,നമുക്ക് ബൂലോകം നല്കുന്ന  ആശ്വാസം കുറച്ചല്ല.  കൊല്ലേരിയുടെ വെളിപാടുദിക്കുംപോള്‍, അനുവിന്റെ മൊഴികളെ കേള്‍ക്കുമ്പോള്‍, നീല കുരിഞ്ഞിയും കാട്ടുകുറിഞ്ഞിയും,വല്ലപ്പോഴും, പൂക്കുമ്പോള്‍, നിശാസുരഭി സൌരഭ്യം പരത്തുമ്പോള്‍, ബെര്‍ലിചായനും, ബഷീര്കയും, പരസ്പരം കൊണ്ടും,കൊടുത്തും, മുന്നേറുമ്പോള്‍, ചെറുവാടിയുടെ ഹൃദയത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പോസ്റ്റിനെ വായിക്കുമ്പോള്‍, അകംബാടത്തിന്റെ വരകളിലെ നര്‍മ്മവും,വിമര്‍ശനവും, ഓര്‍ത്ത്‌ ചിരിക്കുമ്പോഴും, ചിന്തിക്കുമ്പോഴും, എല്ലാം പലപ്പോഴും പ്രവാസത്തിലെ ഏകാന്തതയെ മറക്കാന്‍ കഴിയുന്നു.ഇനിയും, ഇത് വരെ ഞാന്‍ എത്തിപ്പെടാത്ത എത്രയോ.പേരുണ്ട്.  വൈകാതെ അവരിലേക്കൊക്കെ എത്തുന്നും ഉണ്ട്.

എഴുതുക എന്നത് ഞാന്‍ എന്നും സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഒരു പതിവായിരുന്നു. ആരും കാണാതെ എത്രയോ ഡയറി കുറിപ്പുകള്‍ ഇന്നും, അനാഥമായി വീടിന്റെ തട്ടും പുരത്തുണ്ടാവണം. ആരെയെങ്കിലും കാണിക്കാനുള്ള പൂര്‍ണതയോ,മികവോ,അതിനില്ലാത്തത് കൊണ്ട്തന്നെ  അതില്‍ പലതും, ചിലപ്പോള്‍, ഉമ്മയുടെ അടുപ്പിലെ വിറകിനോടൊപ്പം,ചാരമായി തീര്‍ന്നു കഴിഞ്ഞിരിക്കണം. അതിനിടക്ക് സ്കൂള്‍,കോളേജ് തലങ്ങളിലും,കേരളോത്സവ തലങ്ങളിലും,ഉള്ള ചില  സര്‍ഗ്ഗ മത്സരങ്ങളും, പിന്നെ ഇന്നും സ്വകാര്യ അലങ്കാരമായി, സൂക്ഷിച്ചു വെച്ചിട്ടുള്ള, ക്യാമ്പസ്സ് കാലത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചുമര്‍ മാഗസിനുകളിലും,വാര്‍ഷിക മാഗസിനുകളിലും,ചുരുക്കം ചില ഇന്‍ ലാന്റ് മാഗസ്സിനുകളിലും,പകര്‍ത്തി വെച്ച അക്ഷരങ്ങള്‍..,  ഇതില്‍ കവിഞ്ഞുള്ള ഒരു അനുഭവം എഴുത്തില്‍ മുന്‍പ് എനിക്ക് ഉണ്ടായിട്ടില്ല. 

പക്ഷെ..,ഇവിടെ ഈ മണലാരണ്യത്തില്‍ പ്രവാസം ഒരു ചൂടായും,ചിലപ്പോള്‍ ചില ഭ്രാന്തന്‍ ചിന്തകളായും, ആത്മാവില്‍ പടരാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി പ്രവാസ വിചാരങ്ങള്‍' എന്ന നിലക്ക് ഡയറി കുറിപ്പുകളായി വീണ്ടും, വല്ലതും,കുത്തി കുറിച്ച് തുടങ്ങിയത്. അത് ചിലപ്പോള്‍ ചില ആകുലതകള്‍ ആവാം, ചില തോന്നലുകള്‍ ആവാം , ഓര്‍മ്മയില്‍ നിന്നും കൊഴിഞ്ഞു പോയ ചില നല്ല നിമിഷങ്ങള്‍ ആവാം.,അതൊക്കെ ചിലപ്പോള്‍ ഇവിടെ പോസ്റ്റുകളായി വരുന്നെന്നു മാത്രം.അത് കൊണ്ട് തന്നെ കുറവുകളും,പോരായ്മകളും, എന്‍ബാടും ഉണ്ട് ഇവിടെ.അതൊക്കെ എന്റെ പരിമിതികളും,കഴിവുകേടും,ഒക്കെയാണ് .ആസ്വാദനത്തില്‍ വന്ന വിരസതയ്ക്ക് ഇവിടെ ഞാന്‍ മാപ്പ് ചോദിക്കുന്നു.

എന്റെ പരിമിതികളെയും,കുറവുകളെയും  മറന്നുകൊണ്ട് ഒരു പാട് പേര്‍ എന്നെ പ്രോത്സാഹിപിച്ചിട്ടുണ്ട്. അവരോടൊക്കെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ചൊല്ലീടട്ടെ.എന്റെ ബ്ലോഗില്‍ വന്നു എന്നോടൊപ്പം കൂടിയവര്‍,എന്നെ വായിക്കുന്നവര്‍,അഭിപ്രായം തുറന്നു പറയുന്നവര്‍,വിമര്‍ശിക്കുന്നവര്‍,മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍,എല്ലാവരോടും ഉള്ള നന്ദിയും,കടപാടും,ഇവിടെ അറിയിക്കുന്നു. ഒരു പാട് ഫോളോവേര്‍ഴ്സിനെ കൂട്ടുന്നതിലോ, ഒരു പാട് കമ്മന്റുകളെ വാങ്ങിക്കുന്നതോ  ഒന്നും വലിയ കാര്യമല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. കാരണം അതിനുള്ള മികവോ,നിറവോ,ഒന്നും ഇവിടെയില്ല എന്നത് തന്നെ. മികവും, പൊലിമയും,ഒന്നും ഇല്ലാത്ത ബ്ലോഗ്ഗുകള്‍ക്ക് കമ്മന്റുകളും,ഫോല്ലോവേര്ഴ്സും,ഒക്കെ പലപ്പോഴും,ഒരു ബാധ്യത ആണല്ലോ.. എന്നിരുന്നാലും, ആത്മാര്‍ഥമായി പറയട്ടെ, നിങ്ങള്‍ തരുന്ന പ്രോത്സാഹനവും, പിന്തുണയും, തന്നെയാണ് ഇവിടെയും,എന്റെ കരുത്ത്.അത് കൊണ്ട് നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ നന്ദി...

കൂടാതെ..,
ഒരു തുടക്കക്കാരന്‍ ആയതു കൊണ്ട് തന്നെ ബൂലോകത്തെ ഏതെങ്കിലും,ഒരു കൂടി ചേരലിനോ , കൂട്ടായ്മയ്കളില്‍ പങ്കാളിയാവാനോ ഒന്നും,ഇത് വരെ കഴിഞ്ഞിട്ടില്ല.അതിനായി വൈകാതെ ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു.


20 comments:

  1. അബസ്വരാശംസകള്‍.. ഇനിയും ഒരുപാട് പിറന്നാളുകള്‍ ബൂലോകത്ത് ആഘോഷിക്കുവാന്‍ കഴിയട്ടെ... :)

    അപ്പൊ കേക്ക് കൊണ്ട് വരിം കോയാ

    ReplyDelete
    Replies
    1. നന്ദി...അബ്സാറി ക്കാ ...
      കേക്ക് പാര്‍സല്‍ ആയി അയക്കാം..ട്ടോ.

      Delete
  2. സഹീര്‍ ഭായ് ഈ വഴിക്ക് ഞാന്‍ ആദ്യം!! അതിനു ക്ഷമ ചോദിക്കുന്നു!! പറഞ്ഞതൊക്കെയുള്ളതാണോ?? താങ്കള്‍ക്കും താങ്കളെ സഹായിച്ചവര്‍ക്കും അഭിന്ദനം!!

    ReplyDelete
    Replies
    1. പടന്നകാരാ...
      ആദ്യ വരവിനു പ്രത്യേക നന്ദി..

      Delete
  3. സഹീര്‍ ന്‍റെ ഒട്ടുമിക്ക പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട് ,പെരുന്നാള്‍നെ കുറിച്ചുള്ള ആ പോസ്റ്റ്‌ ശെരിക്കും മനസ്സില്‍ തട്ടി ,ബൂലോകത്തു ഇനിയും ഒരു പാട് നാള്‍ നിറഞ്ഞു നില്‍ക്കാന്‍ ഈ കൂട്ടുകാരന് കഴിയട്ടെ ,,എല്ലാ ആശംസകളും ..(വിഷമിക്കണ്ടട്ടോ ഒരു മീറ്റ് നമുക്ക് ഉടനെ ഉണ്ടാകും എന്ന്പ്ര തീക്ഷിക്കാം .....)

    ReplyDelete
    Replies
    1. ഫൈസല്‍ ഭായ്...
      നമുക്ക് എന്തായാലും..മീറ്റണം .

      Delete
  4. ഹൃദ്യമായ ആശംസകള്‍ . ഞാന്‍ താങ്കളുടെ ഒന്നോ രണ്ടോ പോസ്റ്റുകളെ വായിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. കുറച്ചു മാസങ്ങള്‍ ആയിട്ടുള്ളൂ ഞാന്‍ വന്നിട്ട്. അതാണ്‌. തീര്‍ച്ചയായും ഇനിയും വരാം . എഴുത്ത് തുടരൂ

    ReplyDelete
    Replies
    1. വന്നതിനും, രണ്ടു വാക്ക് മിണ്ടിയതിനും, നന്ദി..നിസാര്‍..

      Delete
  5. Replies
    1. നന്ദി..ബഷീര്‍കാ............

      Delete
  6. നന്മകള്‍ നേരുന്നു.... :)

    ReplyDelete
    Replies
    1. നൌഷൂ....
      ഹൃദയം നിറഞ്ഞ നന്ദി.
      അപൂര്‍ണ്ണമായി കിടന്നിരുന്ന എന്‍റെ ഈ ബ്ലോഗിനെ കുറച്ചെങ്കിലും, മികവുറ്റതാക്കി തന്നത് നീയാണല്ലോ.. ബ്ലോഗിങ്ങിലെ സാങ്കേതിക വശങ്ങള്‍ പലതും,ഇന്നും എനിക്കറിയില്ല.
      നിന്നെ പോലുള്ളവരുടെ സഹായവും,പിന്തുണയും,എന്നെ പോലുള്ളവര്‍ക്ക് വലിയ ആശ്വാസമാണ്... ഞാന്‍ ഇനിയും,പലതിനും,നിന്നെ ശല്യപെടുത്തി കൊണ്ടേയിരിക്കും..ട്ടോ....

      Delete
  7. എല്ല്ലാ ആശംസകളും, ഇനിയും വരട്ടെ ഒരുപാട് പോസ്റ്റുകൾ

    ReplyDelete
  8. Dear Saheer,
    Hearty Congrats On Completing One Year In bLogging !
    May God Bless You to write more in future.
    I will get back to you,tomorrow.
    Good Night !
    Sasneham,
    Anu

    ReplyDelete
  9. നിരവധി വാര്‍ഷികങ്ങള്‍ ആഘോഷിക്കുവാനിടയാകട്ടേ. എല്ലാവിധ ആശംസകളും....

    ReplyDelete
  10. This comment has been removed by the author.

    ReplyDelete

Related Posts Plugin for WordPress, Blogger...