Saturday, June 7, 2014

വെൽക്കം ബ്രാ...സീൽ ...

സിരകളിൽ വീണ്ടും കാൽ പന്ത് കളിയുടെ ഉന്മാദ ലഹരി നിറഞ്ഞു തുടങ്ങിയിരിക്കുന്നു.അങ്ങ് ബ്രസീലിൽ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിന് തിരശ്ശീല ഉയരുമ്പോൾ ഈ പ്രവാസത്തിലും  മനസ്സിലും മസ്തിഷ്കത്തിലും ഫുട്ബാൾ അഭിനിവേശം ഒരു ലഹരിയായി നുരഞ്ഞു പതയുന്നു. ലോക കപ്പിൽ ഇന്ത്യ കളിക്കുന്നില്ല . അടുത്തൊന്നും അങ്ങിനെ സംഭവിക്കാനും സാധ്യതയില്ല . പക്ഷെ ലോകകപ്പിൽ  ഏതു മലയാളിക്കും സ്വന്തമായി ഒരു ടീം ഉണ്ടാവുമല്ലോ.നാട്ടിലെ കൂട്ടുകാര്ക്ക് വിളിക്കുമ്പോൾ അവർ പറയുന്നത് മുഴുവൻ നാട്ടിലെ ഫുട്ബോൾ ആവേശത്തെ കുറിച്ചാണ് . ഗ്രാമങ്ങളിലും,നഗരങ്ങളിലും,തെരുവുകളിലും, വിവിധ ടീമുകളുടെ പതാകകളും,കട്ടൌട്ടുകളും ,ഉയര്ന്നു കഴിഞ്ഞു. തെരട്ടംമ്മലും ,മംബാട്ടും ,നൈനാൻ വളപ്പിലും ഒക്കെ അതിന്റെ അലയൊലികൾ ചാനലുകളിലൂടെ കാണുന്നും ഉണ്ട്. അതാണ്‌ ഫുട്ബാളിന്റെ വശ്യ മനോഹാരിത .ബ്രസീൽ, അർജന്റീന, ജർമ്മനി , ഉറുഗ്ഗുവേ, ഘാന ,തുടങ്ങീ   ഇന്നേ വരെ ആ നാടോ നാട്ടിൽ നിന്നും ഉള്ള ആളുകളെയോ ഒരിക്കൽ പോലും നേരിൽ കാണാതെ തന്നെ നമ്മൾ ആ രാജ്യങ്ങളോട് കൂറ് പ്രഖ്യാപിക്കുന്നു.ഫുട്ബാളിന് മാത്രം കഴിയുന്ന  വശ്യ മാന്ത്രികതയാണത് .

കനവുകളിൽ ഫുട്ബോൾ ഓർമ്മ  വെച്ച നാൾ മുതൽ ആദ്യം കേട്ട പേര് മറഡോണയുടെതായിരുന്നു. അത് കൊണ്ട് തന്നെ അർജന്റീനയൊട് എന്നും ഉള്ളുകൊണ്ട് ഒരു ഇഷ്ടവും ഉണ്ട്. പക്ഷെ 1990 ലെ ഫൈനൽ തൊട്ട് ഇങ്ങോട്ട് ഒരിക്കലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അർജന്റീനയ്ക്കു കഴിഞ്ഞിട്ടില്ലല്ലോ. പിന്നീടു  92 ലെ യൂറോ  കപ്പ്  തോട്ടിങ്ങോട്ട് ജർമ്മനി ആണ് എന്റെ ഇഷ്ട ടീം . ക്ളിന്സ്മാനും, മത്തെയൂസ്സും ,വോളറും, മത്യാസ് സാമറും ,ബെയർ ഹോഫ്ഫും , ഒലിവർ ഖാനും ,ബല്ലാക്കും ഒക്കെ ആ ഇഷ്ടത്തെ ഒരു അഭിനിവേഷമാക്കി മാറ്റി. ഷ്വൻസ്ട്ടൈഗരും, മസ്സൂദ് ഓസ്സിലും ,ടോണി ക്രൂസ്സും , മാർക്കോ റേയസ്സും , ഫിലിപ്പ് ലാമും, ഒടുക്കം  ജൂലിയോ  ദ്രാക്സ്ലരും ,ഒക്കെ  ആ അഭിനിവേഷത്തെ ഇപ്പോഴും അത് പോലെ നില നിർത്തുന്നു. 

പ്രധിരോധ തന്ദ്രങ്ങൾക്കും, കടുത്ത ടാക്ലിങ്ങിനും , വിധേയമായ ആധുനിക ഫുട്ബാൾ കാണുമ്പോൾ, റൂട് ഗള്ളിട്ടും ,മാർക്കോ വാൻബാസ്റ്റനും , പോൽ ഗാസ്കൊയിനും , സിനദിൻ സിദാനും, റൊബർട്ടോ  ബാബാജിയോയും, റോമാരിയോയും , ലൂയിസ് ഫീഗോയും ,റൊണാൾഡോയും , ഒക്കെ വീണ്ടും  കളിക്കളങ്ങളിലേക്ക് തിരിച്ചിറങ്ങി യിരുന്നെങ്കിൽ എന്ന് വെറുതെ വ്യാമോഹിക്കാറുണ്ട് . എങ്കിലും ബ്രസീലും  അർജന്റീനയും ഒക്കെ കളിക്കുമ്പോൾ ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ സൌന്ദര്യവും, ആമസോണ്‍  തടങ്ങളുടെ നാടോടി തനിമയുംഇപ്പോഴും  കളിക്കളത്തിൽ പ്രകടമാവുന്നു. ഘാനയും ,ഐവരികൊസ്ട്ടും , നൈജീരിയയും പൊരുതുമ്പോൾ ആഫ്രിക്കൻ ഗോത്ര തനിമയുടെ ശരീര സൌന്ദര്യവും , മെയ് വഴക്കവും പ്രകടമാവുന്നു.


മറഡോനയ്ക്കെന്ന പോലെ ദൈവത്തിന്റെ  കരസ്പർശം കിട്ടിയ മിശ്ശിഹ യാണ് ആധുനിക ഫുട്ബാളിൽ  ലയണൽ മെസ്സി. മെസ്സിയ്ക്കും, ഡി മരിയക്കും,  ആഗ്യൂരോയ്ക്കും, ഒക്കെ ഇത്തവണയെങ്കിലും ,അർജന്റീനയെ തോളിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു ദുരന്തം ആയിരിക്കും. നെയ്മറും, ഡേവിഡു ലൂയിസും, ബ്രസീലിന് ഒരു മുതല്കൂട്ടു തന്നെയാണ്. മുൻപ് ഹോള്ളണ്ട് കളിച്ച  ടോട്ടൽ  ഫുട്ബാൾ  ഇന്ന് സ്പയിൻ അനുകരിക്കുന്നുണ്ടങ്കിലും ഈ ലോകകപ്പിലെ വലിയ ഫ്ലോപ്പ് സ്പയിൻ ആയിരിക്കും എന്ന് മനസ്സ് പറയുന്നു . ബ്രസീൽ  ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം ഇബ്രാഹിമോവിച്ചും, റിബരിയും ,നസ്രിയും, രടാമൽ ഫൽക്കാവൊയും ഒന്നും കളിക്കുന്നില്ല എന്നതാണ്  . ഈ ലോക കപ്പിലെ വലിയ അത്ഭുതം ലൂക്കാക്കുവും, ഹസ്സാർഡും , ജാനൂസ്സാജും,  വിന്സന്റു  കമ്പനിയും, അടങ്ങിയ ബൽജിയവും. ഒപ്പം എന്റെ വലിയ ആഗ്രഹം ജർമ്മനിയോ,അർജന്ടീനയോ  കപ്പുയർത്തണം എന്നുള്ളതും .


1 comment:

  1. ബ്രസീലും അര്‍ജന്റിനയും കളിയ്ക്കുന്നത് കാണാനാണ് ഇഷ്ടം. ഇവരിലാരെങ്കിലും കപ്പ് നേടണമെന്നാണ് ആഗ്രഹവും.

    ReplyDelete

Related Posts Plugin for WordPress, Blogger...